Category: മേപ്പയ്യൂര്‍
ഇന്ധന വില വര്‍ദ്ധനവ്; ചാനിയം കടവ് മുതല്‍ പന്നിമുക്ക് വരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധ സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു
പേരാമ്പ്ര : പ്രതിസന്ധി കാലത്ത് പെട്രോൾ ഡീസൽ വില വർധനവിലൂടെ ജനങ്ങളെ പിഴിയുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാനിയം കടവ് മുതൽ പന്നിമുക്ക് വരെ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ദുരിതം മനസിലാക്കി അധിക
തുറയൂര്‍ പഞ്ചായത്തില്‍ എല്‍ ജെ ഡി യില്‍ വീണ്ടും കൂട്ട രാജി; പത്തോളം പേര്‍ രാജിവെച്ച് ജനതാദള്‍ എസില്‍ ചേര്‍ന്നു
തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ എല്‍ ജെ ഡി യില്‍ നിന്നും വീണ്ടും കൂട്ട രാജി. അജീഷ് കൊടക്കാട് സ്മാരക മന്ദിരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോഴത്തെ നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. എച്ച്എംഎസ് ജില്ലാ കമ്മിറ്റി അംഗം ലക്ഷ്മണ്‍ കുറുക്കന്‍ കുന്നുമ്മല്‍, മുന്‍ യുവജനതാദള്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി വിജീഷ് ഈളു വയലില്‍, കരീം പുതുക്കുടി, എല്‍ജെഡി
കീഴ്പ്പയ്യൂര്‍ നാഗപ്പള്ളി മറിയം അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നാഗപ്പള്ളി പരേതനായ ഇബ്രാഹിമിന്റെ ഭാര്യ മറിയം അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മക്കള്‍: കുഞ്ഞബ്ദുള്ള(ദുബൈ), കുഞ്ഞമ്മദ്(ദുബൈ),അബ്ദുറഹിമാന്‍,നബീസ,ജമീല. മരുമക്കള്‍:ഒ.പി അബ്ദുറഹിമാന്‍(മലബാര്‍ സ്റ്റോര്‍സ്, മേപ്പയ്യൂര്‍), ഇബ്രാഹിം കീഴ്‌പ്പോട്ട്, റംല, ഷക്കീന,സമീറ.
കീഴരിയൂരില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട ലോറിയുടെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്; ജനത്തെ അമ്പരിപ്പിക്കുന്ന വീഡിയോ കാണാം
കീഴരിയൂര്‍: കീഴരിയൂര്‍ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം ചെങ്കല്‍ കയറ്റിവന്ന ലോറി മറിഞ്ഞിരുന്നു. വീതി കുറഞ്ഞ റോഡിലൂടെ കല്ല് കയറ്റി വരുന്നതിനിടയില്‍ റോഡിന്റെ സൈഡ് ഇടിഞ്ഞ് താഴുകയായിരുന്നു. റോഡിനടുത്തുളള വലിയപറമ്പില്‍ സുനിലിന്റെ വീടിന്റെ ചുമരിലേക്കാണ് ലോറി മറഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ലോറിയിലുണ്ടായിരുന്ന ലോഡിംഗ് തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്.
നിറയെ പ്രതീക്ഷകളുണ്ടായിരുന്നു, വിധി തുണച്ചില്ല; നാടിനെയും പ്രിയപ്പെട്ടവരെയും തനിച്ചാക്കി അതുല്‍ യാത്രയായി, കപ്പലപകടത്തില്‍ മരണപ്പെട്ട അതുല്‍ രാജിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്
കൊയിലാണ്ടി: കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് നിറയെ പ്രതീക്ഷകളുമായി അതുല്‍രാജ് ജോലിക്ക് പോയത്. ആറ് മാസത്തെ ജോലി കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തണം, സമ്പാദിക്കണം, സ്വപ്നങ്ങളൊരുപാടുണ്ടായിരുന്നു അതുലിന്. പക്ഷേ വിധി തുണച്ചില്ല. പാതിവഴിയില്‍ ഒരു നാടിനെയും കുടുംബത്തെയും തനിച്ചാക്കി അവന്‍ യാത്രയായി. ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തിലാണ് കൊയിലാണ്ടി സ്വദേശി അതുല്‍ മരിച്ചത്. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നു
ഇറാഖിലെ കപ്പൽ അപകടത്തിൽ കൊയിലാണ്ടി സ്വദേശി അതുൽ രാജ് മരണപ്പെട്ടു
കൊയിലാണ്ടി: ഇറാഖിൽ കപ്പൽ അപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ വി.കെ.അതുൽ രാജ് (26) ആണ് മരണപ്പെട്ടത്. ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേര്‍ മരിച്ചിട്ടുണ്ട്. ജൂലൈ 13 ന് നടന്ന അപകട വിവരം ഇന്നാണ് അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ
ബലിപെരുന്നാള്‍ പ്രാര്‍ത്ഥനക്ക് കൂടുതല്‍ വിശ്വാസികളെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണം; മുസ്ലിം ലീഗ്
മേപ്പയ്യൂര്‍: ജൂലൈ 21 ന് നടക്കുന്ന ബലി പെരുന്നാള്‍ നിസ്‌കാരത്തിന് കൂടുതല്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കണമെന്ന് മുസ്‌ലിം ലീഗ്. സാമൂഹ്യ അകലം പൂര്‍ണ്ണമായും പാലിച്ച് പള്ളിയില്‍ പരമാവധി വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മറ്റി ആവിശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് എം.കെ അബ്ദുറഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം കുഞ്ഞമ്മദ് മദനി, പി.കെ.കെ അബ്ദുള്ള,
ജീവനക്കാരിക്ക് കൊവിഡ്; തുറയൂര്‍ കൃഷിഭവന്റെ പ്രവര്‍ത്തനം താത്കാലികമായി നിർത്തിവെച്ചു, വിശദാംശങ്ങള്‍ ചുവടെ
തുറയൂര്‍: ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ തുറയൂര്‍ കൃഷിഭവന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചു. അടിയന്തര ഘട്ടങ്ങളില്‍ കൃഷി ഓഫീസറേയും, ൃഷി അസിസ്റ്റന്റിനെയും ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ ഡോണ(കൃഷി ഓഫീസര്‍ )- 9383471878 അജിത്ത് എസ് നായര്‍ (കൃഷി അസിസ്റ്റന്റ് ) 90480 02481
കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സായുധസംഘത്തിന്റെ മൂന്ന് സഹായികൾ റിമാന്റിൽ; ശക്തമായ തെളിവുകൾ ലഭിച്ചു, കൂടുതൽ അറസ്റ്റ് ഉടൻ; പ്രതികളുടെ വീഡിയോ കാണാം
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ കൊടുവള്ളി സ്വദേശികളായ കൂമുള്ളൻകണ്ടി നൗഷാദ് (31), താന്നിക്കൽ മുഹമ്മദ് സ്വാലിഹ് (38), കളത്തിക്കുംതൊടുവിൽ സൈഫുദ്ദീൻ (35) എന്നിവരെ റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ഇവരെ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം വൈകീട്ടോടെയാണ് അറസ്റ്റ്
നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂളിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി; 21 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്
മേപ്പയ്യൂര്‍: നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂളിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി. പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിന് യോഗ്യതനേടി. വിദ്യാലയത്തില്‍ 86 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചതോടെ നൂറ് ശതമാനം വിജയം കൈവരിച്ച സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും. 21 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക്