Category: മേപ്പയ്യൂര്‍

Total 1172 Posts

രോഗികള്‍ക്ക് സ്വാന്ത്വനമേകാന്‍ സുരക്ഷയ്ക്ക് പുതിയ കെട്ടിടമൊരുങ്ങുന്നുന്നു; മേപ്പയ്യൂര്‍ നോര്‍ത്ത് സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന് ശിലയിട്ടു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നോര്‍ത്ത് സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി കെട്ടിടത്തിന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ശിലയിട്ടു. പാലിയേറ്റീവ് രംഗത്തെ മൂന്ന് വര്‍ഷത്തെ അനുഭവ കുതിപ്പിലാണ് സുരക്ഷക്ക് സ്വന്തമായി കെട്ടിടമുയരുന്നത്. നൂറ് കണക്കിന് കിടപ്പു രോഗികള്‍ക്ക് സ്വാന്തനമേകാന്‍ ഇതിനകം സുരക്ഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മേപ്പയ്യൂര്‍ ടൗണിന്റെ ഹൃദയഭാഗത്ത് വിലക്കെടുത്ത 12 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. താഴത്തെ

മേപ്പയ്യൂരിൽ പോലീസും എക്സൈസും സംയുക്ത റെയ്ഡ് നടത്തി; 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു

മേപ്പയ്യൂർ: ഓണത്തിനുമുന്നോടിയായി മേപ്പയ്യൂർ പോലീസും പേരാമ്പ്ര എക്സൈസ് യൂണിറ്റും മേപ്പയ്യൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തി. മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.പി. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. തിരച്ചിലിൽ വിളയാട്ടൂരിൽനിന്ന് 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. പി. റഫീഖ്, അഷറഫ് ചിറക്കര,

മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.കുഞ്ഞായൻ മാസ്റ്റർ അന്തരിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്ന പി.കുഞ്ഞായൻ മാസ്റ്റർ (83) അന്തരിച്ചു. കെ.ജി.എം.എസ്.യു.പി സ്കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യമാർ മറിയം, പരേതയായ ആയിഷ. മക്കൾ: സുബൈർ.ടി.എം (അധ്യാപകൻ മേമുണ്ട ഹയർ സെക്കൻററി സ്കൂൾ), മുനീർ (കെ.പി.എം.എച്ച്എസ്, അരിക്കുളം), ഷാജിദ്.പി (അദ്ധ്യാപകൻ വാകയാട് ഹയർ സെക്കന്ററി സ്കൂൾ), ഷാനിദ, ഷമീന, പരേതനായ മുഹമ്മദ് അബ്ദുറഹിമാൻ. മരുമക്കൾ: ഹാജറ,

തുറയൂരില്‍ ആശങ്കയുയര്‍ത്തി കൊവിഡ്: പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണ്‍; വിശദമായി നോക്കാം പഞ്ചായത്തില്‍ അനുവദനീയമായത് എന്തെല്ലാമെന്നും നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്നും

തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. കഴിഞ്ഞ ആഴ്ചയിലെ തുറയൂര്‍ പഞ്ചായത്തിലെ ഡബ്ല്യൂ.ഐ.പി.ആര്‍ നിരക്ക് 8.68 ശതമാനമാണ്. അനുവദനീയമായത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍,

റോഡ് പണി പൂര്‍ത്തിയായിട്ട് രണ്ട് മാസം; വിളയാട്ടൂരില്‍ റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നില്‍പ് സമരം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിളയാട്ടൂരില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാറിംങ്ങ് നടത്തിയ കണിയാങ്കണ്ടി മുക്ക് പുതിയോടത്ത് കോളനി റോഡ് പണി പൂര്‍ത്തികരിച്ച് രണ്ട് മാസത്തിനകം തകര്‍ന്നതില്‍ പ്രതിഷേധിച്ച് വിളയാട്ടൂര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി. മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എം.വി ചന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു . സഞ്ജീവ് കൈരളി

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ്; മേപ്പയ്യൂരില്‍ വിദ്യാര്‍ത്ഥികളെ ആദരിച്ച് മുസ്ലിം ലീഗ്

മേപ്പയ്യൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മുസ്ലിം ലീഗ് ആദരിച്ചു. വിദ്യാര്‍ത്ഥികളായ തീര്‍ത്ഥ, എന്‍.കെ.റിയാഫാത്തിമ, പി.മിന്‍ഹ, സി.മുഹമ്മദ് ഷിബിലി, സി.എം.തേജലക്ഷ്മി എന്നിവരെയണ് മുസ്ലിം ലീഗ് മേപ്പയ്യൂര്‍ ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, ടൗണ്‍ മുസ്ലിം ലീഗ് ജനറല്‍

സ്വർണക്കടത്തിൽ പയ്യോളിക്കാരും; രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്, പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം

പയ്യോളി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പയ്യോളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അടിവാരം കൈതക്കലിൽ റാഷിദ് (25), ആഷിദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും കേസിലെ മറ്റ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പയോളി സി.ഐ സുഭാഷ്

കൊയിലാണ്ടിയിൽ അരങ്ങേറിയത് കള്ളക്കടത്തു സംഘത്തിന്റെ കുടിപ്പക, ഹനീഫ വഞ്ചനയും നടത്തി, കൂട്ടുനിന്നത് ഊരള്ളൂർ സ്വദേശി ഷംസാദ്; കുറ്റകൃത്യത്തിന്റെ വഴികൾ വിശദമായി വായിക്കാം

  കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും അക്രമങ്ങളും തട്ടിക്കൊണ്ടു പോകലുകളും ആവർത്തിക്കുന്നതിന്റെ ഞെട്ടലിലാണ് നാട്. ഞായറാഴ്ച അർധരാത്രി സ്വര്‍ണ്ണക്കടത്ത് സംഘം തട്ടി കൊണ്ടു പോയി മര്‍ദ്ദിച്ചവശനാക്കിയ ശേഷം വിട്ടയച്ച മുത്താമ്പി തടോളിത്താഴ തോണിയാടത്ത് ഹനീഫ (39) യെയും സുഹൃത്ത് ഊരളളൂര്‍ സ്വദേശി ഷംസാദി (36) നെയും കസ്റ്റംസ് രേഖ വ്യാജമായി നിര്‍മ്മിച്ച് കബളിപ്പിച്ചുവെന്ന കേസില്‍

ചിങ്ങപ്പുലരിയില്‍ മേപ്പയൂരിലെ കര്‍ഷക കോണ്‍ഗ്രസ് കര്‍ഷക സംഗമം സംഘടിപ്പിച്ചു; മുതിര്‍ന്ന കര്‍ഷകര്‍ക്ക് ആദരവ്‌

മേപ്പയ്യൂര്‍: കര്‍ഷക കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിങ്ങപ്പുലരിയില്‍ കര്‍ഷക സംഗമം നടത്തി. കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ടി.പി നാരായണന്‍ സംഗമം ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം.പി കുഞ്ഞികൃഷ്ണന്‍ നായര്‍ ആദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത മികച്ച കര്‍ഷകരെ മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍ ഉപഹാരം നല്‍കി ആദരിച്ചു. മുതിര്‍ന്ന കര്‍ഷകരായ മുറിച്ചാണ്ടി

വാദി പ്രതിയായി; കൊയിലാണ്ടിയിലെ തട്ടിക്കൊണ്ട് പോകൽ സംഭവത്തിലെ ഇരയെ പോലീസ് അറസ്റ്റ് ചെയ്തു, സ്വർണക്കടത്ത്, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന; കുറ്റം അനവധി, കൊയിലാണ്ടിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ

കൊയിലാണ്ടി: മുത്താമ്പിയിലെ തട്ടിക്കൊണ്ടുപോകൽ കേസ് വഴിത്തിരിവിൽ. കസ്റ്റംസിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച് സ്വർണ്ണം തട്ടിയതിന് ഹനീഫയെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. ഈ കേസിൽ ഊരള്ളൂർ സ്വദേശി ശംസാദും അറസ്റ്റിലായിട്ടുണ്ട്. പയ്യോളി സ്വദേശി വിദേശത്തു നിന്നെത്തിച്ച സ്വർണ്ണം കസ്റ്റംസ് പിടികൂടിയതായി വ്യാജ രേഖയുണ്ടാക്കി ഹനീഫ ഉടമകളെ കബളിപ്പിക്കുകയായിരുന്നു. വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം ഉടമകൾക്ക് നൽകാതെ ഹനീഫയും രണ്ട്

error: Content is protected !!