Category: മേപ്പയ്യൂര്‍

Total 1169 Posts

ഇനി യാത്ര പുതുപാതയില്‍; മേപ്പയ്യൂര്‍ ജനകീയമുക്കിലെ കല്ലായിപ്പാറ-മാരാത്ത് റോഡ് നാട്ടുകാര്‍ക്കായി തുറന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയമുക്കില്‍ പുതുതായി നിര്‍മ്മിച്ച കല്ലായിപ്പാറ-മാരാത്ത് റോഡ് ഉദ്ഘാടനം ചെയ്തു. മഹാത്മാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ 4,87,165 രൂപ വകയിരുത്തിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡിന്റെ ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു. രണ്ടാം വാര്‍ഡ് മെമ്പര്‍ ശ്രീജ വി.പി അധ്യക്ഷത വഹിച്ചു. കെ.എം വിനോദന്‍, മനോഹരന്‍,

‘വളര്‍ന്നു കൊണ്ടേയിരിക്കുന്ന പ്രസ്ഥാനം, എല്ലാ വിഭാഗം ജനങ്ങളുടെയും അംഗീകാരത്തോടെ ചരിത്രം രചിക്കാന്‍ ലീഗിന് കഴിഞ്ഞു’: വി.കെ. അമ്മത് മാസ്റ്റര്‍ അനുസ്മരണവുമായി മുസ്‌ലിം ലീഗ് മുയിപ്പോത്ത് പടിഞ്ഞാറക്കര ശാഖ

മേപ്പയ്യൂര്‍: ഒരു ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ അഭിമാനകരമായ അസ്തിത്വം എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് വളര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍. പൊതു താല്പര്യങ്ങളുടെ ആഴവും പരപ്പും അടുത്തറിഞ്ഞ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അംഗീകാരത്തോടെ ചരിത്രം രചിക്കാന്‍ ലീഗിന് കഴിഞ്ഞു. തീവ്രവാദ

ആഘോഷമായി വിളയാട്ടൂര്‍ ജി.എല്‍.പി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനവും വാര്‍ഷികവും

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന്റെ 135-ാം വാര്‍ഷികവും കെട്ടിടോദ്ഘാടനവും ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി. സുനന്ദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദിലിത്ത് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരണവും നടത്തി. സാഹിത്യകാരന്‍ എം.പി. അനസ് പ്രഭാഷണം നടത്തി.[mid ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം. ബാബു, ബ്ലോക്ക്

അറിവ് പകര്‍ന്ന് 80വര്‍ഷം; നരക്കോട് എ.എല്‍.പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും പഠനോത്സവവും സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: നരക്കോട് എ.എല്‍.പി സ്‌കൂള്‍ 80ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി വാര്‍ഷികാഘോഷവും പഠനോത്സവവും നടത്തി. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശോഭ അധ്യക്ഷത വഹിച്ചു. പൊയില്‍ ദാക്ഷായണി അമ്മ, ജി.എ.സി കുറുപ്പ് സ്മാരക എന്‍ഡോവ്‌മെന്റുകള്‍ മേലടി ബിപിസി അനുരാജ് വി വിതരണം ചെയ്തു. നഴ്‌സറി

പൊടിശല്യമില്ലാതെ ഇനി സുഖയാത്ര; കോൺക്രീറ്റ് ചെയ്ത വിളയാട്ടൂർ മുറിച്ചാണ്ടി മുക്ക് കണിയാംക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വിളയാട്ടൂർ മുറിച്ചാണ്ടി മുക്ക് കണിയാംക്കണ്ടി കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. അയൽ സഭാ കൺവീനർ എം.എം.സുനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്തം​ഗം വി.പി.ബിജു അധ്യക്ഷത വഹിച്ചു. ഏ.എം കുഞ്ഞികൃഷ്ണൻ, എം.എം.ബാബു എന്നിവർ സംസാരിച്ചു. Summary:

മേപ്പയ്യൂർ എൻ.എസ് ഓയിൽ മിൽ ഉടമ അത്തിക്കോട്ട് നാരായണൻ അന്തരിച്ചു

മേപ്പയൂർ: മേപ്പയ്യൂർ എൻ.എസ് ഓയിൽ മിൽ ഉടമ അത്തിക്കോട്ട് നാരായണൻ അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ജാനു. മക്കൾ ശോഭ, ജയൻ, പരേതനായ വിനോദൻ. മരുമക്കൾ: ചന്ദ്രൻ (റിട്ട. എച്ച്.എം. പാതിരപ്പറ്റ യു.പി സ്കൂൾ), ശ്രീജിത. സഹോദരങ്ങൾ: പരേതരായ രാരിച്ചൻ, കല്യാണി, മാണിക്യം, ഗോപാലൻ. ശവസംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

‘മോദി ഭരണം വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകാതെ ജനങ്ങളെ കൊള്ളയടിക്കുന്നു’; മേപ്പയ്യൂരില്‍ കേരള ബാര്‍ബര്‍ ആന്റ് ബ്യൂട്ടീഷ്യന്‍സ് യൂനിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

മേപ്പയ്യൂര്‍: കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന മോദി ഭരണം വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ.എം.എസ്.ആര്‍.എ സംസ്ഥാന പ്രസിഡന്റും സി.ഐ.ടി.യു ജില്ലാ ട്രഷററുമായ കെ.എം.സന്തോഷ്. മേപ്പയ്യൂരില്‍ കേരള ബാര്‍ബര്‍ ആന്റ് ബ്യൂട്ടീഷ്യന്‍സ് യൂനിയന്‍ (സി.ഐ.ടി.യു) കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍കിട കുത്തകകളുടെ 11 ലക്ഷം കോടി കിട്ടാക്കടം എഴുതി തള്ളിയ കേന്ദ്ര

മേപ്പയ്യൂര്‍ മെരട്ട്കുന്നത്ത് നാരായണന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: മെരട്ട്കുന്നത്ത് നാരായണന്‍ അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. ഭാര്യ: അമ്മാളു. മക്കള്‍: ബാബു, ബിജു (ബഹ്‌റൈന്‍), സജിനി. മരുമക്കള്‍: സുജന്‍, ബിന്ദു, ജയനിഷ. സഹോദരങ്ങള്‍: നാരായണി, പരേതരായ കുഞ്ഞിക്കണ്ണന്‍, മാത.

ആദരവുമായി ഫെറ്റ്‌കോമെത്തി; സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കള്‍ക്കളെ ആദരിച്ച് മപ്പയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വാധ്യാപക സംഘടന

മേപ്പയൂര്‍: സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കള്‍ക്കളെ മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വാധ്യാപക സംഘടന ഫെറ്റ്കോം ആദരിച്ചു. സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കളായ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാറിനും എല്‍.എല്‍.ബി ബിരുദം നേടിയ വേണു ചോതയോത്തിനുമാണ് ആദരവുമായി ഫെറ്റ്കോമെത്തിയത്. മനോജ് കുമാറിന് കെ.കെ. കുഞ്ഞിമൊയ്തീനും ഭാര്യയും, വേണു ചോതയോത്തിന് ടി.പി. നാരായണനും ഫെറ്റ്കോമിന്റെ

ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം മേപ്പയ്യൂരില്‍; മാര്‍ച്ച് 14ന് ഷോപ്പുകള്‍ക്ക് അവധി

മേപ്പയ്യൂര്‍: കേരള സ്റ്റേറ്റ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) കോഴിക്കോട് ജില്ല സമ്മേളനം മാര്‍ച്ച് 14ന്. മേപ്പയ്യൂര്‍ ഉണ്ണി സ്മാരക ഹാളില്‍ നടക്കുന്ന സമ്മേളനം സി.ഐ.ടി.യു കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്.ബി.യു സംസ്ഥാന പ്രസിഡന്റ് ടി.ജി നാരായണന്‍, സംസ്ഥാന സെക്രട്ടറി വി.ജി ജീജോ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി

error: Content is protected !!