Category: മേപ്പയ്യൂര്‍

Total 1178 Posts

ചരിത്രം ചിത്രങ്ങളായപ്പോൾ ഇന്ത്യയെ കണ്ടെത്താൻ മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്സിൽ ‘നെഹ്‌റു’ എത്തി

മേപ്പയൂർ: സ്വാതന്ത്ര്യ സമര ചിത്ര രചന മത്സരത്തിൽ കൗതുകമായി കുട്ടി നെഹ്‌റു. ആസാദി കാ അമൃത മഹോത്സവം 2021ൻ്റെ ഭാഗമായി മേപ്പയ്യൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സമൂഹ ചരിത്ര ചിത്ര രചന മത്സരത്തിലാണ് വേറിട്ട അഥിതി എത്തിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥി ആരുഷ് വി ഡലിഷ് നെഹ്റു വേഷത്തിലെത്തിയത്. സർഗ്ഗ മുറ്റം വിദ്യാർത്ഥി

കീഴൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

കീഴൂര്‍: കീഴൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര റോഡില്‍ തെരു ഭഗവതി ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് അറയുള്ളകണ്ടി ശ്രീമതിയുടെ മൃതദേഹമാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയൊന്ന് വയസായിരുന്നു. രണ്ടാഴ്ചയോളമായി ഇവരെ വീടിനു പുറത്തു കണ്ടിരിുന്നില്ല. ശ്രീമതിയ്ക്ക് മൂന്നുമക്കളുണ്ട്. ഇവരുടെ ആരുടെയെങ്കിലും വീട്ടില്‍ ആയിരിക്കുമെന്നാണ് പരിസരവാസികള്‍ കരുതിയത്. രാവിലെ വീട്ടില്‍

കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.എം ബിജുവിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

മേപ്പയ്യൂര്‍ : മണ്ണുമാന്തിയും ടിപ്പര്‍ ലോറിയും പിടികൂടിയതിന്റെ വിരോധത്തിന് മേപ്പയ്യൂര്‍ സ്വദേശിയും കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാറുമായ ഇ.എം. ബിജുവിന്റെ വീട്ടിലെത്തി രാത്രി അക്രമിസംഘം വധഭീഷണി മുഴക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. റൂറല്‍ ജില്ല പൊലീസ് മേധാവി എ. ശ്രീനിവാസന്റെ നിര്‍ദേശപ്രകാരം വടകര ഡി.വൈ.എസ്.പി. കെ.കെ. അബ്ദുല്‍ ഷെറീഫ് ഡെപ്യൂട്ടി തഹസില്‍ദാര്‍ താമസിക്കുന്ന നരക്കോട്

യോഗാ ഹാളും ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററും; ചെറുവണ്ണൂര്‍ ഹോമിയോ ഡിസ്‌പെന്‍സറി ഇനി മാതൃകാ ഡിസ്‌പെന്‍സറി

മേപ്പയ്യൂര്‍: കൂടുതല്‍ സൗകര്യങ്ങളോടെ ചെറുവണ്ണൂരിലെ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയെ മാതൃകാ ഹോമിയോ ഡിസ്പന്‍സറായാക്കി ഉയര്‍ത്തി. ഡിസ്പന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററും തുടങ്ങി. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തില്‍ പുതുതായി നിര്‍മിച്ച യോഗാ ഹാളും ഔഷധസസ്യോദ്യാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ അധ്യക്ഷത

മേപ്പയ്യൂര്‍ സ്വദേശിയായ കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാറെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം; മൊഴി അനുസരിച്ചാണ് കേസ് എടുത്തതെന്ന് പോലീസ്

മേപ്പയ്യൂര്‍: ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പെടുത്തിയ പ്രതികൾക്ക് ജാമ്യം. തഹസിൽദാരുടെ മൊഴി അനുസരിച്ചാണ് കേസ് എടുത്തതെന്ന് മേപ്പയ്യൂർ പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് നരക്കോട് എടപ്പങ്ങാട്ട് മീത്തൽ വീട്ടിൽ താമസിക്കുന്ന കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഇ.എം ബിജുവിൻ്റെ വീട്ടിലെത്തിയ നാലംഗ സംഘം ഗേറ്റ് തകർത്ത് വീട്ടുമുറ്റത്ത് നിന്ന് ഭീഷണി മുഴക്കിയത്.

ചിത്രരചനയ്ക്ക് പുറമെ കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെയും നിറസാന്നിധ്യം; ഐ.എം വിനോദന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ നാട്

തുറയൂര്‍: ഐ.എം വിനോദന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് നല്ലൊരു കലാകാരനെയും ഒപ്പം സാംസ്‌ക്കാരിക പ്രവര്‍ത്തകനെയുമാണ്. ചിത്രകലാ അധ്യാപകനായിരുന്ന അദ്ദേഹം കല,സാംസ്‌ക്കാരിക, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും നിറ സാന്നിധ്യമായിരുന്നു. ചെറുപ്പം മുതലേ ചിത്രരചനയോട് താത്പര്യമുണ്ടായിരുന്നെങ്കിലും മത്സരങ്ങളിലൊന്നും പങ്കെടുക്കുന്ന വ്യക്തിത്വമല്ലായിരുന്നു വിനോദന്റേത്. ചിത്ര രചനയെ കൂടെ കൂട്ടിയ അദ്ദേഹം പ്രോഫഷണല്‍ ബോര്‍ഡ് എഴുത്തുകാരനായിരുന്നു. മുന്‍കാലങ്ങളില്‍ കുട്ടികള്‍ക്ക് ചിത്ര രചനയില്‍ പരിശീലനവും

കോടിയേരിക്ക് സവര്‍ക്കരുടെ സ്വരമെന്ന് ഡോ: എം.കെ മുനീര്‍ എം.എല്‍.എ

മേപ്പയ്യൂര്‍: സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരിയുടെ അടുത്ത കാലത്തെ സംസാരത്തിലെ സ്വരം സവര്‍ക്കറുടെ ഭാഷയിലാണെന്ന് ഡോ: എം.കെ മുനീര്‍ എം.എല്‍.എ. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയും, ചാവട്ട് ശാഖ മുസ് ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നടത്തിയ എ പക്കു സാഹിബ് അനുസ്മരണവും, നാട്ടുപച്ച കുടുംബ സംഗമവും ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മേലില്‍ ഞങ്ങളുടെ വണ്ടി പിടിച്ചാല്‍ വെട്ടിക്കൊല്ലും’; മേപ്പയ്യൂര്‍ സ്വദേശിയായ ഡെപ്യൂട്ടി തഹസില്‍ദാരുടെ വീട്ടില്‍ കയറി ഭീഷണി മുഴക്കിയ നാലംഗ സംഘം അറസ്റ്റില്‍

മേപ്പയ്യൂർ: കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽദാരുടെ വീട്ടിൽ കയറി ഭീഷണി മുഴക്കിയവരെ മേപ്പയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് നരക്കോട് എടപ്പങ്ങാട്ട് മീത്തൽ വീട്ടിൽ താമസിക്കുന്ന കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഇ.എം.ബിജുവിൻ്റെ വീട്ടിലെത്തിയ നാലംഗ സംഘം ഗേറ്റ് തകർത്ത് വീട്ടുമുറ്റത്ത് നിന്ന് ഭീഷണി മുഴക്കിയത്. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി

യാത്രാപ്രശ്‌നവും ഭൗതികസാഹചര്യം മെച്ചപ്പെടുത്തണം; കണ്ണോത്ത് യു.പി. സ്‌കൂളിന് മുന്നില്‍ സംരക്ഷണ സമരം

കീഴരിയൂർ: കണ്ണോത്ത് യു.പി സ്കൂളിലെ വിദ്യാർഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുക, ഭൗതികസാഹചര്യം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സ്കൂളിന് മുന്നിൽ സംരക്ഷണവലയം തീർത്തു. സ്കൂളിനെ തകർക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഒരുവിഭാഗം രക്ഷിതാക്കളും നാട്ടുകാരും സംരക്ഷണവലയം തീർത്ത് പ്രതിഷേധിച്ചത്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലൻ നായർ ഉദ്ഘാടനംചെയ്തു. മേലടി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയത്തിൽ

ഉത്സവ നാളുകളിലേക്ക്; കീഴ്പ്പയ്യൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്രോത്സവത്തിന് കൊടിയേറി

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. ഡിസംബര്‍ 25ന് ഉത്സവത്തിന്റെ ഭാഗമായി ഇളനീര്‍ക്കുല വരവ്, വാളെഴുന്നള്ളത്തം, തായമ്പക, വിളക്കെഴുന്നള്ളത്തം എന്നിവ നടക്കും. തുടര്‍ന്ന് തേങ്ങയേറുംപാട്ടോട് കൂടി ഈ വര്‍ഷത്തെ ഉത്സവ പരിപാടികള്‍ സമാപിക്കും

error: Content is protected !!