Category: വടകര
പുതുപ്പണം എസ്പി ഓഫീസിന് സമീപം വട്ടക്കണ്ടിയിൽ ജാനു അന്തരിച്ചു
വടകര: പുതുപ്പണം എസ്പി ഓഫിസിന് സമീപം വട്ടക്കണ്ടിയിൽ ജാനു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ പി.പി ശങ്കരൻ (റിട്ട.വടകര മുനിസിപ്പാലിറ്റി). മക്കൾ: പി.പി ശശി (ഓട്ടോ കൺസൾട്ടന്റ്), ബിജു (പനങ്ങാട് പഞ്ചായത്ത്), അജിത, പി.കെ.മനോജൻ, പരേതയായ ജയശ്രീ. മരുമക്കൾ: ബാബു (രണ്ടാം മൈൽസ്), ബാലകൃഷ്ണൻ (ചോറോട്), സീന (മന്തരത്തൂർ), രമ്യ (യുഎൽസിസിഎസ്). സഹോദരങ്ങൾ: നാണു
കൊയിലാണ്ടിയിലെ കവർച്ചാ നാടകം; അഞ്ച് ലക്ഷം രൂപ വില്ല്യാപ്പള്ളി സ്വദേശിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു; താഹ മുസ്ലിയാരുടെ അറസ്റ്റിൽ ഞെട്ടി വിശ്വാസികൾ
കൊയിലാണ്ടി: എ.ടി.എമ്മിൽ നിക്ഷേപിക്കാനെടുത്ത പണം കവർന്നതായി വ്യാജ പരാതിയുണ്ടാക്കി തട്ടിപ്പ് നടത്തിയ കേസിൽ അഞ്ച് ലക്ഷം രൂപ കൂടി കണ്ടെടുത്തു. പദ്ധതിയുടെ മുഖ്യ സൂത്രധാരനും ഖത്തീബുമായ താഹ, വില്ല്യാപ്പള്ളി സ്വദേശിയ്ക്ക് കടംവീട്ടിയ അഞ്ച് ലക്ഷം രൂപയാണ് കണ്ടെടുത്തത്. നേരത്തെ താഹ വില്ല്യാപ്പള്ളി മലാറക്കൽ ജുമാമസ്ജിദ് കെട്ടിടത്തിന് മുകളിൽ ഒളിപ്പിച്ച 37 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു.
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം; രക്ഷാദൗത്യത്തിൽ പങ്കാളികളായ വടകര മേഖലയിലെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു
വടകര: നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ പങ്കാളികളായ വടകര മേഖലയിലെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. വടകര ഫയർ ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫിസർ വർഗ്ഗീസ് നേതൃത്വം നൽകി. അപകടം ഉണ്ടായ ദിവസം രാവിലെ തന്നെ ചൂരൽമലയിലെത്തിയ വടകര ഫയർ ആൻഡ് റെസ്ക്യു സംഘത്തൊടൊപ്പം വടകരമേഖലയിലെ സന്നദ്ധ പ്രവർത്തകരായ
കൊയിലാണ്ടിയിലെ കവർച്ച നാടകം; മൂന്നാം പ്രതി അറസ്റ്റിൽ, പ്രതി പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയെന്ന വ്യാജ സംഭവത്തില്‍ മൂന്നാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു. തിക്കോടി പുതിയവളപ്പില്‍ മുഹമ്മദ് യാസിര്‍ പി.വി (20) യെ ആണ് വടകര വില്യാപ്പള്ളിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ എ.ടി.എം റീഫില്‍ ഏജന്റ് സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്ന് തെളിഞ്ഞതോടെ സുഹലിനെയും കൂട്ടാളിയായ താഹയെയും നേരത്തെ
കക്കട്ടില്‍ വട്ടോളി എരവുകാട്ടുമ്മൽ കല്യാണി അന്തരിച്ചു
കക്കട്ടില്‍: വട്ടോളി എരവുകാട്ടുമ്മൽ കല്യാണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്. പരേതനായ കണ്ണൻ. മക്കൾ: മക്കൾ: അശോകൻ, പുരുഷു, രാജീവൻ, പരേതരായ നാണു, ചന്ദ്രൻ. മരുമക്കൾ: സീന, ജീബ, സവിത. സഹോദരങ്ങൾ: കണാരൻ (നിടുവണ്ണൂർ), പരേതരായ മന്നി, ചീരു. Description:Vattoli Eravukattummal Kalyani passed away
‘തൂണേരി-വടകര ബസ് റൂട്ട് പുനഃസ്ഥാപിക്കുക’; സി.പി.ഐ.എം തൂണേരി ലോക്കല്‍ സമ്മേളനം
നാദാപുരം: തൂണേരി-വടകര ബസ് റൂട്ട് പുനഃസ്ഥാപിക്കണമെന്നും കെ.എസ്.ആര്.ടി.സി ബസ് അനുവദിക്കമെന്നും സി.പി.ഐ.എം തൂണേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. തൂണേരിയില്‍ കെ.ഗോപി മാസ്റ്റര്‍ നഗറില്‍ ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. നെല്ലേരി ബാലന്, ടി.പി രഞ്ജിത്ത്, എം.പി അനിത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കനവത്ത് രവി സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ
കുറ്റ്യാടിയുടെ സ്വപ്നപദ്ധതി, മണിമല നാളികേര പാർക്ക് യാഥാർത്ഥ്യമാകുന്നു; രണ്ടാം ഘട്ട പ്രവൃത്തികള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
കുറ്റ്യാടി: മണിമല നാളികേര പാർക്കിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഡിസംബറില്‍ ആരംഭിക്കുമെന്ന് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. 2025ന്റെ ആദ്യ മാസങ്ങളിൽ തന്നെ വ്യവസായങ്ങൾക്ക് തുറന്നു കൊടുക്കാൻ പറ്റുന്ന രീതിയിൽ പ്ലോട്ടുകൾ ക്രമീകരിച്ച്, വാഹനങ്ങൾക്ക് പോകാവുന്ന ഇന്റേണൽ റോഡുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഒരു കോടി രൂപയുടെ മണിമല നാളികേര പാർക്ക് രണ്ടാം ഘട്ട പ്രവൃത്തി
വേളം പെരുവയലില്‍ വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍
വേളം: പെരുവയലില്‍ വീടിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കണിശന്റെ മീത്തല്‍ ദിനേശന് എന്നയാളുടെ വീട്ടില്‍ ആണ് പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ കുറേക്കാലമായി ദിനേശന് മാത്രമാണ് താമസിച്ചിരുന്നത്. ഒരുമാസമായി ഇയാളെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാത്തതിനെ തുടര്‍ന്ന് സഹോദരി പെരുവയലിലുള്ള ബന്ധുക്കളെ വിളിച്ച് സഹോദരനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാത്രി
അഴിയൂർ കക്കടവ് മണപ്പുറം വീട്ടിൽ പുഷ്പ അന്തരിച്ചു
അഴിയൂർ: കക്കടവ് മണപ്പുറം വീട്ടിൽ പുഷ്പ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. പരേതരായ ശേഖരന്റെയും ശാരദയുടെയും മകളാണ്. ഭര്‍ത്താവ്: മണപ്പുറം വീട്ടിൽ പരേതനായ ബാലന്. മക്കൾ: മഞ്ജുഷ (എല്‍.ഡി.സി സിവിൽ സപ്ലൈസ് ഡിപ്പാർട്മെന്റ്, മാഹി), പ്രിയേഷ് (ഖത്തർ). മരുമക്കൾ: പ്രഭാകരൻ, രമിനാ ദാസ്. സഹോദരങ്ങൾ: കമല, ഷില, രമ, സുജ, ജയദേവൻ. Description: Azhiyur Kakadav Manappuram
‘കുറ്റ്യാടിപ്പുഴയിലെ മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കണം’; സി.പി.ഐ.എം മണിയൂര്‍ ലോക്കല്‍ സമ്മേളനം
വടകര: കുറ്റ്യാടിപ്പുഴയുടെ ഒഴുക്കിന് തടസ്സമുണ്ടാക്കാതെ ശാസ്ത്രീയ മാനദണ്ഡം പാലിച്ചും മണല്‍ വരാനുള്ള അനുമതി പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്ന് സി.പി.ഐ.എം മണിയൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കെ.പി ബാലന് നഗറില്‍ ജില്ലാ കമ്മിറ്റി അംഗം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.കെ പ്രദീപന്, എ.വി ബാബു, എന്‍.കെ ദീപ എന്നിവരങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ബി.സുരേഷ്