Category: വടകര
വടകരയിലെ സാംസ്ക്കാരിക ചത്വരം ഒരു ദിവസം മുഴുവനായി ഉപയോഗിക്കാൻ 4000 രൂപ, ഫീസ് ഈടാക്കിയ വിഷയത്തിനെതിരെ പ്രതിഷേധം ശക്തം; ചൊവ്വാഴ്ച പ്രതിഷേധ ചത്വരം
വടകര: സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കായി നഗരസഭയുടെ പൊതു ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ സാംസ്കാരിക ചത്വരത്തിന് ഫീസ് ഈടാക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊതുജനങ്ങളിൽ നിന്നും മറ്റും പൊതു സംഘടനകളിൽ നിന്നും ഫീസ് ഈടാക്കാൻ അനുവദിക്കില്ലെന്ന് യുഡിഎഫും ആർഎംപിഐയും. നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രതിഷേധ ചത്വരം സംഘടിപ്പിക്കുവാൻ യുഡിഎഫ്-ആർഎംപിഐ നേതൃയോഗം തീരുമാനിച്ചു. രാവിലെ മുതൽ രാത്രി
ശങ്ക മാറ്റാൻ വടകരയിലെ വെളിയിടങ്ങളിൽ കാര്യം സാധിക്കുന്നവരോട്; പിടിവീണാൽ ആയിരം രൂപവരെ പിഴ
വടകര: ശങ്ക മാറ്റാൻ വടകരയിലെ വെളിയിടങ്ങളിൽ കാര്യം സാധിക്കാൻ ഇനി അല്പം ബുദ്ധിമുട്ടും. പിടിവീണാൽ പിഴ ഈടാക്കും. കഴിഞ്ഞ ദിവസം വടകര നഗരസഭയെ വെളിയിട വിസർജനവിമുക്ത (ഒ.ഡി.എഫ്. പ്ലസ്) നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗമാണ് വടകരയെ വെളിയിട വിസർജനവിമുക്ത (ഒ.ഡി.എഫ്. പ്ലസ്) നഗരസഭയായി പ്രഖ്യാപിച്ചത്. ഇനിമുതൽ
കാറിനുള്ളില്‍ എം.ഡി.എം.എയും കഞ്ചാവും; തൊടുപുഴയില്‍ കാവിലുംപാറ സ്വദേശിയും സിനിമ താരവും പോലീസ് പിടിയിൽ
തൊടുപുഴ: മയക്കുമരുന്നുമായി വടകര സ്വദേശിയടക്കം രണ്ട് പേര്‍ തൊടുപുഴയില്‍ പിടിയില്‍. കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്‌മോൻ (34), സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ-31) എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവരില്‍ നിന്നും പോലീസ് പിടികൂടിയത്. ശനിയാഴ്ച
എടപ്പള്ളി എഫ്.സി ടീമിലെ കുഞ്ഞു താരങ്ങൾ ഇനി പുത്തൻ ജഴ്സിയണിഞ്ഞ് കളിക്കും; ജഴ്സികൾ സമ്മാനിച്ച് മാവേലി വാട്സ്ആപ്പ് കൂട്ടായ്മ
കടമേരി: കാൽപന്ത് കളിയിൽ വളർന്നുവരുന്ന കുഞ്ഞു പ്രതിഭകൾക്ക് പ്രചോദനമായി ജഴ്സികൾ വിതരണം ചെയ്തു. എടപ്പള്ളി എഫ്.സി ടീമിലെ കുട്ടികൾക്കാണ് മാവേലി വാട്ട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജഴ്സികൾ വിതരണം ചെയ്തത്. ഭാരവാഹികളായ സുൽഫിക്കർ ചേക്കണ്ടി, ദാവൂദ് കനവത്ത് എന്നിവർ ചേർന്നാണ് ജഴ്സികൾ വിതരണം ചെയ്തത്. ചടങ്ങിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട്,
സാന്ത്വന സ്പർശം; നീർമാതളക്കാലം നൃത്തവിരുന്നിൽ സ്വരൂപിച്ച തുക കാരക്കാട് പാലിയേറ്റിവിന് കൈമാറി
ചോറോട്: മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും അരങ്ങിൽ ജ്വലിപ്പിച്ച റിയാ രമേശിന്റെ നീർമാതളക്കാലം നൃത്തവിരുന്നിൽ സ്വരൂപിച്ച തുക കാരക്കാട് പെയിൻ ആന്റ് പാലിയേറ്റിവിന് കൈമാറി. നാദാപുരം റോഡ് ത്രിനേത്ര സെൻ്റർ ഫോർ ഫെർഫോമിംഗ് ആർട്ട്സ് അരങ്ങിലെത്തിച്ച ദൃശ്യാവിഷ്ക്കാരത്തിൻ്റെ അണിയറ പ്രവർത്തകരെയും നർത്തികളെയും അനുമോദിച്ചു. കാരക്കാട് എം.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി
പയ്യോളി തച്ചന്‍കുന്നില്‍ നിന്നും കാണാതായ 14കാരനെ വടകരയില്‍ കണ്ടെത്തി
പയ്യോളി: നവംബര്‍ 15 വെള്ളിയാഴ്ച ഉച്ചയോടെ തച്ചന്‍കുന്നില്‍ നിന്നും കാണാതായ 14കാരനെ വടകരയില്‍ കണ്ടെത്തി. ബന്ധുവിനൊപ്പം പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ കുട്ടി ആരുടെയും ശ്രദ്ധയില്‍പ്പെടാതെ നാടുവിടുകയായിരുന്നു. കുട്ടിയെ കാണാതായ വാര്‍ത്ത സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. വടകരയില്‍ കുട്ടിയെ കണ്ടവര്‍ വിവരം പൊലീസിനെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു.
വടകരയിൽ നിന്ന് പുറപ്പെട്ട് രാവിലെ പത്തുമണിക്ക് മുമ്പ് പാലക്കാട്ടെത്തും; ഉള്ള്യേരി, താമരശ്ശേരി വഴി കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവ്വീസ് തിങ്കളാഴ്ച മുതൽ
വടകര: വടകരയിൽ നിന്നും പാലക്കാട്ടേക്കുളള കെ.എസ്.ആർ.ടി.സിയുടെ ആദ്യ സർവ്വീസ് വിജയത്തിനുശേഷം പുതിയ സർവ്വീസുമായി കെ.എസ്.ആർ.ടി.സി. നവംബർ 18 തിങ്കളാഴ്‌ച മുതൽ സർവ്വീസ് ആരംഭിക്കും. പുലർച്ചെ 4.50നാണ് വടകരയിൽ നിന്നും ബസ് പുറപ്പെടുക. 9.55ന് പാലക്കാട്ടെത്തും. പയ്യോളി, കൊയിലാണ്ടി, ഉള്ളേരി, ബാലുശ്ശേരി, താമരശ്ശേരി, ഓമശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പാണ്ടിക്കാട്, മേലാറ്റൂർ, മണ്ണാർക്കാട്, വഴിയാണ് പാലക്കാട്ടേക്ക് പോകുന്നത്.
പത്തോളം പേര്‍ ഓടിയെത്തി, പിന്നാലെ കാറിന്റെ ചില്ല് തകര്‍ത്തു; കുറ്റ്യാടിയില്‍ യുവാവിന് മര്‍ദനം
കുറ്റ്യാടി: കാറില്‍ ഇരിക്കുകയായിരുന്ന യുവാവിന് മര്‍ദനം. മണിയൂര്‍ സ്വദേശി കാരയാത്തൊടി മുഹമ്മദിനാണ് മര്‍ദനമേറ്റത്. കുറ്റ്യാടി മരുതോങ്കര റോഡില്‍ ഇന്നലെയാണ് സംഭവം. കാറിലിരിക്കുയായിരുന്ന മുഹമ്മദിനെ പത്തോളം വരുന്ന ആളുകളെത്തി മര്‍ദിക്കുകയായിരുന്നു. കാറിനടുത്തേക്ക് എത്തിയ ആളുകള്‍ ആദ്യം ചില്ലുകളില്‍ അടിച്ച് മുഹമ്മദിനെ പുറത്തിറക്കുകയായിരുന്നു. ശേഷം കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചു. മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.പി.ഐ.എം നാദാപുരം ഏരിയാ സമ്മേളനത്തിന് നാളെ തുടക്കം
നാദാപുരം: സി.പി.ഐ.എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നാദാപുരം ഏരിയാ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ ഇരിങ്ങണ്ണൂരില്‍ നടക്കും. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ശനിയാഴ്ച രാവിലെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. 14 ലോക്കലുകളില്‍ നിന്നായി 136 പ്രതിനിധികള്‍, 21 ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ജില്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ
‘വടകര ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ഫീസ് വർദ്ധവ് ജനവഞ്ചന’; പ്രതിഷേധവുമായി എസ്.ഡി.പി.ഐ
വടകര: ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ഫീസ് വർദ്ധവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ആശുപത്രിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കൊടുക്കാത്ത അധികാരികൾ ഫീസ് വർദ്ധിപ്പിക്കുന്നതിൽ ഉത്സാഹം കാട്ടുന്നത് തീർത്തും ജനവഞ്ചനയാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.ഡി.പി.ഐ വടകര നിയോജക മണ്ഡലം സെക്രട്ടറി സജീർ എൻ.കെ പറഞ്ഞു.