Category: വടകര

Total 958 Posts

കനത്ത മഴ: വടകര പുതിയ ബസ് സ്റ്റാന്റില്‍ വെള്ളം കയറി, മേപ്പയില്‍ അടക്കം നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍

വടകര: കനത്ത മഴയില്‍ വടകരയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. പുതിയ ബസ് സ്റ്റാന്റും പരിസരവും വെള്ളത്തിലായതിനെ തുടര്‍ന്ന് യാത്രക്കാരും ബുദ്ധിമുട്ടിലായി. വെള്ളം കയറിയതിനാല്‍ സ്റ്റാന്റിലേക്ക് വരാന്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. മാത്രമല്ല സ്റ്റാന്റിന് സമീപത്തെ ഓടയില്‍ നിന്ന് മാലിന്യം ഉയര്‍ന്നുവരുന്നതായും പരാതിയുണ്ട്. പാര്‍ക്ക് റോഡില്‍ ഒരു വീട്ടില്‍ വെള്ളം കയറിയതായി വിവരമുണ്ട്‌. ഇന്നലെ വൈകുന്നേരം തുടങ്ങിയ

വയനാടിന് പിന്നാലെ വിലങ്ങാടും ഉരുൾപൊട്ടൽ; പുഴയോരത്തെ വീടുകള്‍ വെള്ളത്തില്‍, ഒരാളെ കാണാതായി, പാലങ്ങളും റോഡും തകര്‍ന്ന നിലയില്‍

വിലങ്ങാട്: തുടര്‍ച്ചയായി പെയ്ത മഴയില്‍ വിലങ്ങാട് മേഖലയില്‍ ഉരുള്‍പൊട്ടി. അടിച്ചിപ്പാറ-മഞ്ഞച്ചീലി ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെ ഉരുള്‍പൊട്ടലുണ്ടായത്. ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. മഞ്ഞച്ചീലി പാലം വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് നൂറിലധികം പേര്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മഞ്ഞച്ചീളി ഭാഗത്ത് നിന്നും ഒരാളെ കാണാതായിട്ടുണ്ട്. മാത്യു എന്ന മത്തായിയെയാണ്‌ കാണാതായത്. പലയിടത്തും വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്.

ഗതാഗതക്കുരുക്ക് രൂക്ഷം; വടകര -തൊട്ടിൽപ്പാലം റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

വടകര: വടകര തൊട്ടിൽപ്പാലം റൂട്ടിൽ ചൊവ്വാഴ്ച സ്വകാര്യ ബസ് തൊഴിലാളികൾ നാളെ പണിമുടക്കും. തൊഴിലാളികളുമായി വടകര സി.ഐ.വിളിച്ച് ചേർത്ത അനുരജ്ജന ചർച്ച അലസിപ്പിരിഞ്ഞു. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പുന:പരിശോധിക്കുക, യാത്രാക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വടകര – തൊട്ടിൽപ്പാലം റൂട്ടിൽ പുതുതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണത്തിൻ്റ

അഴിയൂർ ചോമ്പാല സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

വടകര: അഴിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. അഴിയൂർ ചോമ്പാല പുത്തലത്ത് താഴെ കണ്ണോത്ത് പദ്മനാഭനാണ് ബഹറൈനിൽ മരിച്ചത്. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: ലിബീഷ്.ടി.കെ, ലിജിന.ടി.കെ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

വടകരയിലെ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസ്; കേസ് ഡയറി ഹാജരാക്കാൻ പൊലീസ് ഇൻസ്‌പെക്ടർക്ക് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: വടകരയിലെ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. വടകര പൊലീസ് ഇൻസ്‌പെക്ടർക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റേതാണ് നിർദ്ദേശം. ഓഗസ്റ്റ് 12-ന് മുൻപ് കേസ് ഡയറി ഹാജരാക്കാനാണ് ഉത്തരവ്. വടകരയിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട്

മാലിന്യ മുക്തം നവകേരളം; വടകര നഗരസഭയിൽ രണ്ടാംഘട്ടം ക്യാമ്പയിന് തുടക്കമായി

വടകര: 2025 മാർച്ച്‌ 31 നകം സമ്പൂർണ മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിനു മുന്നോടിയായി നടക്കുന്ന രണ്ടാം ഘട്ട ക്യാമ്പയിൻ പ്രവർത്തനത്തിനു തുടക്കം കുറിച്ച് കൊണ്ടുള്ള നഗരസഭ തല ശില്പശാല നടന്നു. വടകര ടൗൺ ഹാളിൽ നടന്ന ശില്പശാല നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻമാസ്റ്റർ അധ്യക്ഷനായി.

അഴിയൂർ കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലെ സെയ്ബിൽ ഖാലിദ് ഹാജി തൈതോട്ടത്തിൽ അന്തരിച്ചു

അഴിയൂർ: കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലെ സൈന ബിൽ ഖാലിദ് ഹാജി തൈതോട്ടത്തിൽ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: വലിയകത്ത് കരകെട്ടി സൈനബ ഹജ്ജുമ്മ. മകൻ: താജുദ്ദീൻ. മരുമകൾ : സാജിത (തോട്ടട)

വടകര പുതിയാപ്പ് വലിയപറമ്പത്ത് രാഘൂട്ടി അന്തരിച്ചു

വടകര: പുതിയാപ്പ് വലിയപറമ്പത്ത് രാഘൂട്ടി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സ്മിത (നഴ്സിങ്ങ് ഓഫീസർ തലക്കുളത്തൂർ സിഎച്ച്‌സി), സുധി. മരുമക്കൾ: സജീവൻ (അത്തോളി കെഎസ്ഇഎഫ്‌), അഞ്ജന (വയനാട്). സഹോദരങ്ങൾ: ശാന്ത (മന്ദരത്തൂർ), കൃഷണൻ (പുത്തൂർ), നിർമ്മല (മേമുണ്ട). സഞ്ചയനം: വ്യാഴാഴ്ച.

മണിയൂർ ചെല്ലട്ട് പൊയിൽ ആഞാട്ട് മണിയൻ നമ്പ്യാർ അന്തരിച്ചു

വടകര: മണിയൂർ ചെല്ലട്ട് പൊയിൽ ആഞാട്ട് മണിയൻ നമ്പ്യാർ (എവറഡി ഇൻഡസ്ട്രീസ്, ചെന്നെ) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കൾ: വിജയൻ (എസ്.ഐ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്), മനോജ് കുമാര്‍, വിജി (ഇരിങ്ങത്ത്), മഞ്ജുള കുമാരി (തോടന്നൂർ). മരുമക്കൾ: ശശീന്ദ്രൻ (ഇരിങ്ങത്ത്), രാജേഷ് (തോടന്നൂർ), ബീന (കോടിയേരി), ഷിൻലി (പിണറായി).

കമ്മ്യൂണിസ്റ്റ് നേതാവ്‌ പി. കേളപ്പന്‍ നായരുടെ ഓര്‍മകള്‍ക്ക് 32 വര്‍ഷം; മൊകേരിയിൽ വിപുലമായ പരിപാടികള്‍

മൊകേരി: സ്വാതന്ത്യസമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.കേളപ്പൻ നായരുടെ മുപ്പത്തിരണ്ടാം ചരമ വാർഷികദിനം വിവിധ പരിപാടികളോടെ ആഗസ്റ്റ് ഒന്ന്, നാല് തിയ്യതികളിൽ മൊകേരിയിൽ നടക്കും. ആഗസ്റ്റ് 1 ന് രാവിലെ 7മണിക്ക്‌ പ്രഭാതഭേരി, പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവ നടക്കും. പരിപാടിയില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ പങ്കെടുക്കും. ആഗസ്റ്റ് 4ന് ഉച്ചയ്ക്ക്

error: Content is protected !!