Category: പയ്യോളി

Total 505 Posts

ജില്ലയില്‍ ഇന്ന് 677 പേര്‍ക്ക് കൊവിഡ്; വടകരയില്‍ 44 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 677 കൊവിഡ് പോസിറ്റീവ് കേസുകള്‍. 659 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 15 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്

വാട്സാപ്പ് കൂട്ടായ്മ മാതൃകയായപ്പോള്‍ പോസ്‌റ്റോഫീസിന് പുതുജീവന്‍

അയനിക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം നഷ്ടപ്പെട്ട അയനിക്കാട് പോസ്‌റ്റോഫീസിന് പുതിയ കെട്ടിടം ഏറ്റെടുത്ത് നല്‍കി എന്റെ ഗ്രാമം അയനിക്കാട് എന്ന വാട്ട്‌സ് ആപ്പ് കൂട്ടായ്മ. പോസ്‌റ്റോഫീസ് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നഷ്ടമായതിന് ശേഷം മറ്റ് കെട്ടിടങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള വാട്ട്‌സ് ആപ്പ് കൂട്ടായ്മ പുതിയ കെട്ടിടത്തിനായുള്ള ശ്രമം

അപേക്ഷ ക്ഷണിച്ചു

തിക്കോടി: പഞ്ചായത്തിലെ എംജിഎന്‍ആര്‍ഇടിഎസ് അക്രഡിറ്റഡ് എന്‍ജിനീയറുടെ ഒഴുവിലേക്ക് കരാറാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിംങ് ബിരുദം അല്ലെങ്കില്‍ തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഈ മാസം 25ന് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ചെമ്മരത്തൂരില്‍ കിണറ്റില്‍ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു

വടകര: ചെമ്മരത്തൂര്‍ മീങ്കണ്ടിയില്‍ കിണറ്റില്‍ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തെ ‘ആയ നിവാസില്‍’ അമ്പലപറമ്പില്‍ ബാലനാണ്(72) മരിച്ചത്. കടവത്ത് വയല്‍ ആലേപുതിയോട്ടില്‍ ഉദയഭാനുവിന്റെ വീട്ടിലെ കിണറിലാണ് ഇന്നലെ രാവിലെ അജ്ഞാതന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. രാവിലെ വെള്ളമെടുക്കാന്‍ കുളിമുറിയില്‍ കയറിയ വീട്ടുകാര്‍ വാതില്‍ തകര്‍ന്നു കിടക്കുന്നതു കണ്ട് കിണറ്റില്‍ നോക്കിയപ്പോഴാണ് ഷര്‍ട്ട്‌പൊങ്ങിക്കിടക്കുന്നത്

ജില്ലയില്‍ ഇന്ന് 722 പേര്‍ക്ക് കൊവിഡ്; പയ്യോളിയില്‍ 24 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 722 കൊവിഡ് പോസിറ്റീവ് കേസുകള്‍. 710 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത അഞ്ച് പോസിറ്റീവ് കേസുകളുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 561

അയനിക്കാട് കളരിപ്പടി ക്ഷേത്രത്തില്‍ മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു

  പയ്യോളി: അയനിക്കാട് കളരിപ്പടി ക്ഷേത്രത്തിലും സമീപത്തെ കോറോത്ത് ക്ഷേത്രത്തിലും മോഷണം. കളരിപ്പടി ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങള്‍ കുത്തി തുറന്നു പണം കവര്‍ന്നു. മോഷണത്തിനുപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ ക്ഷേത്രവളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പയ്യോളി എസ് ഐ പി പി മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡിനെ കൊണ്ടുവന്ന് ക്ഷേത്രത്തില്‍ പരിശോധന

വടകര ചെമ്മരത്തൂരില്‍ വീട്ടുകിണറ്റില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

വടകര: ചെമ്മരത്തൂര്‍ മീങ്കണ്ടിയില്‍ കിണറ്റില്‍ അജ്ഞാതന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. കടവത്ത് വയല്‍ ആലേപുതിയോട്ടില്‍ ഉദയഭാനുവിന്റെ വീട്ടിലെ കിണറിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. 70 വയസ്സു പ്രായം തോന്നിക്കുന്നു ഇയാള്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. രാവിലെ വെള്ളമെടുക്കാന്‍ കുളിമുറിയില്‍ കയറിയ വീട്ടുകാര്‍ വാതില്‍ തകര്‍ന്നു കിടക്കുന്നതു കണ്ട് കിണറ്റില്‍ നോക്കിയപ്പോഴാണ് ഷര്‍ട്ട്പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ബാലസംഘം പയ്യോളി ഏരിയാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി

പയ്യോളി: തലസ്ഥാനത്തെ സ്തംഭിപ്പിച്ച് തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബാലസംഘം പയ്യോളി ഏരിയാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി. പയ്യോളി ബസ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ആര്‍.പി.കെ.രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അനിത, അനില്‍ കരുവാണ്ടി,അഷറഫ് തുടങ്ങിയിവര്‍ സംസാരിച്ചു. എം.ആര്‍.നഭ ചടങ്ങില്‍ ആദ്ധ്യക്ഷം വഹിച്ചു.വിഷ്ണു.കെ.സത്യന്‍സ്വാഗതവും ,സാരംഗ് സജീന്ദ്രന്‍ നന്ദിയും പറഞ്ഞു. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്

തിക്കോടി ഗ്രാമപഞ്ചായത്തിന്റെ പ്രഥമ ഭരണ സമിതി യോഗം യു ഡി എഫ് ബഹിഷ്‌ക്കരിച്ചു

തിക്കോടി: ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ പ്രഥമ യോഗം യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരം നിയമിച്ച അക്രഡിറ്റഡ് എന്‍ജിനിയറെ പിരിച്ച് വിടാനുള്ള ഭരണ സമിതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്. പ്രതിഷേധത്തിന് സന്തോഷ് തിക്കോടി, വി.കെ. അബ്ദുള്‍ മജീദ്, ജയകൃഷ്ണന്‍, ചെറുക്കുറ്റി, കെ.പി. ഷക്കീല, ബിനു കാരോളി, സുബീഷ് പള്ളിത്താഴ,

റാങ്ക് തിളക്കവുമായി പയ്യോളി സ്വദേശി

പയ്യോളി: രാജീവ് ഗാന്ധി യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബി.എസ്.സി ഓപ്പറേഷന്‍ തിയേറ്റര്‍ ടെകനോളജി കോഴ്‌സില്‍ ഒന്നാം റാങ്ക് പയ്യോളി സ്വദേശിക്ക്. വള്ളിയത്ത് അബ്ദുല്‍ റഷീദ് -സെറീന ദബ്ബതികളുടെ മകളായ ഹിസാന വള്ളിയത്താണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. പാലച്ചുവട്ടിലെ പി.ടി അദീബിന്റെ ഭാര്യയാണ് ഹിസാന. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

error: Content is protected !!