Category: വടകര

Total 932 Posts

വടകര കോളേജ് ഓഫ് എൻജിനിയറിങിൽ അസിസ്റ്റന്റ്‌ പ്രൊഫസർ നിയമനം

വടകര: മണിയൂർ വടകര കോളേജ് ഓഫ് എൻജിനിയറിങിൽ മാത്തമാറ്റിക്സ് വിഷയത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ്‌ പ്രൊഫസറെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് മണിയൂർ കുറുന്തോടിയിലെ കോളേജ് ഓഫീസിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോൺ: 0496 2536125, 9495489079. Description: Vacancy of Assistant Professor in Vadakara College of Engineering

അരളിക്കും ചെണ്ടുമല്ലിക്കുമൊപ്പം സ്റ്റാറായി ചില്ലി റോസും; വടകര ഓണവിപണിയില്‍ തിരക്ക്

വടകര: അരളിയും, ജമന്തിയും, ചില്ലി റോസിനുമൊപ്പം വടകരയിലെ ഓണവിപണി കീഴടക്കി നാട്ടിലെ ചെണ്ടുമല്ലി. അത്തത്തിന് പിന്നാലെ സജീവമായ ടൗണിലെ ഓണവിപണിയിലാണ് പ്രദേശികതലത്തില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി താരമായിരിക്കുന്നത്. തിരുവോണത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ വടകരയില്‍ പൂ വിപണിയില്‍ വന്‍ തിരക്കാണ്. പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്, നാരായണ നഗരം എന്നിവടങ്ങളിലാണ്

‘സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ മുഖ്യധാരയിൽ നിന്നും പുറന്തള്ളപ്പെടരുത്’; വടകരയിൽ ജില്ലാതല വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ച് പരിഷത്ത്

വടകര: ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ നേതൃത്വത്തിൽ വടകരയിൽ ജില്ലാതല വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. കെ.ടി. രാധാകൃഷ്‌ണൻ മാസ്റ്റർ സെമിനാർ ഉദ്ഘാടനംചെയ്‌തു. വടകര നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ഡോ. എം.വി.ഗംഗാധരൻ വിഷയാവതരണം നടത്തി. എട്ടാംക്ലാസ് മുതൽ എല്ലാ വിഷയങ്ങളുടെയും എഴുത്തുപരീക്ഷയിൽ മിനിമം മുപ്പതുശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളെ

നാദാപുരം പുളിയാവ് എൽ.പി സ്കൂളിലെ കുട്ടികൾക്കെത്താൻ ഇനി പുതിയ ബസ്സ്; ഫ്ലാഗ് ഓഫ് നിർവഹിച്ച് ഷാഫി പറമ്പിൽ എം.പി

നാദാപുരം: നാദാപുരം പുളിയാവ് ഗവൺമെൻ്റ് എൽ.പി സ്കൂളിന് കുട്ടികളെ എത്തിക്കാൻ ഇനി പുതിയ ബസുണ്ടാവും. വടകര എം.പിയായിരുന്ന കെ.മുരളിധരൻ്റെ ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ ബസ്സ് വാങ്ങിയത്. ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു. [Mid1] ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു.

നാദാപുരം പുളിയാവ് എൽ.പി സ്കൂളിലെ കുട്ടികൾക്കെത്താൻ ഇനി പുതിയ ബസ്സ്; ഫ്ലാഗ് ഓഫ് നിർവഹിച്ച് ഷാഫി പറമ്പിൽ എം.പി

നാദാപുരം: നാദാപുരം പുളിയാവ് ഗവൺമെൻ്റ് എൽ.പി സ്കൂളിന് കുട്ടികളെ എത്തിക്കാൻ ഇനി പുതിയ ബസുണ്ടാവും. വടകര എം.പിയായിരുന്ന കെ.മുരളിധരൻ്റെ ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ ബസ്സ് വാങ്ങിയത്. ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു. [Mid1] ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു.

വടകരയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ലോറിയിടിച്ച് മരിച്ച സംഭവം; ഒരു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

വടകര: അയനക്കാട് വെച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ലോറിയിടിച്ച്‌ മരിച്ച സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച്‌ വടകര കോടതി. വടകര മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റേതാണ് വിധി. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമായിരുന്ന പേരാമ്പ്ര മേഞ്ഞാണ്യം അത്തോത്ത് വിഷ്ണുജിത്ത് (21), വടകര ചോമ്ബാല തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് ഫായിസ് (20) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്.

പ്രായപൂര്‍ത്തിയാവാത്ത അഞ്ചോളം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന് പരാതി; പോക്‌സോ കേസില്‍ താമരശ്ശേരിയില്‍ ബാർബർ ഷോപ്പ് നടത്തിപ്പുകാരൻ പിടിയിൽ

താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ താമരശ്ശേരിയില്‍ യുവാവ് പിടിയില്‍. കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം സാബു(44)വിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ബാര്‍ഷോപ്പ് നടത്തിപ്പുകാരനാണ് പിടിയിലായ സാബു. അഞ്ചോളം വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. Description:

വടകരയില്‍ ഓണവിപണി സജീവം; ഒഴിയാതെ ഗതാഗതകുരുക്കും, വലഞ്ഞ് യാത്രക്കാര്‍

വടകര: ഓണ വിപണി സജീവമായതോടെ വടകര നഗരം ഗതാഗതക്കുരുക്കിൽ വലയുന്നു. ടൗണില്‍ ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതും ദേശീയപാതയുടെ നിര്‍മ്മാണവുമാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. നിലവില്‍ സര്‍വീസ് റോഡുകള്‍ വഴിയാണ് പുതിയ സ്റ്റാന്റ് മുതല്‍ അടയ്ക്കാതെരു ജംഗ്ഷന്‍ വരെ വാഹനങ്ങള്‍ കടന്നുപോകുന്നത്‌. ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇഴഞ്ഞാണ് മിക്ക ദിവസങ്ങളിലും വാഹനങ്ങള്‍ കടന്നു

കുറ്റ്യാടി മരുതോങ്കരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു

കുറ്റ്യാടി: മരുതോങ്കരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം. കള്ളാട് നവോദയ വായനശാലയ്ക്ക് സമീപത്തെ പാലോത്ത് കുളങ്ങര ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. ഞായറാഴ്ച വീട്ടുകാര്‍ ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം. നാലുപവന്റെ പാദസരം, രണ്ടുപവന്റെ വള, അൻപതിനായിരം രൂപയുടെ ഡയമണ്ട് മാല, കമ്മൽ,

വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തൂണേരിയിൽ പഞ്ചായത്ത് അംഗത്തിനും മകൾക്കും മർദ്ദനം; കേസെടുത്ത് പോലീസ്

നാദാപുരം: തൂണേരിയിൽ വാഹനത്തിന് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ച്‌ ഓട്ടോ ഡ്രൈവറായ പഞ്ചായത്ത് അംഗത്തിനും മകള്‍ക്കും മർദ്ദനം. തൂണേരി പഞ്ചായത്ത് അംഗവും സി.പി.എം കണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ കാനന്തേരി കൃഷ്ണൻ (49) മകള്‍ അശ്വതി (22) എന്നിവർക്കാണ് മദ്ദനമേറ്റത്. തൂണേരി സൂപ്പർമാർക്കറ്റിന് സമീപത്ത് വെച്ച്‌ കാർ യാത്രികനായ കുമ്മങ്കോട് സ്വദേശി റാഫിയാണ് മർദ്ദിച്ചത്. ഓട്ടോ

error: Content is protected !!