Category: മേപ്പയ്യൂര്‍
അക്ഷരങ്ങളോടും പുസ്തകങ്ങളോടും കൂട്ടുകൂടി അവരിനി അറിവിന്റെ കൂടുതൽ തലങ്ങളിലേക്ക് പറന്നുയരും; കീഴരിയൂരിൽ വായനച്ചങ്ങാത്തം സംഘടിപ്പിച്ചു
കീഴരിയൂർ: വിദ്യാർത്ഥികളുടെ വായനയെ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടി സമഗ്ര ശിക്ഷ കേരള മേലടി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വായനച്ചങ്ങാത്തം പരിപാടി സംഘടിപ്പിച്ചു. കണ്ണോത്ത് യു .പി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമല നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശശി പറോളി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.സുരേഷ് മാസ്റ്റർ, പി.ഇ.സി
വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേപ്പയ്യൂര്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി; അണിചേര്‍ന്നത് നൂറുകണക്കിനാളുകള്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമതിയുടെ നേതൃത്വത്തില്‍ ഭരണ സമതി അംഗങ്ങള്‍, ഹരിത കര്‍മ്മസേന, കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ്, ആരോഗ്യ വകുപ്പ്, എന്‍.സി.സി, സ്കൗട്ട്സ്, എസ്.പി.സി വ്യാപാരികള്‍, എന്നിവരുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ റാലിയില്‍ നൂറ് കണക്കിനുപേര്‍ പങ്കെടുത്തു. റാലിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്
ഹര്‍ത്താല്‍ അക്രമം: മേപ്പയ്യൂരില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൂടി അറസ്റ്റില്‍; പിടിയിലായത് ജനകീയമുക്ക് സ്വദേശി
മേപ്പയ്യൂര്‍: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് മേപ്പയ്യൂരില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൂടി അറസ്റ്റില്‍. ജനകീയ മുക്ക് കൊയിലമ്പത്ത് വീട്ടില്‍ സഹല്‍.പി. (35) ആണ് അറസ്റ്റിലായത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് മേപ്പയ്യൂരില്‍ നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്. നേരത്തെ മേപ്പയ്യൂര്‍ മുണ്ടയോട്ടില്‍ സിദ്ദീഖ് (45) കീഴ്പപയ്യൂര്‍ മാരിയം വീട്ടില്‍ ജമാല്‍ (45),
പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പേരാമ്പ്ര അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ്
മേപ്പയ്യൂര്‍: പേരാമ്പ്ര അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അസറ്റ് നവജീവനം 2022-2025 പദ്ധതിയുടെ ഭാഗമായി നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് അസറ്റ് ചെയര്മാന് സി.എച്ച്. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയുടെ അഞ്ചാം ഘട്ടമാണിത്. കാരയാട് ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റിന്റെയും മുസ്‌ലിം യൂത്ത്
‘കീഴരിയൂര്‍ ബോംബ് കേസ് സ്വാതന്ത്യ സമര ചരിത്രത്തിലെ ആവേശം, മ്യൂസിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതനുസരിച്ച്’; ഓംബുഡ്‌സ്മാന്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
കീഴരിയൂർ: കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരം ഓംബുഡ്സ്മാൻ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല അറിയിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആവേശവും ഉജ്ജ്വലമായ അധ്യായവുമാണ് കീഴരിയൂർ ബോബു കേസ്. ഭാരതം മുഴുവൻ ശ്രദ്ധിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഞെട്ടിക്കുകയും ചെയ്ത സംഭവമാണത്. എന്നാൽ ഇന്ത്യാ ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവത്തെ വരുംതലമുറക്കു കൂടി
ബൈക്കിൽ സഞ്ചരിക്കവെ പിന്തുടർന്ന് ചാടിക്കടിച്ചു; മേപ്പയ്യൂർ വിളയാട്ടൂരിൽ യുവാവിനെ ആക്രമിച്ച് തെരുവുനായ
മേപ്പയ്യൂർ: മേപ്പയ്യൂരിൽ തെരുവുനായയുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക്. വിളയാട്ടൂർ മൂട്ടപ്പറമ്പ് കിഴക്കെ കണിയാങ്കണ്ടി കെ.കെ. സനീഷിനാണ് കടിയേറ്റത്. വിളയാട്ടൂർ ഹെൽത്ത് സബ് സെൻററിന് സമീപത്തുകൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സനീഷിനെ നായ പിന്തുടർന്ന് ചാടിക്കടിക്കുകയായിരുന്നു. കീഴ്പയ്യൂരിലും കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. നെല്ലോടൻചാൽ പ്രദേശത്ത് ഒളോറ അമ്മതിന്റെ രണ്ട് ആടുകൾകളെയാണ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. പഞ്ചായത്തിലെ വിവിധയിടങ്ങൾ
പേരാമ്പ്രയ്ക്ക് തൊട്ടടുത്തുണ്ട്, കോഴിക്കോടിന്റെ കുറുമ്പാലക്കോട്ട; കോടമഞ്ഞ് ഇറങ്ങുന്ന മൈക്രോവേവ് വ്യൂപോയിന്റ് കാണണ്ടേ!
മേപ്പയ്യൂര്‍: വയനാട്ടിലെ കുറുമ്പാലക്കോട്ടയിലെയും വയലടയിലെയുമെല്ലാം കാഴ്ചകള്‍ കണ്ടവരായിരിക്കും പേരാമ്പ്രയിലെ യാത്രാസ്‌നേഹികള്‍. തൊട്ടടുത്തുള്ള മീറോഡ് മല എത്രപേര്‍ കണ്ടിട്ടുണ്ടാവും? കാണുന്നത് പോട്ടെ, പലരും കേട്ടിട്ടുപോലുമുണ്ടാവില്ല. മേപ്പയൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍ വില്ലേജുകളിലായി 100 ഏക്കറിലധികം വിസ്തൃതിയിലാണ് മീറോഡ് മല. ഈയിടെയായി നിരവധിപ്പേര്‍ ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാനായി ഈ മലയിലേക്ക് എത്താറുണ്ട്. രാവിലെയും വൈകുന്നേരമാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍
മേപ്പയ്യൂര്‍ പൊയ്യത്ത് ബാലന്‍ അന്തരിച്ചു
മേപ്പയൂര്‍: വിളയാട്ടുരിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പൊയ്യത്ത് ബാലന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ശാന്ത. സഹോദരങ്ങള്‍: രാജന്‍, ജാനകി, മാധവി. സംസ്‌കാരം വ്യാഴാഴ്ച കാലത്ത് 8 മണിക്ക് നടക്കും.
അക്ഷരങ്ങളെ കൂട്ടുപിടിച്ച് കഥ പറഞ്ഞു, എസ്.കെ പൊറ്റക്കാട് പുരസ്കാരം തേടിയെത്തി; കീഴരിയൂരിലെ ചെറുകഥാ പുരസ്കാര ജേതാവ് അനൂജ് റാമിനെ ആദരിച്ചു
കീഴരുയൂർ: എസ്. കെ. പൊറ്റക്കാട് ചെറുകഥ പുരസ്കാര ജേതാവ് അനൂജ് റാമിനെ ആദരിച്ചു. അനൂജ് രചിച്ച “ഒറ്റ ചിറകുള്ള പക്ഷി ” എന്ന ചെറുകഥയാണ് പുരസ്ക്കാരത്തിന് അർഹമായത്. മരുത്വമല സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടുവത്തൂർ. യു. പി. സ്കൂളിൽ നടന്ന പരിപാടി വാർഡ് മെമ്പർ ഇ.എം. മനോജ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത്
ചെറുവണ്ണൂർ പഞ്ചായത്തിലെ പ്രധാനമന്ത്രി കിസാൻ യോജന ഗുണഭോക്താവാണോ? ഭൂമി വെരിഫിക്കേഷനും ഇകെവൈസിയും പൂർത്തീകരിച്ചില്ലെങ്കിൽ 2000 രൂപ ലഭിച്ചേക്കില്ല, വിശദാംശങ്ങൾ
ചെറുവണ്ണൂർ: ഭൂമി വെരിഫിക്കേഷനും ഇ കെ വൈ സി യും ഇതുവരെ പൂർത്തീകരിച്ചിട്ടില്ലാത്ത പി എം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾ ഇവ സപ്തംബർ 30 നുള്ളിൽ സ്വന്തമായോ, ഓൺലൈൻ കേന്ദ്രങ്ങൾ മുഖേനയാ പൂർത്തീകരിക്കണമെന്ന് ചെറുവണ്ണൂർ കൃഷി ഓഫീസർ അറിയിച്ചു. അല്ലാത്തപക്ഷം ഒക്ടോബർ മുതൽ 2000 രൂപ ലഭിക്കുകയില്ല. നേരത്തെ മേൽ പറഞ്ഞവ രണ്ടും ചെയ്തവർ