Category: വടകര

Total 984 Posts

ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ലഹരി ഉപയോഗവും വില്‍പ്പനയും; മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മണിയൂർ സ്വദേശിയായ യുവാവ് പിടിയില്‍

വടകര: രാസലഹരിയായ എം.ഡി.എം.എയുമായി വടകര സ്വദേശി പിടിയില്‍. മണിയൂർ ചെരണ്ടത്തൂർ എടക്കുടി വീട്ടിൽ അസീസിന്റെ മകൻ ഇരുപത്തിയാറുകാരനായ അജാസിനെയാണ് വടകര റെയ്ഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തത്. വടകര റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.പി.വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം 0.890 ഗ്രാം എം.ഡി.എം.എ പ്രതിയില്‍ നിന്ന് കണ്ടെടുത്തു. മണിയൂർ ചെരണ്ടത്തൂർ കണാരൻകണ്ടി താഴെ റോഡരികിൽ വെച്ച് ഇന്നലെ രാത്രിയാണ്

വടകരയിൽ തനിച്ച് താമസിക്കുന്ന വയോധികയെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകര: ചോറോട് രാമത്ത് മുക്കിന് സമീപം വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുപറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വിലങ്ങിൽ സുലൈഖ (63)യാണ് മരിച്ചത്. കാഴ്ച പരിമിതിയും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു ഇവർക്ക്. നോമ്പ് കാലത്ത് എല്ലാ വീടുകളിലും എത്തിച്ചേരാറുള്ള ഇവരെ കഴിഞ്ഞ ദിവസം ഉച്ചക്ക് പുല്ല് ശേഖരിക്കാൻ എത്തിയവരാണ് പറമ്പിൽ മരിച്ച നിലയിൽ

താമരശ്ശേരിയിൽ നിന്ന് അഞ്ജാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ വടകരയിലെത്തിച്ചു

വടകര: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ വടകര എസ് പി ഓഫീസിൽ എത്തിച്ചു. വൈദ്യപരിശോധനക്കും മൊഴിയെടുക്കലിനും ശേഷം ഇയാളെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയി.ഇന്ന് രാവിലെയോടെ മംഗലാപുരത്തിന് സമീപത്തു നിന്നാണ് ഷാഫിയെ കണ്ടെത്തിയത്. അപ്പോൾ തന്നെ ഷാഫിയേയും കൊണ്ട് പൊലീസ് കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ഷാഫിയെ വടകര റൂറൽ ജില്ല പൊലീസ് മേധാവിയുടെ

വടകര മാഹി കാനാലിന്റെ എടച്ചേരി പോതിമഠത്തില്‍ താഴെ ഭാഗത്ത് വയോധികന്‍ മുങ്ങി മരിച്ചു

ഓര്‍ക്കാട്ടേരി: വടകരയില്‍ മാഹി കാനാലില്‍ വയോധികന്‍ മുങ്ങി മരിച്ചു. കൂടത്താന്‍കണ്ടി വാസു വാണ് കനാലില്‍ വീണ് മുങ്ങിമരിച്ചത്. അറുപത്തേഴ് വയസ്സായിരുന്നു. എടച്ചേരി പഞ്ചായത്തില്‍ കൂടി കടന്നു പോകുന്ന മാഹി കനാലിന്റെ ഭാഗമായ പോതിമഠത്തില്‍ താഴെ വെച്ചാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. വാസു അബദ്ധവശാല്‍ കനാലില്‍ വീണ് മുങ്ങി താഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടകര അഗ്‌നിരക്ഷാ സേന

നോക്കിനില്‍ക്കെ കെട്ടിടത്തിന് മുകളില്‍ നിന്ന് നിലം പതിച്ചത് രണ്ടുപേര്‍; വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ ബീഹാര്‍ സ്വദേശി വീണ് മരിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

വടകര: വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. കെട്ടിടത്തിന് മുകളില്‍ നിന്ന് രണ്ട് പേര്‍ താഴെ വീഴുന്ന നടുക്കുന്ന ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. ബീഹാര്‍ സ്വദേശി സിക്കന്തര്‍ കുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീഹാര്‍ സ്വദേശി വികാസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മടപ്പള്ളിയിലെ ആകാശവും മണ്ണും വര്‍ണ്ണശബളമാക്കി അറയ്ക്കല്‍ പൂരം; കണ്ണും കാതും നിറച്ച് പലനിറങ്ങളില്‍ ചിതറിത്തെറിച്ച വെടിക്കെട്ടും വര്‍ണാഭമായ പൂക്കലശവും

വടകര: മടപ്പള്ളി അറക്കല്‍ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരത്തിന്റെ പ്രധാന ഉത്സവദിനമായ ഞായറാഴ്ച വര്‍‌ണാഭമായ വെടിക്കെട്ടിനും പൂക്കലശത്തിനും സാക്ഷ്യം വഹിക്കാന്‍ എത്തിയത് ആയിരങ്ങള്‍. അറയ്ക്കല്‍ പൊട്ട് എന്ന പേരില്‍ പ്രസിദ്ധമായ വെടിക്കെട്ട് പ്രയോഗം ഞായറാഴ്ച അര്‍ധരാത്രിയും തിങ്കള്‍ പുലര്‍ച്ചെയുമായി നടന്നു. പച്ച.. ചുവപ്പ്..മഞ്ഞ എന്നിങ്ങനെ പല വര്‍ണങ്ങളില്‍ ആകാശത്ത് വിസ്മയം തീര്‍ത്ത വെടിക്കെട്ട് ഉത്സവപ്രേമികളെ ആവേശഭരിതരാക്കി. ഈ

വാക്കേറ്റത്തിനൊടുവില്‍ കയ്യാങ്കളി; വടകരയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

വടകര: അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഒരാള്‍ മരിച്ചു. ബീഹാർ സ്വദേശി സിക്കന്തർ കുമാറാണ് സംഘര്‍ഷത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീഹാര്‍ സ്വദേശി വികാസിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വടകര ജെ.ടി റോഡിലെ ജെ.ടി ടൂറിസ്റ്റ് ഹോമിന് മുകളില്‍ നിന്ന് ഏറ്റ്മുട്ടലിനിടെ ഇരുവരും താഴോട്ട് വീഴുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പരിസരത്തുണ്ടായിരുന്നവർ ഇരുവരെയും

മടപ്പള്ളി അറയ്ക്കല്‍ ക്ഷേത്രത്തിലെ ശബ്ദ, വര്‍ണ വിസ്മയമാസ്വദിക്കാന്‍ ആയിരങ്ങളെത്തും; പ്രസിദ്ധമായ അറയ്ക്കല്‍ പൊട്ട് ഇന്ന്

വടകര: പ്രസിദ്ധമായ മടപ്പള്ളി അറക്കല്‍ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരത്തിന്റെ പ്രധാന ഉത്സവദിനമായ ഞായറാഴ്ച വര്‍‌ണാഭമായ വെടിക്കെട്ടിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളൊഴുകിയെത്തും. അറയ്ക്കല്‍ പൊട്ട് എന്ന പേരില്‍ കേളികേട്ട വെടിക്കെട്ട് പ്രയോഗമാണ് ക്ഷേത്രോത്സവത്തിന്റെ പ്രധാന ആകര്‍ഷണം. അറയ്ക്കല്‍ ക്ഷേത്രത്തിന്റെ ആകാശത്ത് പല വര്‍ണങ്ങളില്‍ ചിതറിത്തെറിക്കുന്ന വെടിക്കെട്ട് വിസ്മയം കാണാന്‍ ദൂരെ നാടുകളില്‍ നിന്ന് വരെ ഉത്സവ പ്രേമികള്‍

മകളുടെ വിവാഹം ക്ഷണിക്കാനെത്തി സഹപാഠിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും; ആദ്യശിക്ഷാവിധിയുമായി നാദാപുരം പോക്സോ കോടതി

നാദാപുരം: വീട്ടില്‍ അതിക്രമിച്ച് കയറി പതിനേഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും വിധിച്ച് കോടതി. പശുക്കടവ് സ്വദേശി തലയഞ്ചേരി വീട്ടില്‍ ഹമീദിനെ(45)യാണ് പോക്സോ കോടതി ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്. നാദാപുരം പോക്സോ കോടതി നിലവില്‍ വന്നശേഷമുള്ള ആദ്യശിക്ഷാവിധിയാണിത്. 2021 ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വടകര മുക്കാളിയില്‍ വീട് കുത്തിത്തുറന്ന് മോഷണം; അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവനും 45,000 രൂപയും കളവുപോയതായി പരാതി

ഒഞ്ചിയം: മുക്കാളിയില്‍ വീട് കുത്തിത്തുറന്ന് മോഷണം. മുക്കാളി ദേശീയപാതയോടുചേര്‍ന്ന ‘ശ്രീഹരി’യില്‍ ഹരീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. സംഭവത്തില്‍ അലമാരയില്‍ സൂക്ഷിച്ച അഞ്ചുപവന്‍ സ്വര്‍ണാഭരണവും 45,000 രൂപയും കളവുപോയി. ദിവസങ്ങള്‍ക്കുമുമ്പാണ് ഹരീന്ദ്രനും കുടുംബവും വീടുപൂട്ടി ബെംഗളൂരുവില്‍ മകളുടെ താമസസ്ഥലത്ത് പോയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അടുത്തബന്ധുക്കള്‍ വീടിന്റെ പിന്‍വശത്തെ ഗ്രില്‍സ് തുറന്നനിലയില്‍ കണ്ടത്. ഉടനെ വിവരം ചോമ്പാലപോലീസിനെ അറിയിച്ചു.

error: Content is protected !!