Category: മേപ്പയ്യൂര്‍

Total 1172 Posts

മേപ്പയ്യൂരിലെ മക്കാട്ട് അബ്ദുള്ള അന്തരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ മക്കാട്ട് അബ്ദുള്ള അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഖബറടക്കം ഇന്ന് കാലത്ത് 10.30 ന് എളമ്പിലാട് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ബീവിയാണ് ഭാര്യ. മക്കള്‍: അമ്മത്, അയിഷു, അബ്ദുല്‍ കരീം. മരുമക്കള്‍: അമ്മത് കാവുംന്തറ, സഫിയ കൂട്ടാലിട, സുബൈദ മണിയൂര്‍.

കീഴരിയൂരില്‍ നിന്നും ഉടമസ്ഥനില്ലാത്ത 750 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

മേപ്പയ്യൂര്‍: കീഴരിയൂരിലെ മീറോട് മലയില്‍ കാടുമൂടിയ സ്ഥലത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 750 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു. കൊയിലാണ്ടി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ റിമേഷ് കെ.എന്നിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വാഷ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസര്‍മാരായ എം. ഹാരിസ്, രാജു എന്‍, ഗ്രേഡ് പി.ഒ

ഗുഡ്‌സ് വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു മേപ്പയൂര്‍ സെക്ഷന്‍ സമ്മേളനം

മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെയും സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെയും ശക്തമായ തൊഴിലാളി പ്രക്ഷോഭം അനിവാര്യമാണെന്ന് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന്‍ പറഞ്ഞു. ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു മേപ്പയൂര്‍ സെക്ഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുഡ്‌സ് വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര

മേപ്പയ്യൂരിലെ വിളയാട്ടൂര്‍ നടുക്കണ്ടി ശ്രീ ഭഗവതീ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തികദീപ സമര്‍പ്പണം നടത്തുന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ വിളയാട്ടൂര്‍ നടുക്കണ്ടി ശ്രീ ഭഗവതീ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തികദീപ സമര്‍പ്പണം നടക്കും. നവംബര്‍ 19 ന് നടക്കുന്ന തൃക്കാര്‍ത്തികദീപ സമര്‍പ്പണ ദിവസം രാത്രി ക്ഷേത്രത്തില്‍ വസൂരി മാലാ ഭഗവതി വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. തൃക്കാര്‍ത്തികദീപ സമര്‍പ്പണത്തിന്റെ വഴിപാടിന് നേരത്തെ ബുക്ക് ചെയ്യാവുന്നതാണ്. പ്രസ്തുത ദിവസം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രസന്നിധിയും പരിസരവും

നിടുമ്പൊയില്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റ് പള്ളിപ്പാട്ടില്‍ ഹസ്സന്‍ ഹാജി അന്തരിച്ചു

മേപ്പയ്യൂര്‍: പള്ളിപ്പാട്ടില്‍ ഹസ്സന്‍ ഹാജി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഫാറൂഖ് കോളേജ് മുന്‍ എക്കൗണ്ടന്റും നിടുമ്പൊയില്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: കുഞ്ഞാമി പുത്തലത്ത്. മക്കള്‍: അബ്ദുല്‍ഹമീദ് (ജൂനിയര്‍ സൂപ്രണ്ട്: ഫാറൂഖ് കോളജ്), സുഹറ, അഷറഫ്(ഖത്തര്‍), ഷൗക്കത്ത് (അമ്പലത്ത് ഗ്രൂപ്പ്), ഫൈസല്‍ (അദ്ധ്യാപകന്‍-അരിക്കുളം എ.യു.പി

മേപ്പയ്യൂരില്‍ അറുപതടി താഴ്ചയുള്ള കിണറ്റില്‍വീണ മുട്ടനാടിന് രക്ഷകരായി അഗ്‌നിരക്ഷാസേന; രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം

മേപ്പയ്യൂര്‍: അറുപതിട താഴ്ചയുള്ള കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മേയാനായി കെട്ടിയ ആടിനെ അഴിച്ചുകൊണ്ടുവരുന്നതിനിടെ അത് ഓടുകയും കിണറ്റില്‍ വീഴുകയുമായിരുന്നു. മേപ്പയ്യൂര്‍ കൂനംവള്ളിക്കാവില്‍ പുത്തപ്പട്ടയില്‍ ബാലകൃഷ്ണന്റെ വീട്ടിലെ ഉദ്ദേശം അറുപതടി താഴ്ചയുള്ള കിണറ്റിലാണ് രണ്ട് വയസ് പ്രായമുള്ള ആട് വീണത്. കിണറിന് മുകളില്‍ പഴയൊരു

മേപ്പയ്യൂർ കായലാട് സ്കൂളിന് സമീപം ‘ഫാത്തിമാസി’ൽ താമസിക്കും അലിയാർ മണപ്പുറത്ത് അന്തരിച്ചു

മേപ്പയ്യൂർ: കായലാട് സ്കൂളിന് സമീപം ‘ഫാത്തിമാസി’ൽ താമസിക്കും അലിയാർ മണപ്പുറത്ത് (ഇരിങ്ങൽ-മൂരാട്) അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അസ് ലം (ദുബായ്) ,അസീഫ്‌ (ദുബായ്), അസ്മ (ടീച്ചർ സംസ്കൃതം എച്ച്.എസ്.എസ് വടകര), ഹസീന (ദുബായ്). മരുമക്കൾ: നാഫില, റസ്നി, അബ്ദുൾ സമദ് (എസ്‌.ഐ, എടച്ചേരി പോലീസ് സ്റ്റേഷൻ), നബീൽ (ദുബായ്). പേരാമ്പ്ര

കൊഴുക്കല്ലൂര്‍ തയ്യുള്ളതില്‍ പത്മനാഭന്‍ കിടാവ് അന്തരിച്ചു

മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ തയ്യുള്ളതില്‍ പത്മനാഭന്‍ കിടാവ് അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: ജാനകിയമ്മ. മകന്‍: അഭിരാജ്. സഹോദരങ്ങള്‍: അപ്പുണ്ണി കിടാവ്, നാരായണന്‍ കിടാവ്, സരോജനി.

കീഴരിയൂരിന്റെ വികസന മുരടിപ്പിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം

  കീഴരിയൂര്‍: അരനൂറ്റാണ്ടായി സി.പി.എം ഭരിക്കുന്ന കീഴരിയൂര്‍ പഞ്ചായത്തില്‍ വികസന മുരടിപ്പാണുള്ളതെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിമര്‍ശനം. ഇതിനെതിരെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. പഞ്ചായത്തിന്റെ ആസ്തി വികസന രേഖയിലില്ലാത്ത റോഡിന് പത്തു ലക്ഷം രൂപ അനുവദിച്ചതിലും പഞ്ചായത്തിലെ തെരുവുവിളക്കുകള്‍ കത്താത്തതിലും കമ്മിറ്റി പ്രതിഷേധിച്ചു. ധര്‍ണ ഡിസിസി പ്രസിഡന്റ് അഡ്വ.കെ.

റേഷന്‍ കടകളില്‍ അരി എത്തിക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് എ.കെ.ആര്‍.ആര്‍.ഡി.എ

ചെറുവണ്ണൂര്‍ : ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി റേഷന്‍ കടയില്‍ വാതില്‍പ്പടിയിലൂടെ ഭക്ഷ്യ ധാന്യങ്ങളിത്തിച്ചു നല്‍കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ (എ.കെ.ആര്‍.ആര്‍.ഡി.എ.) സമ്മേളനം ആവശ്യപ്പെട്ടു. നേരത്തേ ഡിപ്പോയില്‍നിന്ന് റേഷന്‍ ഡീലര്‍മാര്‍ അരിയെടുക്കുമ്പോള്‍ താത്പര്യമുള്ള അരിയെടുക്കാന്‍ അവസരമുണ്ടായിരുന്നു. വാഹനത്തില്‍ കടയിലേക്ക് എത്തിച്ചുതരുന്ന രീതി വന്നപ്പോള്‍ മട്ടയരി കൂടുതലായി ലഭിക്കുന്നത് ബുദ്ധിമുട്ട്

error: Content is protected !!