Category: മേപ്പയ്യൂര്‍

Total 1238 Posts

ഇരിങ്ങത്ത് കല്ലുംപുറത്ത് കോണ്‍ഗ്രസ് മണ്ഡലം ഓഫീസിന് നേരെ അക്രമം

തുറയൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ തുറയൂരിലും അക്രമം. ഇരിങ്ങത്ത് കല്ലുംപുറത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ഇന്നലെ രാത്രയോടെ അക്രമം ഉണ്ടായത്. കമ്മിറ്റി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഡി.വൈ.എഫ്.ഐ പ്രകടനത്തിന് ശേഷമാണ് ആക്രമ സംഭവമുണ്ടായത്. ഓഫീസ് ആക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തെ

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ മേപ്പയ്യൂരില്‍ ശുചീകരണം നടത്തി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ ഒമ്പത് അയല്‍ സഭ കേന്ദ്രീകരിച്ച് ശുചീകരണം നടത്തി. ഈ അടുത്തായി മലമ്പനി കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുചീകരണം നടത്തിയത്. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം റാബിയ എടത്തിക്കണ്ടി നിര്‍വഹിച്ചു. പൊതു പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, അയല്‍ സഭ അംഗങ്ങള്‍ എന്നിവര്‍ ശുചീകരണം പ്രവര്‍ത്തനങ്ങള്‍ക്ക്

‘ഐ.ടി അല്ല എന്റെ പ്രവര്‍ത്തനമേഖലയെന്ന് തിരിച്ചറിഞ്ഞാണ് സിവില്‍ സര്‍വീസിലെത്തിയത്, പുതിയ ഉത്തരവാദിത്തങ്ങൾ പഠിച്ച് വരുന്നു’; ബംഗാളിലെ ദക്ഷിണ ദിനാജ്പുര്‍ ജില്ലാകലക്ടറായി നിയമിതനായ കീഴ്പ്പയ്യൂരിലെ ബിജിന്‍ കൃഷ്ണ ഐ.എ.എസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

മേപ്പയ്യൂര്‍: പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പുര്‍ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്) നിയമിതനായി കീഴ്പ്പയ്യൂര്‍ സ്വദേശി ബിജിന്‍ കൃഷ്ണ. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ജോലി ഉപേക്ഷിച്ചാണ് സാമൂഹ്യസേവനത്തിന്റെ പാത അദ്ദേഹം തിരഞ്ഞെടുത്തത്. 2012 ബാച്ച് ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായാണ് ബിജിന്‍ കൃഷ്ണ ജോലിയില്‍ പ്രവേശിക്കുന്നത്. കലക്ടറായി ചുമതലയേറ്റ ശേഷമുള്ള പുതിയ വിശേഷങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട്

കീഴ്പ്പയ്യൂരിലെ ബിജിന്‍ കൃഷ്ണ ഇനി ബംഗാളിലെ കലക്ടര്‍; അഭിമാനം

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ സ്വദേശിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബിജിന്‍ കൃഷ്ണയെ ബംഗാളിലെ ദക്ഷിണ്‍ ദിനാജ്പൂര്‍ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്) നിയമിച്ചു. 2012 ബാച്ച് ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായ ബിജിന്‍ കൃഷ്ണ അനിമല്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു. ഹൗറ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ അയേഷ റാണിക്കു പകരമാണ് ബിജിന്‍ കൃഷ്ണ ദക്ഷിണ്‍

സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷന്റെ മദ്രസാ ശാക്തീകരണ ക്യാമ്പെയിൻ ‘മികവ് 2022’ ജില്ലാതല ഉദ്ഘാടനം

മേപ്പയ്യൂർ: മികവ് 2022 മദ്രസാ ശാക്തീകരണ ക്യാമ്പെയിൻ ജില്ലാ തല ഉദ്ഘാടനം ദാറുസ്സലാം മദ്രസ ഇരിങ്ങത്ത് വെച്ച് നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ കെ.കെ.ഇബ്രാഹിം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ പതാക ഉയർത്തി. ജനറൽ സെക്രട്ടറി കെ.പി.കോയ ഹാജി സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് എ.പി.പി തങ്ങൾ അധ്യക്ഷനായി.

മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപക നിയമനം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലികമായി അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സോഷ്യല്‍ വര്‍ക്ക്, കണക്ക്, കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 14 ന് രാവിലെ 10 മണിക്ക് നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളിലെ ഹയര്‍ സെക്കന്ററി ഓഫീസില്‍ ഹാജരാവേണ്ടതാണ്.

ജോലിസമയമല്ലാത്തപ്പോഴും ചുമതല മറക്കാതെ അഗ്നിശമന സേനാംഗം; കിണറ്റില്‍ വീണ ആടിനെ സാഹസികമായി രക്ഷിച്ച ചെറുവണ്ണൂരിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷിജുവിന്റെ സഹജീവി സ്നേഹത്തിന് ബിഗ് സല്യൂട്ട്‌

മേപ്പയ്യൂർ: ജോലിയിൽ ഇല്ലാതിരുന്ന സമയമായിട്ട് പോലും സഹജീവിയോടുള്ള കരുതൽ മറക്കാതിരുന്ന അഗ്നിശമനസേനാംഗത്തിന് അഭിനന്ദന പ്രവാഹം. കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജുവാണ് ചെറുവണ്ണൂർ തെക്കേകല്ലുള്ള പറമ്പിൽ ദിനേശന്റെ കിണറ്റിൽ വീണ ആടിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആട് കിണറ്റിൽ വീണതറിഞ്ഞ വീട്ടുടമസ്ഥൻ തന്റെ നാട്ടുകാരനായ അഗ്നിശമന സേനാംഗം ഷിജുവിനെ

ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാം, പൊതുജനങ്ങള്‍ക്ക് പരാതിയും നല്‍കാം; മേപ്പയ്യൂരില്‍ ഇ മോണിറ്റിംഗ് സിസ്റ്റം വരുന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ഇ മോണിറ്റിംഗ് സിസ്റ്റം വരുന്നു. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഹരിത കര്‍മസേനയെ ഗ്രീന്‍ ടെക്കനീഷ്യന്‍സ് എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ കഴിയും. പഞ്ചായത്തിലെ മുഴുവന്‍ പൊതുജനങ്ങള്‍ക്കും ഇതിന്റെ ഗുണഭോക്താക്കളായി ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. കൂടാതെ പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാനും സാധിക്കും. ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ്

നടുവത്തൂർ തെരു ഗണപതി പരദേവത ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണകലശത്തിന് നാളെ സമാപനം

കീഴരിയൂർ: നടുവത്തൂർ തെരു ഗണപതി പരദേവത ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണകലശം നാളെ സമാപിക്കും. രാവിലെ 6.10 മുതൽ 6.28 വരെ ചിത്ര നക്ഷത്രത്തിലുള്ള മുഹൂർത്തത്തിൽ നടക്കുന്ന ബ്രഹ്മകലശാഭിഷേകത്തോടെയാണ് അഷ്ടബന്ധ നവീകരണകലശം സമാപിക്കുക. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി ചാലോട് ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ജൂൺ ആറിനാണ്

‘സ്‌കൂളിലെത്തിയപ്പോള്‍ കാണുന്നത് തീ ആളിപ്പടരുന്നത്, ഉടനെ ഗ്യാസ് റെഗുലേറ്റര്‍ ഓഫ് ചെയ്ത് തീ കെടുത്താനുള്ള ശ്രമം തുടങ്ങി; വിളയാട്ടൂര്‍ ഗവ.എല്‍.പി സ്‌കൂളിനെ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷിച്ച പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ഓഫീസര്‍ ലതീഷ് പറയുന്നു

മേപ്പയ്യൂര്‍: അധ്യാപകന്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെത്തിയപ്പോള്‍ കാണുന്നത് പാചകപ്പുരയില്‍ തീ ആളിക്കത്തുന്നതാണ്. ഗ്യാസടുപ്പിലേക്കുള്ള ട്യൂബിന് പൊട്ടലുണ്ടായതാണ് തീപിടുത്തത്തിന് ഇടയാക്കിയത്. പെട്ടന്ന് തീ അണയ്ക്കാനള്ള ശ്രമമായിരുന്നു പിന്നീട്. പെട്ടന്നു തന്നെ ആളിക്കത്തുന്ന തീ കാര്യമാക്കാതെ റെഗുലേറ്റര്‍ ഓഫ് ചെയ്ത് ഊരിമാറ്റി പാചകവാതകച്ചോര്‍ച്ച ഒഴിവാക്കി. ഇനിയും കൂടുതല്‍ സമയം തീ കത്തുന്നത് തുടര്‍ന്നിരുന്നെങ്കില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടായിരുന്നെന്ന് പേരാമ്പ്ര

error: Content is protected !!