Category: വടകര
വടകര നഗരസഭയുടെ അഭിമാന പദ്ധതി; നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിടം നവംബറിൽ നാടിന് സമർപ്പിക്കും; പ്രവർത്തികൾ അന്തിമ ഘട്ടത്തിൽ
വടകര: വടകര നഗരസഭയുടെ അഭിമാന പദ്ധതിയായ നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാകുന്നു. ഇലക്ട്രിഫിക്കേഷൻ ഫയർ വർക്കുകൾ , ഇലക്ട്രോണിക്സ് ഇന്റീരിയൽ പ്രവർത്തികൾ എന്നിവ അന്തിമ ഘട്ടത്തിൽ. നെറ്റ് സീറോ കാർബൺ പദ്ധതിക്ക് അനുസൃതമായി ഗ്രീനറി സംവിധാനത്തിൽ യാർഡ് നിർമിക്കുന്ന പ്രവർത്തി ബാക്കിയുണ്ട്. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിലുൾപ്പെടുത്തി നവംബറിൽ കെട്ടിടം
‘500 രൂപയിൽ താഴെയുള്ള മുദ്ര പേപ്പറുകളുടെ ലഭ്യതക്കുറവ്’; വടകര ആർ.ഡി.ഒയ്ക്ക് നിവേദനം നല്കി എസ്.ഡി.പി.ഐ
വടകര: 500 രൂപയിൽ താഴെയുള്ള മുദ്ര പേപ്പർ ലഭ്യമാക്കാന്‍ ഇടപെടൽ നടത്തണമെന്ന് എസ്.ഡി.പി.ഐ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വടകര ആർ.ഡി.ഒ ശ്യാമിൻ സെബാസ്റ്റ്യന്‍ എസ്.ഡി.പി.ഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല നിവേദനം നല്കി. ചെറിയ തുകയുടെ മുദ്ര പേപ്പർ ഇല്ലാത്തത് കാരണം സാധാരണക്കാരായ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. മുദ്ര പേപ്പർ നിർബന്ധമായും ആവശ്യമുള്ളവർ
‘മുട്ടുങ്ങൽ മീത്തലങ്ങാടി ഡിസ്പൻസറിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുക’; പഞ്ചായത്തില്‍ നിവേദനം നല്കി എസ്.ഡി.പി.ഐ
ചോറോട്: എരപുരം (മുട്ടുങ്ങൽ മീത്തലങ്ങാടി) ഡിസ്പൻസറിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് എസ്.ഡി.പി.ഐ. വിഷയത്തില്‍ എസ്.ഡി.പിഐ ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ ഇ.കെ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ മാസ്റ്റർക്ക് നിവേദനം നല്കി. തീരദേശ പ്രദേശമായ മുട്ടുങ്ങലിലും സമീപ പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി കിലോമീറ്റർ ദൂരമുള്ള വടകരയിലും മാങ്ങാട്ട് പാറയിലും പോവേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
‘കുരിയാടിയില്‍ ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കണം’; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ.എം ചോറോട് ലോക്കല്‍ സമ്മേളനം
ചോറോട്: മത്സ്യബന്ധനം ഉപജീവനമാക്കിയ നൂറ്കണക്കിന് തൊഴിലാളികളുള്ള കുരിയാടിയില്‍ ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ചോറോട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. അറക്കല്‍ നടയില്‍ ഇ.എം ദയാനന്ദന് നഗറില്‍ ജില്ലാ കമ്മിറ്റിയംഗം ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു. വി.ദിനേശന്, വിജില അമ്പലത്തില്‍, പി.കെ ദിവാകരന് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ശേഷം സമ്മേളനം ചോറോട്, കൈനാട്ടി
തൂണേരി ഷിബിൻ വധക്കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
നാദാപുരം: ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സി.കെ ഷിബിൻ വധക്കേസിലെ പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 7 പ്രതികള്‍ക്ക് വേണ്ടിയാണ് നാദാപുരം പോലീസ് ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികളില്‍ ആറുപേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലും ആണെന്നാണ് വിവരം. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി വിധി വെള്ളിയാഴ്ചയായിരുന്നു വന്നത്.
സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം; തൂണേരി സ്വദേശി അറസ്റ്റില്‍
നാദാപുരം: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. തൂണേരി മുടവന്തേരി കുന്നുംപുറത്ത് കെ.പി മഹമൂദിനെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ വടകരയില്‍ നിന്നും നാദാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. മൂന്ന് കോളേജ് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെടുകയും പ്രതിയെ എടച്ചേരി
നവരാത്രിയാഘോഷം: വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങൾ, വടകരയില്‍ വിപുലമായ സൗകര്യങ്ങൾ
വടകര: നവരാത്രിയാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഭത്തിന് ഒരുങ്ങി വടകരയിലെ ക്ഷേത്രങ്ങള്‍. ഇന്നും നാളെയുമായുള്ള പൂജവെപ്പിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഞായറാഴ്ചയാണ് വിവിധ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്ത്. ലോകനാർകാവ് ഭഗവതിക്ഷേത്രത്തില്‍ തയ്യില്ലത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും എഴുത്തിനിരുത്ത്. മുന്‍കൂട്ടി ബുക്ക് ചെയ്യാനായി 0496 -2527444 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പുലര്‍ച്ചെ 6.20 മുതല്‍ ചടങ്ങ് ആരംഭിക്കും. കളരിയുള്ളതിൽ ക്ഷേത്രത്തില്‍ 7.30ഓടെ
സിപിഎം പുലർത്തുന്നത് ആർഎസ്എസ് തന്ത്രം, വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദവും ടി.പിയെ കൊല്ലാൻ ‘മാഷാ അള്ളാ’ സ്റ്റിക്കർ ഒട്ടിച്ച വാഹനം കൊണ്ടുപോയതും അതിന് ഉദാഹരണം; നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ വിമർശനവുമായി കെ.കെ രമ എംഎൽഎ
തിരുവനന്തപുരം: രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങളെ മതത്തിന്റേയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച് വിഭജിക്കുന്ന ആർ.എസ്.എസ് തന്ത്രമാണ് സി.പി.എം പുലർത്തുന്നതെന്ന് കെ.കെ. രമ. തൃശൂർ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടൽ സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പിണറായി സർക്കാരിനെതിരെ വിമർശനവുമായി കെ കെ രമ എം എൽ എ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ‘കാഫിർ സ്ക്രീൻഷോട്ട്’ ഉണ്ടാക്കി
കൂത്താളിയിലെ കുട്ടികള്‍ ഇനി ‘വേറെ ലെവല്‍’; സൗജന്യ നീന്തല്‍ പരിശീലനവുമായി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ്
കൂത്താളി: കുളങ്ങളിലും മറ്റും നീന്തി കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജാഗ്രത ക്ലാസുകള്‍ നല്കുന്നതിനേക്കാള് നല്ലത് കുട്ടികള്‍ക്ക് നീന്തല്‍ തന്നെ പഠിപ്പിച്ചു കൊടുത്താലോ എന്ന ചോദ്യത്തില്‍ നിന്നാണ് കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികള്‍ക്കായി സൗജന്യ നീന്തല്‍ പരിശീലനം ആരംഭിച്ചത്. പിന്നാലെ നാട്ടുകാരും ഉത്സാഹത്തോടെ ട്രസ്റ്റിനൊപ്പം കൂടിയതോടെ പരിപാടി ഉഷാറായി. പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ നീന്തല്‍
അമരാവതി-മേമുണ്ട-വായേരി മുക്ക് റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ.എം മേമുണ്ട ലോക്കല്‍ സമ്മേളനം; പൊതുയോഗവും പ്രകടനവും ഇന്ന് വൈകിട്ട്
വടകര: പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.17 കോടി രൂപ അനുവദിച്ച അമരാവതി-മേമുണ്ട-വായേരി മുക്ക് റോഡ് നവീകരണം യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ.എം മേമുണ്ട ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേമുണ്ട ടി.വി ബാലകൃഷ്ണന് നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി ഇംഗം കെ.ടി കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. സി.എം സുധ, ഒ.പി രാജന്, സി.ടി ദിലീപ് കുമാര്‍ എന്നിവരടങ്ങിയ പ്രസീഡിയം