Category: വടകര

Total 988 Posts

വാക്കേറ്റത്തിനൊടുവില്‍ കയ്യാങ്കളി; വടകരയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

വടകര: അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഒരാള്‍ മരിച്ചു. ബീഹാർ സ്വദേശി സിക്കന്തർ കുമാറാണ് സംഘര്‍ഷത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീഹാര്‍ സ്വദേശി വികാസിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വടകര ജെ.ടി റോഡിലെ ജെ.ടി ടൂറിസ്റ്റ് ഹോമിന് മുകളില്‍ നിന്ന് ഏറ്റ്മുട്ടലിനിടെ ഇരുവരും താഴോട്ട് വീഴുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പരിസരത്തുണ്ടായിരുന്നവർ ഇരുവരെയും

മടപ്പള്ളി അറയ്ക്കല്‍ ക്ഷേത്രത്തിലെ ശബ്ദ, വര്‍ണ വിസ്മയമാസ്വദിക്കാന്‍ ആയിരങ്ങളെത്തും; പ്രസിദ്ധമായ അറയ്ക്കല്‍ പൊട്ട് ഇന്ന്

വടകര: പ്രസിദ്ധമായ മടപ്പള്ളി അറക്കല്‍ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരത്തിന്റെ പ്രധാന ഉത്സവദിനമായ ഞായറാഴ്ച വര്‍‌ണാഭമായ വെടിക്കെട്ടിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളൊഴുകിയെത്തും. അറയ്ക്കല്‍ പൊട്ട് എന്ന പേരില്‍ കേളികേട്ട വെടിക്കെട്ട് പ്രയോഗമാണ് ക്ഷേത്രോത്സവത്തിന്റെ പ്രധാന ആകര്‍ഷണം. അറയ്ക്കല്‍ ക്ഷേത്രത്തിന്റെ ആകാശത്ത് പല വര്‍ണങ്ങളില്‍ ചിതറിത്തെറിക്കുന്ന വെടിക്കെട്ട് വിസ്മയം കാണാന്‍ ദൂരെ നാടുകളില്‍ നിന്ന് വരെ ഉത്സവ പ്രേമികള്‍

മകളുടെ വിവാഹം ക്ഷണിക്കാനെത്തി സഹപാഠിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും; ആദ്യശിക്ഷാവിധിയുമായി നാദാപുരം പോക്സോ കോടതി

നാദാപുരം: വീട്ടില്‍ അതിക്രമിച്ച് കയറി പതിനേഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും വിധിച്ച് കോടതി. പശുക്കടവ് സ്വദേശി തലയഞ്ചേരി വീട്ടില്‍ ഹമീദിനെ(45)യാണ് പോക്സോ കോടതി ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്. നാദാപുരം പോക്സോ കോടതി നിലവില്‍ വന്നശേഷമുള്ള ആദ്യശിക്ഷാവിധിയാണിത്. 2021 ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വടകര മുക്കാളിയില്‍ വീട് കുത്തിത്തുറന്ന് മോഷണം; അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവനും 45,000 രൂപയും കളവുപോയതായി പരാതി

ഒഞ്ചിയം: മുക്കാളിയില്‍ വീട് കുത്തിത്തുറന്ന് മോഷണം. മുക്കാളി ദേശീയപാതയോടുചേര്‍ന്ന ‘ശ്രീഹരി’യില്‍ ഹരീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. സംഭവത്തില്‍ അലമാരയില്‍ സൂക്ഷിച്ച അഞ്ചുപവന്‍ സ്വര്‍ണാഭരണവും 45,000 രൂപയും കളവുപോയി. ദിവസങ്ങള്‍ക്കുമുമ്പാണ് ഹരീന്ദ്രനും കുടുംബവും വീടുപൂട്ടി ബെംഗളൂരുവില്‍ മകളുടെ താമസസ്ഥലത്ത് പോയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അടുത്തബന്ധുക്കള്‍ വീടിന്റെ പിന്‍വശത്തെ ഗ്രില്‍സ് തുറന്നനിലയില്‍ കണ്ടത്. ഉടനെ വിവരം ചോമ്പാലപോലീസിനെ അറിയിച്ചു.

പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര അക്രമം; ഒളിവിൽ പോയ പ്രതിയെ വീട് വളഞ്ഞ് പിടികൂടി

നാദാപുരം: പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര അക്രമം നടത്തി ഒളിവിൽ പോയ പ്രതി പിടിയിൽ. പേരോട് സ്വദേശി Atha ക്കരിമ്പിൽ മൂസ(36) ആണ് പിടിയിലായത്. നാദാപുരം സി. ഐയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നേരത്തെ വിദ്യാർഥിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ പ്രതി വീട്ടിലെത്തിയ വിവരമറിഞ്ഞ് നാദാപുരം ഡിവൈ.എസ്.പി വി.വി.

സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്തു, ഭീഷണിപ്പെടുത്തി പണം തട്ടി; തില്ലങ്കേരി സ്വദേശിയുടെ പരാതിയിൽ യുവാവ് ചോമ്പാല പോലീസിന്റെ പിടിയിൽ

വടകര: സ്ത്രീ എന്ന വ്യാജേന മൊബൈലിൽ ചാറ്റ് ചെയ്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളവിലം പള്ളികുനി സ്വദേശി പിടിയിൽ. വരയാലിൽ വി.പി ജംഷീദിനെയാണ് ചോമ്പാല പോലീസ് അറസ്റ്റു ചെയ്തത്. തില്ലങ്കേരി സ്വദേശിയായ യുവാവുമായി മൊബെെലിൽ സ്ത്രീയെന്ന വ്യാജേന ജംഷീദ് ചാറ്റ് ചെയ്യുകയായിരുന്നു. വിശ്വാസ്വത ഉറപ്പാക്കിയ ശേഷമാണ് തട്ടിപ്പ് നടത്തിയത്. ഭർത്താവെന്ന വ്യാജേന ജംഷീദ്

വടകര അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്

വടകര: അരൂര്‍ പെരുമുണ്ടശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. പെരുമുണ്ടശേരിയിലെ കുയ്യാലില്‍ സുധീഷിന്റെ ഉടമസ്ഥതയിലുള്ള പാഷന്‍ പ്ലസ് ബൈക്കാണ് വീട്ട് മുറ്റത്ത് നിന്നിറക്കി കൊണ്ട് പോയി സമീപത്തെ റോഡിലിറക്കി തീ വെച്ച് നശിപ്പിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുധീഷിന്റെ പരാതിയില്‍ പൊലീസ്

മാഹി മദ്യം കടത്താന്‍ ശ്രമം; 25 ലിറ്റര്‍ മദ്യവുമായി പ്രതി വടകര എക്സൈസിന്റെ പിടിയില്‍

വടകര: മാഹിയിൽ നിന്നും വിദേശമദ്യം കടത്താൻ ശ്രമിച്ച പ്രതി വടകര എക്സൈസിന്റെ പിടിയിൽ. എറണാകുളം ഇടപ്പള്ളി നോർത്ത് സ്വദേശി കുലത്തിങ്കൽ പറമ്പ് വീട്ടിൽ സുനിതാണ് 25 ലിറ്റർ മദ്യവുമായി പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വടകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.പി.വേണുവും സംഘവും ഐബി പ്രിവന്റ്റീവ് ഓഫീസർ പ്രമോദ് പുളിക്കുലും മാഹി റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ നടത്തിയ

പ്രായം 80, വെറും 28 കിലോ തൂക്കം; വയോധികയില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് വടകര സഹകരണ ആശുപത്രി

കോഴിക്കോട്: 28 കിലോ മാത്രം തൂക്കമുള്ള 80കാരിയില്‍ അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് വടകര സഹകരണ ആശുപത്രി. പെണ്ണുട്ടിയെന്ന വയോധികയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഹൃദയവാല്‍വിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. വടകര സഹകരണ ആശുപത്രിയിലെ മുതിര്‍ന്ന കാര്‍ഡിയോ സര്‍ജനായ ശ്യാം അശോകിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തി രണ്ടാം ദിവസം പെണ്ണുട്ടി നടന്നു തുടങ്ങിയെന്ന് ഡോ. ശ്യാം

മോട്ടോർ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരില്‍ വടകര എടച്ചേരി തലായ് സ്വദേശി മരിച്ചു

വടകര: വാഹനാപകടത്തില്‍ വടകര എടച്ചേരി തലായി സ്വദേശി മരിച്ചു. ദേശീയപാതയിലെ ഒഞ്ചിയം റോഡിൽ മോട്ടോർ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് വിജീഷ് (38) മരണപ്പെട്ടത്. ഇദ്ദേഹം ബൈക്കിൻ്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്. മോട്ടോർ ബൈക്ക് ഓടിച്ചയാൾ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ വിജീഷിനെ വടകര

error: Content is protected !!