Category: മേപ്പയ്യൂര്‍

Total 1172 Posts

കീഴരിയൂര്‍ കളരിമലയില്‍ നിന്ന് 900 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു (വീഡിയോ കാണാം)

മേപ്പയ്യൂര്‍: കീഴരിയൂര്‍ കളരിമലയില്‍ നിന്ന് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് 900 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. 200 ലിറ്റര്‍ വീതം കൊള്ളുന്ന മൂന്ന് ബാരലുകളിലും നിലത്ത് കുഴിയെടുത്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച നിലയില്‍ രണ്ട് കുഴികളിലുമായാണ് വാഷ് കാണപ്പെട്ടത്. കളരി മലയില്‍ വന്‍തോതില്‍ വാഷ് സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന

കോഴിക്കോട്ടെ വഖഫ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത സംഭവം; തുറയൂരില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം

തുറയൂര്‍ : കോഴിക്കോട് നടന്ന മുസ്ലിംലീഗ് വഖഫ് സംരക്ഷണറാലിയില്‍ പങ്കെടുത്ത നേതാക്കളുള്‍പ്പെടെയുള്ള പതിനായിരത്തോളം പേര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചു. യൂത്ത് ലീഗ് തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം ഒമ്പതിനാണ് കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് വഖഫ്

മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയര്‍ പുരസ്‌കാരം

മേപ്പയ്യൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഗാന്ധി ചെയറിന്റെ 2020-21 അക്കാദമിക്ക് വര്‍ഷത്തെ പുരസ്‌കാരം മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ലഭിച്ചു. സ്‌കൂളിലെ കോലായ വായനവേദിയും വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേര്‍ന്ന് ജൂണ്‍ 19 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയുള്ള കാലയളവില്‍ സംഘടിപ്പിച്ച ‘ഒരു പുസ്തകത്തിന്റെ മാന്ത്രിക സ്വാധീനം’, ‘ഒരു വിദ്യാലയം ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നു’

സ്ത്രീധനനിരോധന ദിനാചരണത്തിന്റെ ഭാഗമായി ചെറുവണ്ണൂരില്‍ വനിതകളുടെ രാത്രിനടത്തം

മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പേരാമ്പ്ര ഐ.സി.ഡി.എസ്. പ്രോജക്ട് എന്നിവയുടെയും നേതൃത്വത്തില്‍ സ്ത്രീധനനിരോധന ദിനാചരണത്തിന്റെ ഭാഗമായി വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. പന്നിമുക്കില്‍നിന്നും മുയിപ്പോത്തുനിന്നും നടന്നെത്തിയ വനിതകള്‍ ചെറുവണ്ണൂരില്‍ സംഗമിച്ചു.ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ സംഗമംഉദ്ഘാടനംചെയ്തു. അങ്കണവാടി പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വി.പി പ്രവിത അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അംഗം പി. മോനിഷ,

മഞ്ഞക്കുളത്ത് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു

മേപ്പയ്യൂര്‍ : മഞ്ഞക്കുളം പെട്രോള്‍ പമ്പിന് സമീപം ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ പോയ കാര്‍ മേപ്പയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങത്തെ ഇല്ലത്ത് മീത്തല്‍ സന്തോഷിനെ ഇടിച്ചിട്ട് പോയ കാറാണ് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. മേപ്പയ്യൂര്‍ കായലാട് സ്വദേശി കാളിയത്ത് ബഷീറിന്റെ കെ എല്‍.18 .സി 5555 ടയോട്ട കാറാണ് മേപ്പയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത്. അപകടം

മേപ്പയ്യൂരിലെ പുത്തലത്തു കണ്ടി കോമമ്പത്ത് താഴക്കുനി കോണ്‍ക്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്നില്‍ പണി പൂര്‍ത്തീകരിച്ച പുത്തലത്തു കണ്ടി കോമമ്പത്ത് താഴക്കുനി കോണ്‍ക്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ചു. കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടാനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് റോഡിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പഞ്ചായത്തംഗം ദീപ കേളോത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിന്

നമ്പ്രത്ത്കര തിരുടമ്പത്ത് അസൈനാര്‍ അന്തരിച്ചു

നമ്പ്രത്ത്കര: തിരുടമ്പത്ത് അസൈനാര്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: നബീസ. മക്കള്‍: സലിം (പച്ചക്കറി കട, നമ്പ്രത്ത്കര), സെലീന. മരുമക്കള്‍: മുസ്തഫ (ബഹ്‌റൈന്‍), ഷംസി (കാവുംവട്ടം). പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കീഴ്പ്പയ്യൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ തൊണ്ണൂറ് വയസുള്ള നമ്പൂരികണ്ടി ചെക്കോട്ടി അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ നമ്പൂരികണ്ടി ചെക്കോട്ടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ശങ്കരൻ (ബഹ്റൈൻ), രാമകൃഷണൻ (ബഹ്റൈൻ), ദേവി. മരുമക്കൾ: ഗോപാലൻ എ.കെ (വിളയാട്ടൂർ), ശാന്ത (കീഴ്പയൂർ), ഗീത (നമ്പ്രത്ത്കര). പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സാന്ത്വനമേകാന്‍ കുട്ടികളും; ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരില്‍ സ്റ്റുഡന്റ്സ് പാലിയേറ്റീവിന് തുടക്കമായി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് ബ്രിഗേഡ് രൂപീകരിച്ചു. കൗണ്‍സിലറും പ്രഭാഷകനുമായ ഡോ. ജോണ്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സാന്ത്വന പരിചരണരംഗത്ത് വിദ്യാര്‍ഥികള്‍ക്ക് അവബോധം സൃഷടിക്കാനായി ജില്ലാ പഞ്ചായത്ത് ഹൈസ്‌കൂളുകളില്‍ രൂപീകരിക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് ബ്രിഗേഡ് (എസ്.പി.ബി). സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. നിഷിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്

മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി മേപ്പയ്യൂരില്‍ ഡിവൈഎഫ്ഐ സെക്കുലര്‍ യൂത്ത് ഫെസ്റ്റ്

മേപ്പയൂര്‍: വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ധ്രൂവീകരണത്തിനെതിരേയും വലതുപക്ഷ വല്‍ക്കരണത്തിനെതിരേയുമുള്ള ക്യാംപയിന്റെ ഭാഗമായി മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐയുടെ സെക്കുലര്‍ യൂത്ത് ഫെസ്റ്റ്. മേപ്പയൂര്‍ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോങ്കോട്ട് മുക്കില്‍ സംഘടിപ്പിച്ച പരിപാടി സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സിപിഎം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.രാജീവന്‍, ബ്ലോക്ക്

error: Content is protected !!