Category: മേപ്പയ്യൂര്‍
മേപ്പയ്യൂർ കല്ലങ്കി മാവട്ട്മലപറമ്പിൽ വിശ്വൻ അന്തരിച്ചു
മേപ്പയ്യൂർ: കല്ലങ്കി മാവട്ട്മലപറമ്പിൽ വിശ്വൻ അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ദേവി. മക്കൾ: മനീഷ , ദീപേഷ് (സി.പി.എം കല്ലങ്കി ബ്രാഞ്ച് അംഗം), മനു (ദുബായ്). മരുമക്കൾ: പ്രദീഷ് (തിരുവള്ളൂർ) ആതിര. പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
മേപ്പയ്യൂരില്‍ മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പില്‍ വരുത്തുമെന്ന് എസ്.എം.എഫ്
മേപ്പയ്യൂര്‍: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം മേപ്പയ്യൂര്‍ പഞ്ചായത്തില്‍ മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പില്‍ വരുത്തുമെന്ന് എസ്.എം.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള സമ്പൂര്‍ണ്ണ കൗണ്‍സില്‍ യോഗം പേരാമ്പ്ര മേഖല എസ്.എം.എഫ് ജനറല്‍ സെക്രട്ടറി പി.എം കോയ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. കെ നിസാര്‍ റഹ്മാനി അദ്ധ്യക്ഷനായി.
മേപ്പയ്യൂരില്‍ വിമുക്തി ബോധവത്ക്കരണ ക്ലാസ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രന്ഥശാല നേതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ വിമുക്തി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ശ്രീധരന് അധ്യക്ഷത വഹിച്ചു. കെ.നാരായണന്, കെ.സി കരുണാകരന്, എന്‍.ഉദയന്‍ മാസ്റ്റര്‍, ഇ.ബാബു, എ.എം കുഞ്ഞിരാമന്, പി.സി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി
കീഴ്പ്പയ്യൂരില്‍ നാട്ടുപച്ച മുസ്ലിം ലീഗ് കുടുംബ സംഗമം
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ വെസ്റ്റ് ശാഖാ മുസ്ലിം ലീഗ് നാട്ടുപച്ച കുടുംബ സംഗമം സംഘടിപ്പിച്ചു. മലപ്പാടി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ നഗറില്‍ നടന്ന പരിപാടി പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മലപ്പാടി അധ്യക്ഷനായി.അന്‍വര്‍ ഷാനൊച്ചാട്, സജ്ന പിരിഷത്തില് എന്നിവര്‍ പ്രഭാഷണം നടത്തി.സൗഫി താഴെ ക്കണ്ടി, എം.കെ അബ്ദുറഹിമാന്, എം.എം അഷറഫ്, മുജീബ്
ഓരോ ക്ലിക്കും പെർഫെക്ട് ഒകെ; ജി.വി രാജ പുരസ്കാരം നേടിയ കീഴ്പയ്യൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍ കുമാറിന് അനുമോദനം
മേപ്പയ്യൂര്‍: സംസ്ഥാന സ്പോര്‍ട് കൗണ്‍സിലിന്റെ ജി.വി രാജ പുരസ്കാരം നേടിയ ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍ കുമാറിനെ അനുമോദിച്ച് കീഴ്പയ്യൂരിലെ സ. ചാപ്പന് നായര്‍ മെമ്മോറിയല്‍ വായനശാല. പ്രവീണ്‍ കുമാറിന്റെ ജന്മനാട്ടില് നടന്ന നടത്തിയ അനുമോദന ചടങ്ങും ഫോട്ടോ പ്രദര്‍ശനവും മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന് ഉപഹാര സമര്‍പ്പണം
മേപ്പയ്യൂർ ജനകീയ മുക്ക് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നാട്ടുപച്ച കുടുംബ സംഗമം നടത്തി
മേപ്പയ്യൂർ: ജനകീയ മുക്ക് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച നാട്ടുപച്ച കുടുംബ സംഗമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു. സലീമ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. പി.കെ കുഞ്ഞബ്ദുള്ള അദ്ധ്യക്ഷനായി. ആർ.കെ. മുനീർ, ടി.കെ.എ ലത്തീഫ്, എം.കെ.സി. കുട്ട്യാലി, എം.കെ. അബ്ദുറഹിമാൻ, എം.എം. അഷറഫ്, അൻവർ കുന്നങ്ങാത്ത്, മുജീബ്
കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് പ്ലസ് ടു വിദ്യാർത്ഥിനി; ഇന്ത്യ ബുക്ക് റെക്കോർഡ്സിൽ ഇടം പിടിച്ച മേപ്പയ്യൂർ സ്വദേശിനി ഫാത്തിമ സനയ്ക്ക് അനുമോദനം
മേപ്പയ്യൂർ: വിളയാട്ടൂർ കാരേക്കണ്ടി നൗഷാദ് സിനു ദമ്പതികളുടെ മൂത്ത മകൾ ഫാത്തിമ സന അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടി. നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ സന കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ലഭിച്ച ഒഴിവു സമയം ഫലപ്രദമായി വിനിയോഗിച്ചാണ് കാലിഗ്രാഫിയിലൂടെ വിസ്മയം
പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തില് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഷീജ ശശി
മേപ്പയ്യൂര്‍: പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തില് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി. മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഷീജ ശശി. ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ അന്‍വര്‍ഷമീം സ്വാഗതം പറഞ്ഞു.
കെ.പി കായലാടിനെ അനുസ്മരിച്ച് മേപ്പയ്യൂർ പുരോഗമന കലാ സാഹിത്യ സംഘം
മേപ്പയ്യൂർ: പുരോഗമന കലാസാഹിത്യസംഘത്തിന്റെയും കെ.പി.കായലാട് ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ കെ.പി കായലാടിന്റെ 16-ാം ചരമവാർഷിക അനുസ്മരണ സംഘടിപ്പിക്കും. ജനുവരി ഏഴിന് മേപ്പയ്യൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഡോ. പി.സുരേഷ് ഉദ്ഘാടനം ചെയ്യും. എം.പി. അനസ് മുഖ്യപ്രഭാഷണവും പ്രൊഫ.സി.പി.അബൂബക്കർ അനുസ്മരണപ്രഭാഷണവും നടത്തും. പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ ആറാമത് കായലാട് സാഹിത്യ പുരസ്കാരം ചടങ്ങിൽ
ഉറപ്പുള്ള തൊഴിൽ, ഉറപ്പുള്ള റോഡ്; മേപ്പയ്യൂർ കല്ലങ്കി കൊളമുള്ള കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കല്ലങ്കി കൊളമുള്ള കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു. ദേശീയഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ കെ.കെ.ലീല അദ്ധ്യക്ഷത വഹിച്ചു എൻ.എം.ദാമോദരൻ, കെ.കെ. ഗംഗാധരൻ, കെ.എം.എ. അസീസ്, കെ.കെ. മനോജ് എന്നിവർ സംസാരിച്ചു. വാർഡ് വികസനസമിതി