Category: വടകര

Total 995 Posts

‘മോശമായ ഭാഷയിൽ എന്തൊക്കയോ അവർ വിളിച്ച് പറയുന്നുണ്ടായിരുന്നു, നടുവണ്ണൂര്‍ സ്വദേശിയായ അഖിലേഷിന് കുത്തേറ്റപ്പോഴാണ് അവൻ പുറകിലുണ്ടെന്ന് മനസിലായത്’; ഏറാമലയിൽ പോലീസുകാരന് കുത്തേറ്റ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വടകര ഡോട്ട് ന്യൂസിന്

വടകര: ഇരുട്ടത്ത് നിന്ന് പലരും മോശമായ ഭാഷയിൽ ചീത്ത വിളിക്കുന്നുണ്ടായിരുന്നു, അത്തരത്തിലാണ് അവനും പറയുന്നത് എന്നാണ് ഞങ്ങളും കരുതിയത്. എന്നാൽ അഖിലേഷിന് കുത്തേറ്റപ്പോഴാണ് പുറകിൽ നിന്നവൻ ആക്രമിക്കുകായിരുന്നുവെന്ന് ബോധ്യപ്പെട്ടത്. ആക്രമണം പ്രതീക്ഷിക്കാത്തതിനാൽ ഒന്നും ചെയ്യാനും സാധിച്ചില്ല. ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ പോലീസുകാരന് കുത്തേറ്റ സാഹചര്യം വിശദമാക്കി സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥൻ. വടകര ഡോട്ട് ന്യൂസിനോടായിരുന്നു പോലീസുകാരന്റെ

വാക്കേറ്റത്തിനിടെ കത്തികൊണ്ട് തുടയിൽ കുത്തി, ആക്രമണം അപ്രതീക്ഷീതമായതിനാൽ പ്രതിരോധിക്കാനായില്ല; നടുവണ്ണൂർ സ്വദേശിയായ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം

വടകര: ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിന് ഡ്യൂട്ടിക്ക് എത്തിയതായിരുന്നു നടുവണ്ണൂർ സ്വദേശിയും എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനുമായ അഖിലേഷ്. ഡ്യൂട്ടിക്കിടയിൽ ഉത്സവപ്പറമ്പിൽ പണ വച്ച് ചീട്ട് കളി നടക്കുന്നതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹപ്രവർത്തകർക്കൊപ്പം അഖിലേഷ് സംഭവ സ്ഥലത്ത് എത്തുന്നത്. എന്നാൽ ഇവിടേക്കെത്തിയ അദ്ദേഹത്തെ ആയുധം ഉപയോ​ഗിച്ച് ഒരു കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ഉത്സവത്തോടനബന്ധിച്ച് ക്ഷേത്രത്തിന്റെ പല ഭാ​ഗത്തും

വടകര ഏറാമലയിൽ പോലീസുകാരന് കുത്തേറ്റു; ആക്രമണം ചീട്ട് കളി പിടിക്കാനെത്തിയ പോലീസുകാരന് നേരെ

വടകര: ഏറാമലയില്‍ പൊലീസുകാരന് കുത്തേറ്റു. എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ അഖിലേഷ് (33)നാണ് കുത്തേറ്റത്. നടുവണ്ണൂര്‍ സ്വദേശിയാണ്. ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് എടച്ചേരി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഉത്സവത്തിനിടെ പണം

കളരിപ്പടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ചത് ഇരിങ്ങല്‍ എഫ്.എച്ച്.സിയിലെ താല്‍ക്കാലിക ജീവനക്കാരി

ഇരിങ്ങൽ : ഇരിങ്ങൽ കളരിപ്പടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തിരുവോത്ത് സുനിലിന്റെ ഭാര്യ എൻ.സനിലയാണ് മരിച്ചത്. നാൽപ്പത്തി മൂന്ന് വയസായിരുന്നു. ഇരിങ്ങൽ എഫ്.എച്ച്.സി യിലെ താൽക്കാലിക ജീവനക്കാരിയാണ് സനില. ഇന്ന് രാവിലെ 8. 35 ഓടെയാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് പോയ ഇന്റർ

കടലിന് സമാന്തരമായി നീണ്ടുകിടക്കുന്ന തെങ്ങിൻതോപ്പുകളും കണ്ടൽക്കാടുകളും, പഞ്ചാരമണൽ വിരിച്ച മനോഹര തീരം; മിനി ഗോവയുടെ ടൂറിസം സാധ്യതകൾക്ക് ചിറക്മുളയ്ക്കുന്നു, കോട്ടപ്പുറം ബീച്ച് ഏറ്റെടുക്കാൻ വടകര നഗരസഭാ തീരുമാനം

വടകര: അടുത്തകാലത്തായി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയ വടകരയിലെ മിനിഗോവ എന്നറിയപ്പെടുന്ന കോട്ടപ്പുറം ബീച്ച് ഏറ്റെടുക്കാൻ നഗരസഭാ തീരുമാനം. ഈ പ്രദേശം നഗര പരിധിയിലെ റവന്യൂ പുറംപോക്ക് ഭൂമിയാണ്. റവന്യൂ വകുപ്പിൽ നിന്ന് ഈ സ്ഥലം പാട്ടത്തിനെടുക്കാനാണ് വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിൽ തീരുമാനിച്ചത്. ചെയർപേഴ്സൺ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. ഈ ഭൂമി മുനിസിപ്പൽ ആക്ട് സെക്ഷൻ

ഓര്‍മ്മകള്‍ പെയ്തിറങ്ങി; 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസുകാര്‍ ഒത്തുകൂടി

ഇരിങ്ങല്‍: നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുകൂടി. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 95 – 96 ലെ എസ്.എസ്.എല്‍.സി. ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് വിദ്യാലയ മുറ്റത്ത് ഒത്തുചേര്‍ന്നത്. പ്രസ്തുത

വടകര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു

വടകര: വടകര കല്ലാമല സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു. കല്ലാമല സ്വദേശി റിഗീഷ് കണവയിൽ ആണ് മരിച്ചത്. 38 വയസാണ്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു റിഗീഷ്. ഖലീജിൽ കുടുബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. രാജന്റെയും ​ഗീതയുടെയും മകനാണ്. റിയാദിൽ അൽഖലീജ്‌ മെഡിക്കൽ ക്ലിനിക്കിൽ

വ്യാജ രേഖ നൽകി വായ്‌പ തട്ടാൻ ശ്രമം; ആയഞ്ചേരി സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസറ്റിൽ

കോഴിക്കോട്: കെഎസ്എഫ്ഇ കല്ലായി ബ്രാഞ്ച് ശാഖയിൽനിന്ന്‌ വ്യാജ രേഖ നൽകി വായ്‌പ തട്ടാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. ആയഞ്ചേരി പൊന്മേരിപറമ്പിൽ മംഗലാട് കളമുള്ളത്തിൽ വീട്ടിൽ അബൂബക്കർ എന്ന പോക്കർ (59), കിനാലൂർ കൊല്ലരുകണ്ടി പൊയിൽ കെ.പി. മുസ്തഫ (54), മെഡിക്കൽ കോളേജ് കിഴക്കേ ചാലിൽ വീട്ടിൽ ടി.കെ. ഷാഹിദ (48), എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റിലായത്.

മുസ്ലിമായ ഗുരുക്കള്‍ക്ക് വുളുവെടുക്കാന്‍ കിണ്ടിയില്‍ വെള്ളവും നിസ്‌കരിക്കാന്‍ പായയും നല്‍കി സാക്ഷാല്‍ മുത്തപ്പന്‍, തുടര്‍ന്ന് ക്ഷേത്രമുറ്റത്ത് അള്ളാഹുവിനെ സ്തുതിച്ച് നിസ്‌കാരം; മതസാഹോദര്യത്തിന്റെ അടയാളമായി മാവൂര്‍ കിടാപ്പില്‍ മുത്തപ്പന്‍ ഗുരുക്കള്‍ ഭഗവതി ക്ഷേത്രം (വീഡിയോ കാണാം)

കോഴിക്കോട്: എന്താണ് കേരളത്തെ ഇന്ത്യയിലെ മറ്റ് നാടുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്? നാനാജാതി മതസ്ഥരും തിങ്ങിപ്പാര്‍ക്കുമ്പോഴും അസ്വാരസ്യങ്ങളില്ലാതെ എല്ലാവരും പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും മുന്നോട്ട് പോകുന്ന മതേതര സമൂഹമാണ് എന്നത് തന്നെയാണ് നമ്മുടെ പ്രത്യേകത. പലരും പലതരത്തിലും ഈ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും ഒന്നിച്ച് നിന്ന് ചെറുക്കുന്ന പാരമ്പര്യമാണ് നമ്മുടെ നാടിന്. നമ്മുടെ നാടിന്റെ ഈ സംസ്‌കാരം

വടകര സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു

മനാമ, ബഹ്‌റൈന്‍: വടകര സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു. പാലയാട്ടുനട പാലയുള്ള പറമ്പില്‍ നടരാജ് ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. നാല്‍പ്പത് വര്‍ഷമായി നടരാജ് ബഹ്‌റൈനില്‍ പ്രവാസിയാണ്. ബഹ്‌റൈനിലെ ഡിപ്ലോമാറ്റിക് ഏരിയയിലെ സാവിയ 3 എന്ന സൂപ്പര്‍മാര്‍ക്കറ്റും മനാമയിലെ നിവ സൂപ്പര്‍ മാര്‍ക്കറ്റും നടത്തി വരികയായിരുന്നു. ഭാര്യ: ഷീജ നടരാജന്‍. മകന്‍: നവനീത് (ബി.ബി.എ വിദ്യാര്‍ത്ഥി, യൂണിഗ്രാഡ്).

error: Content is protected !!