Category: പയ്യോളി

Total 505 Posts

തുറയൂർ പഞ്ചായത്തിനെ പി.കെ.ഗിരീഷ് നയിക്കും

പയ്യോളി: പതിനഞ്ച് വർഷത്തിന് ശേഷം യു ഡി എഫിൽ നിന്നും ഇടത് മുന്നണി പിടിച്ചെടുത്ത തുറയൂർ പഞ്ചായത്തിൽ പി.കെ.ഗിരീഷ് പ്രസിഡണ്ടാവുമെന്ന് സൂചന. സി.പി.ഐ.എം തുറയൂർ ലോക്കൽ കമ്മറ്റി അംഗമായ ഗിരീഷ് ഇരിങ്ങത്ത് സ്വദേശിയാണ്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായ ഏഴാം വാർഡിൽ അട്ടിമറി വിജയം നേടിയാണ് ഗിരീഷ് ഭരണസാരഥിയാവുന്നത്. വൈസ് പ്രസിഡണ്ട് സ്ഥാനം എൽ.ജെ.ഡി

പിടിച്ചെടുത്ത തിക്കോടി ഭരിക്കാൻ ജമീല സമദിനെ പരിഗണിച്ച് ഇടതു മുന്നണി

പയ്യോളി: പതിറ്റാണ്ടുകൾക്ക് ശേഷം ഇടതുമുന്നണി ആധികാരികമായി പിടിച്ചെടുത്ത തിക്കോടി പഞ്ചായത്തിൽ ഭരണ സമിതി സംബന്ധിച്ച് ധാരണയായി. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ നിന്ന് വിജയിച്ച ജമീല സമദിനെ പഞ്ചായത്ത് അധ്യക്ഷയാക്കാനാണ് ഇടതു മുന്നണിയുടെ ആലോചന. സിപിഎമ്മിന്റെ പുറക്കാട് ടൗൺ ബ്രാഞ്ച് അംഗമാണ് ജമീല. വൈസ് പ്രസിഡന്റ് സ്ഥാനം എൽ.ജെ.ഡിക്കാണ്. ആറാം വാർഡിൽ നിന്ന് വിജയിച്ച രാമചന്ദ്രൻ കുയ്യണ്ടി

സി കെ ശ്രീകുമാർ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും

പയ്യോളി: മൂടാടി ഗ്രാമപഞ്ചായത്തിൽ വീണ്ടും അധികാരത്തിലെത്തിയ ഇടതു മുന്നണി സി.കെ ശ്രീകുമാറിനെ പ്രസിഡന്റായി പരിഗണിക്കുന്നു. കഴിഞ്ഞ ഭരണ സമിതിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷനായിരുന്ന ശ്രീകുമാർ ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്. സിപിഎമ്മിന്റെ പയ്യോളി ഏരിയാ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ ഭരണ സമിതിയിൽ അധ്യക്ഷയായിരുന്ന ഷീജ പട്ടേരി ഇത്തവണ ഉപാധ്യക്ഷയാകും. മൂടാടി ഗ്രാമ പഞ്ചായത്തില്‍ പതിനെട്ട്

മൂടാടിയില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച

പയ്യോളി: മൂടാടി ഗ്രാമ പഞ്ചായത്തില്‍ ഇടതു മുന്നണി ഭരണം നിലനിര്‍ത്തി. പതിനെട്ട് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 ഇടത്ത് വിജയിച്ചാണ് ഇത്തവണ എല്‍ഡിഎഫ് ഭരണം തുടരുന്നത്. യുഡിഎഫിന് ഏഴ് സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 12 സീറ്റായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ ഒരു സീറ്റ് നഷ്ടപ്പെട്ടു. എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട്,ഏഴ്,14 വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

തിക്കോടിയില്‍ ഇടതു മുന്നണിയ്ക്ക് അട്ടിമറി ജയം; പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു

പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ ഭരണം ഇടതു മുന്നണി പിടിച്ചെടുത്തു. ആകെയുള്ള 17 സീറ്റില്‍ പത്തിടത്തും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഏഴ് സീറ്റാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫില്‍ രണ്ട് സീറ്റ് എല്‍ജെഡിയാണ് നേടിയത്. യുഡിഎഫിന്റെ നാല് സിറ്റിംഗ് വാര്‍ഡുകള്‍ പിടിച്ചെടുത്താണ് പഞ്ചായത്ത് ഭരണം ഇടതു മുന്നണി സ്വന്തമാക്കിയത്. ലീഗിന്റെ സിറ്റിംഗ് സീറ്റുകളായ ഒന്ന്, നാല് എന്നിവയും കോണ്‍ഗ്രസിന്റെ

പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന്

പയ്യോളി: മികച്ച വിജയത്തോടെ പയ്യോളി നഗരസഭാ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു. ആകെയുള്ള 36 ഡിവിഷനുകളില്‍ 21 എണ്ണം യുഡിഎഫ് നേടി. 14 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഒരു വാര്‍ഡില്‍ എന്‍ഡിഎയും വിജയിച്ചു. ഒന്ന്, രണ്ട്, ആറ്, എട്ട്, ഒന്‍പത്, 10, 15,16,17,18,19,21,23,24,25,26,27,28,29,34,35 ഡിവിഷനുകളാണ് യുഡിഎഫ് വിജയിച്ചത്. മൂന്ന്,നാല്,അഞ്ച്,ഏഴ്,11,12,13,14,20,22,30,31,32,33 ഡിവിഷനുകള്‍ എല്‍ഡിഎഫ് വിജയിച്ചു. മുപ്പത്തി

മൂടാടിയില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലേറും

പയ്യോളി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലേറുമെന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോം എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ആകെ 18 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. നിലവില്‍ 12 സീറ്റില്‍ എല്‍ഡിഎഫും ആറിടത്ത് യുഡിഎഫ് മെമ്പര്‍മാരുമാണ്. ഇത്തവണയും തിളക്കമാര്‍ന്ന വിജയം ഇടതുപക്ഷം നോടുമെന്ന് വോട്ടര്‍മാര്‍ പറയുന്നു. 1,11,14,17,18 വാര്‍ഡുകളില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. 3,4,5,6,7,9,10,12,13,15,16 വാര്‍ഡുകളില്‍ എല്‍ഡിഎഫ്

എഴുന്നളളത്തില്ലാതെ പയ്യോളിയില്‍ കീഴൂര്‍ ആറാട്ട്

പയ്യോളി: കീഴൂര്‍ ശിവക്ഷേത്രത്തിലെ പ്രസിദ്ധമായ ആറാട്ടുത്സവം നടക്കേണ്ട ദിനമാണിന്ന്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ നടത്താനാവില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് ആറോടെ ക്ഷേത്രത്തില്‍ നിന്ന് എഴുന്നളളിയ ഭഗവാന്‍ ക്ഷേത്രം ചുറ്റി എഴുന്നളളത്ത് അവസാനിപ്പിച്ചു. ഭക്തജനങ്ങളൈ അനുഗ്രഹിക്കാന്‍ കീഴൂര്‍ വാതില്‍ കാപ്പവര്‍ ക്ഷേത്രത്തി നിന്ന് ആനപ്പുറത്തേറി എഴുന്നളളുന്ന ദിവസം.ക്ഷേത്രത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള കീഴൂര്‍

പയ്യോളിയിലെ പോരിന് അമ്മായിയമ്മമാരും

പയ്യോളി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം ഡിവിഷനായ കടലൂരിലാണ് സ്ഥാനാര്‍ത്ഥികളായ രണ്ട് അമ്മായിഅമ്മന്മാര്‍പോരിനിറങ്ങുന്നത്. മുസ്ലീംലീഗ് സെക്രട്ടറി സുഹറ ഖാദറിന്റെ എതിരാളിയായി മത്സരിക്കുന്നത് മകളുടെ ഭര്‍തൃമാതാവും ഐ.എന്‍.എല്‍ വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഒ.ടി അസ്മയാണ്. വന്‍മുഖം ഗവ.ഹൈസ്‌കൂള്‍ മദര്‍ പിടിഎ പ്രസിഡന്റ് കൂടിയായ സുഹറ പൊതുരംഗത്ത് സജീവമാണെങ്കിലും പൊതുതെരെഞ്ഞെടുപ്പിലിറങ്ങുന്നത് ഇതാദ്യമാണ്. പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ

തിക്കോടിയില്‍ ലോറിക്ക് തീപിടിച്ചു

കൊയിലാണ്ടി: പയ്യോളിയില്‍ നിന്ന് പച്ചക്കറി ഇറക്കി തിരിച്ചുപോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. തിക്കോടി ടൗണില്‍ വെച്ച് ഇന്ന് ഉച്ചയോടെയാണ് സംഭവം.കൊയിലാണ്ടി ഫയര്‍ഫോഴ്‌സെത്തി ഉടനെ തീഅണച്ചു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുളള ലോറി ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.

error: Content is protected !!