Category: മേപ്പയ്യൂര്‍

Total 1171 Posts

എസ്.ടി.യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ; പുതിയ ഭാരവാഹികൾ ഇവർ

മേപ്പയ്യൂർ: സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. വി.എം.അസൈനാർ അധ്യക്ഷനായി. എസ്.ടി.യു പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് പി.കെ.റഹിം, ജനറൽ സെക്രട്ടറി അസീസ് കുന്നത്ത്, ട്രഷറർ മുജീബ് കോമത്ത്, കെ.മുഹമ്മദ്, കെ.കെ.മൊയ്തീൻ, കെ.പി.ഇബ്രായി, കെ.ലബീബ് അഷറഫ്, ഫൈസൽ ചാവട്ട് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം

മേപ്പയ്യൂർ സലഫിയ്യ അറബിക് കോളേജിൽ കമ്പ്യൂട്ടർ ലാബിൻ്റെയും ലൈബ്രറിയുടേയും ഉദ്ഘാടനം

മേപ്പയ്യൂർ: മേപ്പയ്യൂർ സലഫിയ്യ അറബിക് കോളേജിൽ പുതുതായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റയും,നവീകരിച്ച ലൈബ്രറിയുടെയും ഉദ്ഘാടനം സലഫിയ്യ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ഹുസൈൻ മടവൂർ നിർവ്വഹിച്ചു. സലഫി ഖത്തർ കമ്മറ്റി പ്രസിഡൻ്റ് പി.കെ.അബ്ദുള്ള അധ്യക്ഷനായി. സെക്രട്ടറി എ.പി.അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എ.വി.അബ്ദുളള, എ.കെ.അബ്ദുറഹ്മാൻ, കെ.വി.അബ്ദുറഹ്മാൻ, കെ.പി.ഗുലാം മുഹമ്മദ്, കായലാട്ട് അബ്ദുറഹ്മാൻ, എ.അസ്ഗർ അലി, കണ്ടോത്ത്

വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണോ? മേപ്പയ്യൂരിലെ സ്‌കൂളുകളില്‍ പരിശോധന

മേപ്പയ്യൂര്‍: പുതിയ അധ്യായന വര്‍ഷമാരംഭിച്ചതോടെ കുട്ടികളുടെ സുരക്ഷിതത്വമുറപ്പുവരുത്തുന്നതിനായി സ്‌കൂളുകളില്‍ സൗഹൃദ സന്ദര്‍ശനം നടത്തി മേപ്പയ്യൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ അഞ്ച് സ്‌കൂളുകളിലാണ് ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പരിശോധന നടന്നത്. സ്‌കുളുകളിലെ ഭൗതിക സാഹചര്യവും ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങളിലെ ശുചിത്വവും സംഘം പരിശോധിച്ചു. കൊഴുക്കല്ലൂര്‍ യു.പി സ്‌കൂള്‍, നരക്കോട് എല്‍.പി സ്‌കൂള്‍, വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി

ഇരിങ്ങത്ത് കല്ലുംപുറത്ത് കോണ്‍ഗ്രസ് മണ്ഡലം ഓഫീസിന് നേരെ അക്രമം

തുറയൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ തുറയൂരിലും അക്രമം. ഇരിങ്ങത്ത് കല്ലുംപുറത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ഇന്നലെ രാത്രയോടെ അക്രമം ഉണ്ടായത്. കമ്മിറ്റി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഡി.വൈ.എഫ്.ഐ പ്രകടനത്തിന് ശേഷമാണ് ആക്രമ സംഭവമുണ്ടായത്. ഓഫീസ് ആക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തെ

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ മേപ്പയ്യൂരില്‍ ശുചീകരണം നടത്തി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ ഒമ്പത് അയല്‍ സഭ കേന്ദ്രീകരിച്ച് ശുചീകരണം നടത്തി. ഈ അടുത്തായി മലമ്പനി കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുചീകരണം നടത്തിയത്. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം റാബിയ എടത്തിക്കണ്ടി നിര്‍വഹിച്ചു. പൊതു പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, അയല്‍ സഭ അംഗങ്ങള്‍ എന്നിവര്‍ ശുചീകരണം പ്രവര്‍ത്തനങ്ങള്‍ക്ക്

‘ഐ.ടി അല്ല എന്റെ പ്രവര്‍ത്തനമേഖലയെന്ന് തിരിച്ചറിഞ്ഞാണ് സിവില്‍ സര്‍വീസിലെത്തിയത്, പുതിയ ഉത്തരവാദിത്തങ്ങൾ പഠിച്ച് വരുന്നു’; ബംഗാളിലെ ദക്ഷിണ ദിനാജ്പുര്‍ ജില്ലാകലക്ടറായി നിയമിതനായ കീഴ്പ്പയ്യൂരിലെ ബിജിന്‍ കൃഷ്ണ ഐ.എ.എസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

മേപ്പയ്യൂര്‍: പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പുര്‍ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്) നിയമിതനായി കീഴ്പ്പയ്യൂര്‍ സ്വദേശി ബിജിന്‍ കൃഷ്ണ. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ജോലി ഉപേക്ഷിച്ചാണ് സാമൂഹ്യസേവനത്തിന്റെ പാത അദ്ദേഹം തിരഞ്ഞെടുത്തത്. 2012 ബാച്ച് ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായാണ് ബിജിന്‍ കൃഷ്ണ ജോലിയില്‍ പ്രവേശിക്കുന്നത്. കലക്ടറായി ചുമതലയേറ്റ ശേഷമുള്ള പുതിയ വിശേഷങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട്

കീഴ്പ്പയ്യൂരിലെ ബിജിന്‍ കൃഷ്ണ ഇനി ബംഗാളിലെ കലക്ടര്‍; അഭിമാനം

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ സ്വദേശിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബിജിന്‍ കൃഷ്ണയെ ബംഗാളിലെ ദക്ഷിണ്‍ ദിനാജ്പൂര്‍ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്) നിയമിച്ചു. 2012 ബാച്ച് ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായ ബിജിന്‍ കൃഷ്ണ അനിമല്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു. ഹൗറ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ അയേഷ റാണിക്കു പകരമാണ് ബിജിന്‍ കൃഷ്ണ ദക്ഷിണ്‍

സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷന്റെ മദ്രസാ ശാക്തീകരണ ക്യാമ്പെയിൻ ‘മികവ് 2022’ ജില്ലാതല ഉദ്ഘാടനം

മേപ്പയ്യൂർ: മികവ് 2022 മദ്രസാ ശാക്തീകരണ ക്യാമ്പെയിൻ ജില്ലാ തല ഉദ്ഘാടനം ദാറുസ്സലാം മദ്രസ ഇരിങ്ങത്ത് വെച്ച് നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ കെ.കെ.ഇബ്രാഹിം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ പതാക ഉയർത്തി. ജനറൽ സെക്രട്ടറി കെ.പി.കോയ ഹാജി സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് എ.പി.പി തങ്ങൾ അധ്യക്ഷനായി.

മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപക നിയമനം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലികമായി അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സോഷ്യല്‍ വര്‍ക്ക്, കണക്ക്, കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 14 ന് രാവിലെ 10 മണിക്ക് നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളിലെ ഹയര്‍ സെക്കന്ററി ഓഫീസില്‍ ഹാജരാവേണ്ടതാണ്.

ജോലിസമയമല്ലാത്തപ്പോഴും ചുമതല മറക്കാതെ അഗ്നിശമന സേനാംഗം; കിണറ്റില്‍ വീണ ആടിനെ സാഹസികമായി രക്ഷിച്ച ചെറുവണ്ണൂരിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷിജുവിന്റെ സഹജീവി സ്നേഹത്തിന് ബിഗ് സല്യൂട്ട്‌

മേപ്പയ്യൂർ: ജോലിയിൽ ഇല്ലാതിരുന്ന സമയമായിട്ട് പോലും സഹജീവിയോടുള്ള കരുതൽ മറക്കാതിരുന്ന അഗ്നിശമനസേനാംഗത്തിന് അഭിനന്ദന പ്രവാഹം. കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജുവാണ് ചെറുവണ്ണൂർ തെക്കേകല്ലുള്ള പറമ്പിൽ ദിനേശന്റെ കിണറ്റിൽ വീണ ആടിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആട് കിണറ്റിൽ വീണതറിഞ്ഞ വീട്ടുടമസ്ഥൻ തന്റെ നാട്ടുകാരനായ അഗ്നിശമന സേനാംഗം ഷിജുവിനെ

error: Content is protected !!