Category: മേപ്പയ്യൂര്‍
കൊല്ലം – മേപ്പയൂർ റോഡ് വികസനം; കെ.ആർ.എഫ്.ബി മാർക്ക് ചെയ്ത സ്ഥലങ്ങൾ എൽ.എ. താഹസിദാർ പരിശോധിച്ചു
കൊയിലാണ്ടി: പേരാമ്പ്ര- കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊല്ലം – മേപ്പയൂർ റോഡ് വികസനത്തിന്റെ ഭാഗമായി കെ.ആർ.എഫ്.ബി മാർക്ക് ചെയ്ത സ്ഥലങ്ങൾ എൽ.എ. തഹസിൽദാർ പരിശോധിച്ചു. റവന്യൂ വകുപ്പും, കെ.ആർ.എഫ്.ബിയും ചേർന്നാണ് പരിശോധന നടത്തിയത്. മേപ്പയൂർ മുതൽ കൊല്ലം വരെയാണ് പരിശോധനടത്തിയത്. കെ.ആർ.എഫ്.ബി അസി. എൻജിനീയർമാരായ കെ. റജീന, ശിൽപ എന്നിവരടങ്ങുന്ന സംഘം റോഡ്
മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കാണ് അഡ്മിഷൻ നടത്തുന്നത്. മെയ്യ് നാല് മുതൽ ആറ് വരെയുള്ള തിയ്യതികളിലാണ് അഡ്മിഷൻ നടക്കുന്നത്. കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും വലിയ ഗ്രാമീണ വിദ്യാലയമാണ് മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ക്ലാസുകളുണ്ട്. പ്രധാനമായും അഞ്ച്, എട്ട്
മേപ്പയ്യൂര്‍ സലഫി കോളേജ് വിദ്യാര്‍ത്ഥിയായ ഇരുപതുകാരി അന്തരിച്ചു
മേപ്പയ്യൂര്‍: മന്ദമംഗലം കോരങ്കണ്ടിയില്‍ അഞ്ജന അന്തരിച്ചു. ഇരുപത് വയസായിരുന്നു. മേപ്പയ്യൂര്‍ സലഫി കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. വിനീഷ്.കെ.പി (അനി) യുടെയും ബീനയുടെയും മകളാണ്. സഹോദരി ആതിര.
‘മണ്ണെടുക്കുന്നത് ചെങ്കുത്തായ മല ഇടിച്ച്, മേല്‍മണ്ണിന് പുറമെ ചെങ്കല്‍ ഭാഗവും ഇടിക്കുന്നു, കുന്നിന് ബലക്കുറവ് സംഭവിച്ചാൽ പ്രദേശവാസികളുടെ ജീവന് ഭീഷണി’; പുലപ്രകുന്നിൽ പ്രതിഷേധം ഇരമ്പുന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നതില്‍ പ്രക്ഷോഭം ശക്തമാക്കി പ്രദേശവാസികള്‍. ജനകീയസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രദേശത്തെ 16 ഏക്കറോളം വരുന്ന കുന്നിന്‍ പ്രദേശത്തില്‍പ്പെട്ട ആറ് ഏക്കറോളം വരുന്ന സ്ഥലത്താണ് ഖനനം നടക്കുന്നത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ്. ഇവിടെ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന
‘അശാസ്ത്രീയ മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിക്കും’; പുലപ്രക്കുന്ന് സന്ദർശിച്ച് കെ. മുരളീധരൻ എം.പി.
മേപ്പയ്യൂർ: മഞ്ഞക്കുളം പുലപ്രക്കുന്ന് സന്ദർശിച്ച് കെ. മുരളീധരൻ എം.പി. പുലപ്രക്കുന്ന് സംരക്ഷിക്കണം, മണ്ണടുപ്പ് നിർത്തി വയ്ക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രദേശവാസികളുടെയും പുലപ്രക്കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എം.പി ഇവിടെ സന്ദർശനം നടത്തിയത്. പുലപ്രമലയിൽ നടക്കുന്ന അശാസ്ത്രീയ മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിക്കണമെന്ന് കലക്ടറോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെടുമെന്ന്
2020ലെ മികച്ച അംഗനവാടി ഹെൽപ്പർക്കുള്ള സംസ്ഥാന അവാർഡ് ജേതാവ്; മേപ്പയ്യൂർ ഇ.ആർ അംഗനവാടി ഹെൽപ്പറായി വിരമിച്ച ഇ.കെ. ചന്ദ്രികക്ക് യാത്രയയപ്പ്
മേപ്പയ്യൂർ: മേപ്പയ്യൂർ ഇ.ആർ അംഗനവാടി ഹെൽപ്പറായി വിരമിച്ച ഇ.കെ. ചന്ദ്രികക്ക് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് യാത്രയയപ്പ് നൽകി. 2020ൽ മികച്ച അംഗനവാടി ഹെൽപ്പർക്കുള്ള സംസ്ഥാന അവാർഡ് ജേതാവാണ് ഇ.കെ. ചന്ദ്രിക. മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവീനർ കെ.കെ. രാഘവൻ സ്വാഗതം പറഞ്ഞു. ചെയർമാൻ
പ്രതിഷേധം ശക്തം, ശബ്ദമുയർത്തി നാട്ടുകാർ; മേപ്പയ്യൂർ പുലപ്രക്കുന്നിലെ മണ്ണെടുപ്പ് നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് ബഹുജന മാർച്ച്
മേപ്പയ്യൂർ: മഞ്ഞക്കുളം പുലപ്രക്കുന്നിലെ മണ്ണെടുപ്പ് നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് ബഹുജന മാർച്ച് നടത്തി. പുലപ്രക്കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. മഞ്ഞക്കുളത്ത് നിന്ന് ആരംഭിച്ച ബഹുജന മാർച്ച് പുലപക്കുന്നിൽ മേപ്പയ്യൂർ പൊലീസ് തടഞ്ഞു. പുലപ്രമലയിൽ നടക്കുന്ന അശാസ്ത്രീയ മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹുജന മാർച്ച് നടത്തിയത്. മേപ്പയ്യൂർ പഞ്ചായത്ത് വൈസ്
വൃക്കരോഗികൾക്ക് ആശ്വാസമേകാൻ മേപ്പയൂരിൽ ഡയാലിസിസ് സെന്റർ ഒരുങ്ങുന്നു; കെട്ടിടത്തിന് ശിലയിട്ടു
മേപ്പയ്യൂർ: വൃക്കരോഗികൾക്ക് ആശ്വാസമേകാൻ മേപ്പയ്യൂർ പാലിയേറ്റീവ് കെയർ ഡയാലിസിസ് സെൻ്ററിന് ശിലയിട്ടു. പുത്തലത്ത് ബീവിഉമ്മയുടെ ഓർമ്മക്കായി കുടുംബാംഗങ്ങൾ ലഭ്യമാക്കിയ സ്ഥലത്ത് ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ കെട്ടിട ശിലാസ്ഥാപനം മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി അഹമ്മദ് നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ഡയറക്ടർ എ.കെ. ഫൈസൽ മാതാപിതാക്കളുടെ പേരിലാണ് കെട്ടിടം നിർമ്മിച്ചു നൽകുന്നത്. കെ മുരളീധരൻ
നാടന്‍പാട്ടും കുട്ടിക്കുരുന്നുകളുടെ കലാപരിപാടിയും; മേപ്പയ്യൂരില്‍ വിരമിച്ച അംഗനവാടിവര്‍ക്കര്‍ക്ക് യാത്രയയപ്പു നല്‍കി
മേപ്പയ്യൂര്‍: നീണ്ട 38 വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം ജോലിയില്‍ നിന്നും വിരമമിക്കുന്ന അംഗനവാടിവര്‍ക്കര്‍ക്ക് യാത്രയയപ്പു നല്‍കി. ചങ്ങരം വെള്ളി കമ്മങ്ങാട്ട് കല്യാണി ടീച്ചര്‍ സ്മാരക അംഗനവാടിയില്‍ നിന്നും വിരമിച്ച സതീദേവരാജനാണ് യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പ് സമ്മേളനം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്
മേപ്പയൂർ കാഞ്ഞിരമുക്ക് കീഴൂർ താഴ മുഹമ്മദ് അന്തരിച്ചു
മേപ്പയ്യൂർ: മേപ്പയൂർ കാഞ്ഞിരമുക്ക് കീഴൂർ താഴ മുഹമ്മദ് അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ആയിഷ, സെക്കീന, സെമീറ. മരുമക്കൾ: ബഷീർ, റഫീക്ക്, ഇസ്മയിൽ . സഹോദരങ്ങൾ: പോക്കർ, ഹംസ, ആയിഷ, ഫാത്തിമ, നബീസ, പരേതയായ മൈമൂന.