Category: വടകര

Total 969 Posts

ശക്തമായ കാറ്റില്‍ വടകര സാന്റ് ബാങ്ക്‌സില്‍ വ്യാപക നാശം: നാലോളം തട്ടുകടകള്‍ മറിഞ്ഞുവീണു, കുറ്റ്യാടി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: ശക്തമായ കാറ്റില്‍ സാന്റ് ബാങ്ക്‌സില്‍ വ്യാപക നാശം. കുറ്റ്യാടി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് മൂന്ന് മണിയോടെയാണ് സാന്റ് ബാങ്ക്‌സ് പരിസരത്ത് അതിശക്തമായ കാറ്റ് വീശിയടിച്ചത്‌. കാറ്റില്‍ നാലോളം തട്ടുകടകള്‍ മറിഞ്ഞുവീണിട്ടുണ്ട്‌. ചേരാന്റവിട മായൻകുട്ടി, പുത്തൻപുരയിൽ കുഞ്ഞിപ്പാത്തു, അഴീക്കൽ ജമീല എന്നിവരുടെ തട്ടുകടകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്‌. സാന്റ് ബാങ്ക്‌സിലെത്തിയ കുറ്റ്യാടി സ്വദേശി വണ്ടി പാര്‍ക്ക്

വിപുലമായ പാർക്കിങ് സൗകര്യം, എൽഇഡി ഡിസ്പ്ലേ ബോർഡുകൾ, കേരളീയ ശൈലിയിലുള്ള കെട്ടിടം; മുഖം മിനുക്കി വടകര റെയില്‍വേ സ്‌റ്റേഷന്‍, നിര്‍മ്മാണപ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്ക്‌

വടകര: വടകര റെയില്‍വേ സ്‌റ്റേഷനില്‍ പുരോഗമിക്കുന്ന അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള 21.66 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന്‌ പ്രതീക്ഷ. ഏതാണ്ട് ഡിസംബര്‍ മാസത്തോടെ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാവുമെന്നാണ് വിവരം. കേരളീയ ശൈലിയിലുള്ള കെട്ടിടമായിരിക്കും വടകര റെയില്‍വേ സ്‌റ്റേഷന് ഇനി. ഇതിനായി സ്‌റ്റേഷന്‍ വളപ്പിലെ വലിയ മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. പുതിയ ശുചിമുറികള്‍,

തൂണേരിയിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്‌

നാദാപുരം: തൂണേരിയില്‍ കാര്‍ മരത്തിലിടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോട്ടേമ്പ്രം സ്വദേശികളായ സന്ദീപ്(19), കുന്നത്ത് പറമ്പത്ത് ശ്രീഹരി(19), ശ്രീദേവ് (19)എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപത്തായി ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. റോഡിലെ വെള്ളക്കെട്ടിലിറങ്ങിയ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ ഓടിയെത്തി പരിക്കേറ്റ

മുൻ വടകര എ.ഇ.ഒ പുതുപ്പണം കുളങ്ങരത്ത്താഴ ആര്‍.പ്രേമരാജന്‍ അന്തരിച്ചു

പുതുപ്പണം: മുന്‍ വടകര, നാദാപുരം എ.ഇ.ഒ പുതുപ്പണം കുളങ്ങരത്ത്താഴ ആര്‍.പ്രേമരാജന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മേപ്പയൂര്‍ ജിവിഎച്ച്എസ്, ചോറോട് ജിഎച്ച്എസ്എസ് എന്നീ സ്‌ക്കൂളുകളിലെ അധ്യാപകനായിരുന്നു. ഭാര്യ: പ്രശാന്തിനി (പുതുപ്പണം ജെഎന്‍എംജിഎച്ച്എസ്എസ്, മുന്‍ അധ്യാപിക). മക്കള്‍: ഘനശ്യാം, ഡോ. അനഘ (അസി.സര്‍ജന്‍ നീലേശ്വരം). മരുമക്കള്‍: അശ്വിനി (പെരിങ്ങത്തൂര്‍). അച്ഛന്‍: പരേതനായ

റേഷന്‍ കടയിലെ അരി വ്യാജനല്ല: ‘ഫോർട്ടിഫൈ ചെയ്ത അരി, ആശങ്ക വേണ്ടെന്ന്‌ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി

കുറ്റ്യാടി: ഫോർട്ടിഫൈ ചെയ്ത അരിയിൽ ആശങ്ക വേണ്ടെന്ന്‌ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. റേഷൻ കടയിൽ നിന്നും വാങ്ങുന്ന അരിയിൽ, അരിക്ക് സമാനമായ ചില പദാർത്ഥങ്ങൾ കണ്ടെത്തുന്നതായി ജനങ്ങളിൽ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്ന് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. റേഷൻ

കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ തൊഴില്‍ ബഹിഷ്‌കരണം പിന്‍വലിച്ചു

വടകര: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ദീര്‍ഘദൂര സ്വകാര്യ ബസ് ജീവനക്കാര്‍ കഴിഞ്ഞ രണ്ടുദിവസമായി നടത്തിവരുന്ന തൊഴില്‍ ബഹിഷ്‌കരണം പിന്‍വലിച്ചു. വടകര എം.എല്‍.എ കെ.കെ.രമയുമായി എം.എല്‍.എ ഓഫീസില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ബഹിഷ്‌കരണത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് സമരത്തിന് നേതൃത്വം നല്‍കിയ തൊഴിലാളി കൂട്ടായ്മ പ്രതിനിധികള്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഉണ്ടായ

ചെമ്മരത്തൂർ ചോറോട്ടുമീത്തൽ കുമാരൻ അന്തരിച്ചു

തോടന്നൂര്‍: ചെമ്മരത്തൂർ ചോറോട്ടുമീത്തൽ കുമാരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ഷൈജു, ഷൈമ. മരുമക്കൾ: രാജു (ഓർക്കാട്ടേരി), രാഗി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ജാനു, അശോകൻ, ശോഭ.

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ‘സ്മാര്‍ട്ട് കുറ്റ്യാടി’; ‘വിജയോത്സവം’ ആഘോഷമാക്കി കുട്ടികള്‍

വടകര: എം.എല്‍.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ കുറ്റ്യാടി മണ്ഡലത്തില്‍ നടപ്പിലാക്കിയ ബഹുജന വിദ്യാഭ്യാസ കൂട്ടായ്മയായ ‘സ്മാര്‍ട്ട്‌ കുറ്റ്യാടി’യുടെ ‘വിജയോത്സവം’ വിദ്യാഭ്യാസ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. വടകര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ഉന്നത വിജയം

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം ശക്തം; നാടെങ്ങും യുവജന പ്രതിഷേധം തീര്‍ത്ത് ഡിവൈഎഫ്ഐ

വടകര: സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആര്‍.എസ് റിബേഷ് അധ്യക്ഷത വഹിച്ചു.

കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ബസ് സമരം തുടരുന്നു; എസ്.പിയുടെ നേതൃത്വത്തിൽ ഇന്ന് വടകരയിൽവെച്ച് ചർച്ച

വടകര: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഇന്നും തുടരുന്നു. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ ഏതാണ്ട് മുഴുവനായി തൊഴില്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായി ഇന്നും സര്‍വ്വീസ് നടത്തുന്നില്ല. ഇന്ന് എസ്.പി.യുടെ നേതൃത്വത്തില്‍ വടകര ബസ് സ്റ്റാന്‍ഡില്‍ വെച്ച് 10 മണിയ്ക്ക് മീറ്റിംഗ് നടത്താന്‍

error: Content is protected !!