Category: മേപ്പയ്യൂര്‍

Total 1172 Posts

കലാകാരൻമാരുടെ ദുരിതമറിയുക: നന്മ മേപ്പയ്യൂർ മേഖല കമ്മിറ്റി അതിജീവന സമരം നടത്തി

മേപ്പയ്യൂര്‍: കലാകരന്‍മാരുടെ തൊഴിലിടങ്ങള്‍ തുറന്ന് തരിക, കലാകാരന്‍മാര്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുക,ഓണക്കാല സാമ്പത്തിക സഹായം നല്‍കുക തുടങ്ങി പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ച് മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടന നന്മ മേപ്പയ്യൂര്‍ മേഖല കമ്മിറ്റി മേപ്പയ്യൂര്‍ ടൗണില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. നന്മ ജില്ലാ ജോ: സെക്രട്ടറി മഠത്തില്‍ രാജീവന്‍ ഉദ്ഘാടനം ചെയ്തു.എ.എം കുഞ്ഞിരാമന്‍ അധ്യക്ഷത

വാക്‌സിന്‍ വിതരണത്തിലെ സ്വജനപക്ഷപാതം; മുസ്ലീം ലീഗ് കൗണ്‍സിലറുടെ പരാമര്‍ശം അതീവ ഗൗരവതരം, കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും കെ.എം നജീബ് രാജി വെക്കണമെന്ന് സിപിഎം

കൊയിലാണ്ടി: വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെ.എം.നജീബിന്റെ ഓഡിയോ അതീവ ഗൗരവമുളളതാണെന്ന് സിപിഎം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ് പറഞ്ഞു. വാക്‌സിന്‍ വിതരണത്തില്‍ സ്വജനപക്ഷപാതിത്വം കാണിച്ച കൊയിലാണ്ടി നഗരസഭ 42 ആം വാര്‍ഡ് കൗണ്‍സിലര്‍ രാജിവെക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. തന്റെ വാര്‍ഡില്‍ വാക്സിനായി അനുവദിക്കുന്ന ടോക്കണ്‍ ലീഗ്കാര്‍ക്കാണ് കൊടുക്കുക. അഥവാ

മേപ്പയ്യൂരിൽ ഓണച്ചന്തയ്ക്ക് തുടക്കമായി

മേപ്പയ്യൂർ: മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. പി. ബാലൻ, കെ.വി. നാരായണൻ, ഇ.എം. ശങ്കരൻ, കെ. ഷൈനു, രാജൻ എം. മലയിൽ, മാധവൻ കുഴിച്ചാലിൽ, ടി. പത്മിനി, പി. ജിൻഷ തുടങ്ങിയവർ സംസാരിച്ചു.

“എന്റെ വാർഡിൽ വാക്സിൻ ലീഗുകാർക്കാണ് കൊടുക്കുന്നത്, ഇവിടെ ലീഗുകാരില്ലെങ്കിൽ അടുത്ത വാർഡിലെ ലീഗുകാർക്ക് ടോക്കൺ കൊടുക്കും” കൊയിലാണ്ടിയിൽ വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപാതം; തെളിവ് പേരാമ്പ്ര ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വാക്സിൻ വിതരണത്തിൽ ലീഗ് കൗൺസിലർ സ്വജന പക്ഷപാതം കാണിക്കുന്നതായി പരാതി. തന്റെ വാർഡിൽ വാക്സിനായി അനുവദിക്കുന്ന ടോക്കൺ ലീഗ്കാർക്കാണ് കൊടുക്കുകയെന്നും തന്റെ വാർഡിൽ ലീഗുകാരില്ലെങ്കിൽ അടുത്ത വാർഡുകളിലെ ലീഗുകാർക്ക് ടോക്കൺ അനുവദിക്കാറുണ്ടെന്നും പറയുന്ന ലീഗ് കൗൺസിലറുടെ ഓഡിയോ ആണ് പുറത്തായത്. കൊയിലാണ്ടി നഗരസഭ 42 ആം വാർഡ് കൗൺസിലറും മുസ്ലിം ലീഗ്

ഓണ്‍ലൈന്‍ പഠനത്തിന് സഹായം; സ്കൂളുകളില്‍ മൊബൈൽ ഫോണുകള്‍ നൽകി മാസ്സ് പയ്യോളി വാട്സാപ് കൂട്ടായ്മ

പയ്യോളി: മാസ്സ് പയ്യോളി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പയ്യോളിയിലെ സ്കൂളുകളിൽ പഠന സഹായത്തിനായി മൊബൈല്‍ ഫോണുകള്‍ നൽകി. മുൻസിപ്പൽ കൗൺസിലർമാരായ പി എം റിയാസ്, എന്‍ പി ആതിര, സി ടി ഷൈമ, എ പി റസാഖ്, അൻസില ഷംസു എന്നിവർ എസ് എന്‍ ബി എം സ്കൂള്‍, അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ, ഫിഷറീസ് സ്കൂൾ, കണ്ണംകുളം എല്‍

മേപ്പയൂരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു മിണ്ടാപ്രാണിയുടെ ജീവന്‍; ഇലക്ട്രിസിറ്റി ലൈന്‍ പൊട്ടി വീണ് ശംബു യാത്രയായി

മേപ്പയൂര്‍: മേപ്പയൂര്‍ പൂതേരിപ്പാറയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് വളര്‍ത്തുനായ ചത്തു. പൂതേരിപ്പാറ ചിറ്റാരിക്കുഴിയില്‍ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള രണ്ട് വയസ് പ്രായമായ ശംബു എന്ന് പേരുള്ള ലാബ് ഇനത്തില്‍പ്പെടുന്ന നായയാണ് ചത്തത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് അരിക്കുളം സെക്ഷന്‍ പരിധിയില്‍പ്പെട്ട പൂതേരിപ്പാറ ചിറ്റാരിക്കുഴി എല്‍.ടി സിംഗില്‍ ഫേസ് ലൈന്‍ കമ്പി പൊട്ടിയാണ് നായ ചത്തത്. കമ്പിയിലേക്ക് ചാഞ്ഞ്

പ്രകൃതി ഭംഗി ആസ്വദിച്ച് ബോട്ടില്‍ യാത്ര ചെയ്യണോ? സഞ്ചാരികളെ സ്വാഗതം ചെയ്ത് അകലാപ്പുഴ; ബോട്ട് സര്‍വ്വീസ് തുടങ്ങി

മേപ്പയൂർ: കോവിഡിനെ തുടർന്ന് നിശ്ചലമായ വിനോദ സഞ്ചാര മേഖല ഇളവുകൾ നിലവിൽ വന്നതിനെ തുടർന്ന് വീണ്ടും സജീവമാകുകയാണ്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ അകലപ്പുഴയും തുരുത്തും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതുമാണ്‌. കീഴരിയൂർ, തുറയൂർ, കൊല്ലം എന്നിവിടങ്ങളിൽ നിന്നെല്ലാം എളുപ്പത്തിൽ വന്നെത്താവുന്ന അകലപ്പുഴയിൽ ബോട്ടിങ് സർവീസ് തുടങ്ങി. വിശാലമായ വ്യൂ പോയിന്റ് ആയതിനാൽ കൂടുതൽ

തുറയൂർ ഇരിങ്ങത്ത് ഖാദി വിപണനമേളയ്ക്ക് തുടക്കം; വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം ഗവ.റിബേറ്റ്‌

തുറയൂർ: ഇരിങ്ങത്ത്‌ വനിതാ സഹകരണസംഘം, കണ്ണൂർ സർവോദയ സംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഖാദി വിപണനമേള ഗാന്ധിജിയുടെയും കേളപ്പജിയുടെയും സ്മരണയിൽ ഇരിങ്ങത്ത്, പാക്കനാർപുരം ഗാന്ധിസദനത്തിന് സമീപം ആരംഭിച്ചു. വിവിധതരത്തിലുള്ള ഉൽപ്പന്നങ്ങൾ 30 ശതമാനം ഗവ.റിബേറ്റിൽ ലഭ്യമാണ്. തുറയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗിരീഷ് ഉദ്‌ഘാടനംചെയ്തു. സംഘം പ്രസിഡന്റ്‌ ശ്യാമ ഓടയിൽ അധ്യക്ഷയായി. ആദ്യ വിൽപ്പന ഇരിങ്ങത്ത്

കോമേഷ്യല്‍ ലോഗോകളെല്ലാം ഈ കൊച്ചുമിടുക്കന് നിസ്സാരം; ഒറ്റ ശ്വാസത്തില്‍ 71 ലോഗോകള്‍ തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി കൊയിലാണ്ടില്‍ നിന്നും കൊച്ചുമിടുക്കന്‍, വീഡിയോ കാണാം

കൊയിലാണ്ടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി കൊയിലാണ്ടിയില്‍ നിന്നും ഒരു കൊച്ചുമിടുക്കന്‍. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എ.കെ സിദ്ധാന്താണ് ഒരു മിനിറ്റില്‍ എഴുപത്തിയൊന്ന് കോമേഷ്യല്‍ ലോഗോ തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്ന സുവര്‍ണ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് വയസ്സും നാല് മാസവും പ്രായമുള്ളപ്പോഴാണ് എഴുപത്തിയൊന്ന് കൊമേഷ്യല്‍ ലോഗോകള്‍ ഈ കൊച്ച് മിടുക്കന്‍

മേപ്പയ്യൂര്‍ പഞ്ചായത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്കായി നാളെ വാക്‌സിനേഷന്‍ ക്യാമ്പ്; വിശദാംശങ്ങള്‍ ചുവടെ

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് ഓഗസ്റ്റ് 12ന് (വ്യാഴാഴ്ച) നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അറിയിച്ചു. രണ്ടു കേന്ദ്രങ്ങളിലായാണ് നാളെ വാക്‌സിന്‍ വിതരണം നടക്കുക. നാളെ രാവിലെ 9 മണി മുതല്‍ 11 വരെ കീഴ്പ്പയ്യൂര്‍ യു.പി സ്‌കൂളിലും, ഉച്ചയക്ക് ശേഷം 1.30 മുതല്‍ കൊഴുക്കല്ലൂര്‍ യുപി സ്‌കൂളിലും വാക്‌സിനേഷന്‍

error: Content is protected !!