Category: മേപ്പയ്യൂര്‍

Total 1172 Posts

സിപിഎം മേപ്പയ്യൂര്‍ സൗത്തിനെ നയിക്കാന്‍ വീണ്ടും കെ.രാജീവന്‍; ലോക്കല്‍ കമ്മിറ്റിയില്‍ 15 അംഗങ്ങള്‍, നോക്കാം പുതിയ കമ്മിറ്റിയിലെ അംഗങ്ങള്‍ ആരെല്ലാമെന്ന്

മേപ്പയ്യൂര്‍: സിപിഎം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി കെ.രാജീവനെ വീണ്ടും തിരഞ്ഞൈടുത്തു. പതിനഞ്ച് അംഗ കമ്മിറ്റിയാണ് നിലവില്‍ വന്നത്. മുതിര്‍ന്ന പാര്‍ട്ടി അംഗം ടി. പാച്ചര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. എന്‍.എം ദാമോദരന്‍ താല്‍ക്കാലിക അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എ.കെ ബാലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ. രാജീവന്‍ റിപ്പോര്‍ട്ട്

പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘നാട്ടുപച്ച’യ്ക്ക് തുടക്കമായി; ഉദ്ഘാടനം നിര്‍വ്വഹിച്ച് മുസ്ലിം ലീഗ് നേതാവ് ടി.ടി ഇസ്മായില്‍

മേപ്പയ്യൂര്‍: പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ശാഖാ ശാക്തീകരണ പരിപാടിയായ ‘നാട്ടുപച്ച’യ്ക്ക് തുടക്കമായി. നാട്ടുപച്ചയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം കീഴരിയൂര്‍ പഞ്ചായത്തിലെ കോരപ്രയില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ പി.എസ്.സി മെമ്പറുമായ ടി.ടി ഇസ്മായില്‍ നിര്‍വ്വഹിച്ചു. മലയാളികളുടെ സാമൂഹിക പുരോഗതിയിലും വികാസത്തിലും പൊതുവിലും ന്യൂനപക്ഷ- പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിയില്‍ വിശേഷിച്ചും

മേപ്പയ്യൂര്‍-നെല്ല്യാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് റോഡ് വികസനം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് സി.പി.എം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ സമ്മേളനം

മേപ്പയ്യൂര്‍: ദിവസവും ആയിരക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന മേപ്പയ്യൂര്‍-നെല്യാടി റോഡിന്റെ വികസനം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് സി.പി.എം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ മേപ്പയ്യൂര്‍-നെല്യാടി റോഡ് മഴ പെയ്തു കഴിഞ്ഞാല്‍ യാത്ര ദുസ്സഹമാകുന്ന നിലയാണ് ഇപ്പോഴുള്ളത്. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് അപകടങ്ങള്‍ പതിവായതിനാല്‍ ഇവിടെ

കനത്ത മഴയിലും കാറ്റിലും തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റുകളും ലൈനും തകര്‍ന്നു; ചെറുവണ്ണൂരില്‍ അപകടമൊഴിവായത് തലനാരിഴയ്ക്ക്

പേരാമ്പ്ര: ചെറുവണ്ണൂരില്‍ കനത്ത മഴയിലും കാറ്റിലും തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റുകളും ലൈനും തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. റോഡിനു കുറുകെയാണ് വീണത്. ഒരു കാറും ബൈക്കും അപകടത്തില്‍പ്പെട്ടു. വാഹനത്തിലുണ്ടായ യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പേരാമ്പ്ര-വടകര റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. സി.പി.എം ദുരന്തനിവാരണ സേന ഉടന്‍ അപകട സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മേപ്പയ്യൂർ പഞ്ചായത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി

മേപ്പയൂർ: കൊവിഡ്-19 മഹാമാരിയെ തുടർന്ന് ദീർഘകാലമായി അടച്ച സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി മേപ്പയ്യൂർ പഞ്ചായത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. പി.ഇ.സിയുടെയും, പ്രധാനാധ്യാപകരുടെയും, പഞ്ചായത്ത് ഭരണസമതിയുടെയും സംയുക്ത യോഗത്തിൽ മേലടി ബി.പി.സി അനുരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ യോഗം ഉദ്ഘാടനം ചെയതു. സ്കൂൾ അടിസ്ഥാനത്തിൽ കർമ്മസമതി രൂപീകരിക്കാനും 25-ാം തീയതിക്കുള്ളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാനും

സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 20 ന്; സമ്മേളനത്തിന് മുന്നോടിയായി രക്തദാനം ഉള്‍പ്പെടെ വിവിധ പരിപാടികളുമായി പാര്‍ട്ടി

മേപ്പയ്യൂര്‍: സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 20 ന് നടക്കും. അയിമ്പാടിപ്പാറയിലാണ് സമ്മേളനം നടക്കുക. സമ്മേളനത്തിന് മുന്നോടിയായി രക്തദാനം ഉള്‍പ്പെടെ വിവിധ പരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിച്ചു. സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍ സി.പി അബൂബക്കര്‍ പ്രകാശനം ചെയ്തു. കെ.ടി രാജന്‍ സുവനീര്‍ ഏറ്റുവാങ്ങി. ജി.വി രാജ പുരസ്‌കാര ജേതാവ്

യുക്തിവാദി പ്രവർത്തകനും ഹിപ്പ് നോട്ടിസ്റ്റുമായ പട്ടോറക്കൽ അബ്ദുല്ലയുടെ നിര്യാണത്തിൽ മേപ്പയ്യൂരില്‍ സർവകക്ഷി യോഗം അനുശോചിച്ചു

മേപ്പയൂർ: യുക്തിവാദി പ്രവർത്തകനും ഹിപ്പ് നോട്ടിസ്റ്റുമായ പട്ടോറക്കൽ അബ്ദുല്ലയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കെ.കെ ബാലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ, കെ.രാജീവൻ, ഇ.കെ മുഹമ്മദ് ബഷീർ, എ.വി അബ്ദുള്ള, ഇ.കുഞ്ഞിക്കണ്ണൻ, കെ.ലോഹ്യ, ബാബു കൊളക്കണ്ടി, ഭാസ്കരൻ കൊഴുക്കല്ലൂർ, വി.എ ബാലകൃഷ്ണൻ, സുരേഷ് മേപ്പയൂർ, എ.സുഭാഷ് കുമാർ, പി.പി ബാലൻ, ആർ.വി

ക്ഷേമനിധി ബോര്‍ഡുകളെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കുന്നുവെന്ന് എസ്.ടി.യു

മേപ്പയ്യൂര്‍: ക്ഷേമനിധി ബോര്‍ഡുകളെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയെന്നും, ക്ഷേമനിധി ബോര്‍ഡുകളിലെ സാമ്പത്തിക പരാധീനത മാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്ത് പ്രശ്‌നം പരിഹരിച്ച് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ധനസഹായങ്ങള്‍ താമസം കൂടാതെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചെറുവണ്ണൂര്‍ പഞ്ചായത്ത് എസ്.ടി.യു കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കണ്‍വെന്‍ഷനും, പഞ്ചായത്തിലെ തയ്യല്‍ തൊഴിലാളി യൂണിയന്‍ അംഗത്വ കാമ്പയിന്‍ ഉദ്ഘാടനവും ക്ഷേമനിധി ഫോം വിതരണവും

‘മലബാര്‍ കലാപം 100-ാം വാര്‍ഷികം’ മേപ്പയ്യൂരില്‍ സെമിനാര്‍ സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍, ഗ്രന്ഥശാല നേതൃസമിതി മേപ്പയ്യൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘മലബാര്‍ കലാപം 100-ാം വാര്‍ഷികം’ സെമിനാര്‍ സംഘടിപ്പിച്ചു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി അതിന്റെ ചരിത്രപരമായ പ്രാധാന്യം തുറന്നു കാണിക്കാനാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച പരിപാടി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം

നവീകരിച്ച കുറുങ്ങോട്ടു താഴ-പാറക്കീല്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍

മേപ്പയൂര്‍: നവീകരിച്ച കുറുങ്ങോട്ടു താഴ – പാറക്കീല്‍ റോഡിന്റെ ഉദ്ഘാടനം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഡി. ശ്രീധരന്‍, ആര്‍.ബാലകൃഷ്ണന്‍, ചന്ദ്രിക കെ.എം

error: Content is protected !!