Category: മേപ്പയ്യൂര്‍

Total 1238 Posts

കീഴ്പ്പയ്യൂര്‍ അയ്യങ്ങാട്ട് കുഴിയില്‍ എ.കെ.കുഞ്ഞിരാമന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ അയ്യങ്ങാട്ട് കുഴിയില്‍ എ.കെ.കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തി ഏഴ് വയസ്സായിരുന്നു. മുന്‍ പഞ്ചായത്ത് വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: മുന്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.വസന്ത മക്കള്‍: അജീഷ് (ദുബായ്), ബിജീഷ് (അധ്യാപകന്‍ വിളയാട്ടൂര്‍ എളമ്പിലിട്ട് യു.പി.സ്‌കൂള്‍). മരുമക്കള്‍: അമ്പില (പള്ളിക്കര), തൂഷാര (വില്ല്യാപ്പള്ളി). സഹോദരങ്ങള്‍: ജാനു (പയ്യോളി), നാരായണന്‍, സരസ (മൊകേരി), വനജ

നാടിനെ കണ്ണീരിലാഴ്ത്തി നായിക് സുബെദാര്‍ എം. ശ്രീജിത്തിന്റെ വേര്‍പാട്; കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊയിലാണ്ടിക്ക് നഷ്ടമായത് ധീര സൈനികനെ

ശ്രീനഗർ: കൊയിലാണ്ടി സ്വദേശി നായിക് സുബെദാർ എം.ശ്രീജിത്ത് വീര മൃത്യുവരിച്ചത് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ. ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ ശ്രീജിത്തടക്കം രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. നായിക് സുബെദാർ ശ്രീജിത്തിനും ആന്ധ്രാപ്രദേശ് സ്വദേശി സിപായി എം ജസ്വന്ത് റെഡ്ഡിക്കും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വെടിയേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണ രേഖയ്ക്ക് സമീപം

കൊയിലാണ്ടി സ്വദേശി നായിക് സുബെദാർ എം.ശ്രീജിത്ത് കശ്മീരിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു

കൊയിലാണ്ടി: ജമ്മുകാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊയിലാണ്ടി സ്വദേശിയായ സൈനികന് വീരമൃത്യു. ചേമഞ്ചേരി പൂക്കാട് സ്വദേശി നായിക് സുബെദാർ എം.ശ്രീജിത്താണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപം സുന്ദർബനി സെക്ടറിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ശ്രീജിത്തിന് വെടിയേറ്റത്. ശ്രീജിത്തിനൊപ്പം സിപൊയ് എം.ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു. തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍:

പാക്കിസ്ഥാൻ പൗരത്വമുള്ള കൊയിലാണ്ടി സ്വദേശിക്കെതിരെ കേസ്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പാക്കിസ്ഥാൻ പൗരനെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി സ്വദേശി പുത്തൻപുര വളപ്പിൽ ഹംസ (79) ക്കെതിരെയാണ് കേസെടുത്തത്. വ്യാജ രേഖ ചമച്ച് റേഷൻ കാർഡ്, ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് ഉൾപ്പടെ സംഘടിപ്പിച്ചതിനെതിരെയാണ് കേസ്. ഐ.ബിയുടെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ട് പ്രകാരമാണ് കൊയിലാണ്ടി പോലീസിന്റെ നടപടി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി തുടർ

മേലടി ബ്ലോക്ക് പഞ്ചായത്തില്‍ സ്വയം തൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു; അവസാന തിയ്യതി ജൂലായ് 18

പയ്യോളി : മേലടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2021 – 22 പ്രകാരം ഇലക്ട്രിക് ഓട്ടോ , അഞ്ച് പേരടങ്ങുന്ന വനിത ഗ്രൂപ്പുകൾക്കുള്ള സ്വയം തൊഴിൽ സംരംഭം എന്നീ പദ്ധതികൾ വഴി ആനുകൂല്യം ലഭിക്കുന്നതിനായി ജനറൽ , എസ്.സി വിഭാഗത്തിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച് കൊള്ളുന്നു. അപേക്ഷകൾ ജൂലായ് 18 ന് മുമ്പായി ബ്ലോക്ക്

കർഷകർക്ക് ഭീഷണിയായി കാട്ടുപന്നി ശല്യം; മേപ്പയൂര്‍ മഠത്തുംഭാഗത്ത് കാട്ടുപന്നി കൃഷി നശിപ്പിച്ചു

മേപ്പയൂര്‍: മേപ്പയൂര്‍ മഠത്തുംഭാഗം പ്രദേശത്തു കാട്ടുപന്നി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വനമേഖല അല്ലാത്ത ഈ പ്രദേശത്ത് എവിടെ നിന്നോ വന്നെത്തിയ കാട്ടു പന്നിയാണു പ്രശ്‌നങ്ങള്‍ക്കു കാരണം. പകല്‍ പോലും പുറത്തിറങ്ങി നടക്കുന്ന ഇവ ആളുകളുടെ ജീവനും ഭീഷണിയാണ്. ശ്രീ മന്ദിരം ശാന്ത നട്ടുവളര്‍ത്തിയ ചേന, കപ്പ എന്നിവ പന്നി നശിപ്പിച്ചു. വനം വകുപ്പിനെ അറിയിച്ചിട്ടും നടപടി

അടുപ്പ് സമരം; പാചക വാതക വില വര്‍ധനവിനെതിരെ മേപ്പയൂരില്‍ യൂത്ത് ലീഗിന്‌റെ പ്രതിഷേധം

മേപ്പയ്യൂർ: അടിക്കടിയുള്ള പാചക വാതക വിലവർദ്ധനവിനെതിരെ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് സമരം നടത്തി.മേപ്പയൂർ പോസ്റ്റോഫീസിന് മുൻപിൽ വെച്ച് നടന്ന പരിപാടി കെ.എം.എ.അസീസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മണപ്പുറം അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് ജന:സെക്രട്ടറി ഷർമിന കോമത്ത്, കെ.കെ.റഫീഖ്, കെ.ലബീബ് അഷ്റഫ്, ഫൈസൽ ചാവട്ട്, സറീന ഒളോറ, റാബിയ

മേപ്പയൂര്‍ പഞ്ചായത്ത് സി കാറ്റഗറിയില്‍; ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്നിവ പരിശോധിക്കാം

പേരാമ്പ്ര: ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളെ എ കാറ്റഗറിയിലും, അഞ്ച് മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലും 10 മുതല്‍ 15 വരെയുള്ള പ്രദേശങ്ങള്‍ സി കാറ്റഗറിയിലും ഉള്‍പ്പെടുത്തി. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡി യില്‍ ആയിരിക്കും. ഈ അടിസ്ഥാനത്തിലാണ് ഇളവുകളെ തരംതിരിച്ചിരിക്കുന്നത്. പേരാമ്പ്ര മേഖലയിലെ മേപ്പയൂര്‍ പഞ്ചായത്ത് സി

കുട്ടികള്‍ വായനയുടെ ലോകത്തേക്ക്; ബഷീര്‍ വായനക്കായി പുസ്തകവണ്ടിയൊരുക്കി കീഴ്പ്പയ്യൂര്‍ എ യു പി സ്‌കൂള്‍

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ എ യു പി സ്‌കൂള്‍ ബഷീര്‍ ദിനത്തില്‍ പുസ്തകവണ്ടിയുമായി കുട്ടികളെത്തേടിയെത്തി. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചു സംഘടിപ്പിച്ച പുസ്തകവണ്ടി ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ വടക്കേപ്പറമ്പില്‍ ഫ്‌ലാഗ്ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.പി.ഷാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ. അസൈനാര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.രതീഷ്, കെ.പ്രവീണ്‍, മനുമോന്‍ മഠത്തില്‍, ആന്‍സി.വ, അഞ്ജന എന്നിവര്‍ സംസാരിച്ചു.

ജില്ലയിലെ കൃഷിഭവനുകൾ നാഥനില്ലാ കളരി; ദുരിതത്തിലായി കർഷകർ

പേരാമ്പ്ര : കൃഷി ഓഫീസർമാരുടെയും അസിസ്റ്റൻറുമാരുടെയും ഒഴിവുകൾ നികത്താത്തതിനാൽ കൃഷിഭവനുകളുടെ പ്രവർത്തനം താളംതെറ്റുന്നു. ജില്ലയിൽ 76 കൃഷി അസിസ്റ്റുമാരുടെയും ഒമ്പത് കൃഷി ഓഫീസർമാരുടെയും ഒഴിവുണ്ട്. കൃഷി അസിസ്റ്റൻറുമാരുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും കോടതിയിൽ കേസിനെത്തുടർന്ന് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനാൽ എംപ്ലോയ്‌മെൻറ് വഴി നിയമനം നടത്താനാണ് കൃഷി ഡയറക്ടറേറ്റിൽനിന്നുള്ള നിർദ്ദേശം. ഇതിനുള്ള നടപടികൾ തുടങ്ങിയിട്ടേയുള്ളൂ. 179 ദിവസകാലയളവിലേക്ക്

error: Content is protected !!