Category: പയ്യോളി
ക്ഷേത്ര ജീവനക്കാര്‍ക്കുള്ള സര്‍ക്കാര്‍ സാമ്പത്തിക സഹായം വിതരണം ചെയ്തു
പയ്യോളി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജിലൂടെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സാമ്പത്തിക സഹായം വിതരണം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രവീന്ദ്രനില്‍ നിന്നും കിഴൂര്‍ മഹാ ശിവക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ കെ പ്രകാശന്‍ മാസ്റ്റര്‍ സാമ്പത്തിക സഹായം ഏറ്റുവാങ്ങി. ഒരു ജീവനക്കാരന് അന്‍പതിനായിരം രൂപ
ശമ്പളം ലഭിച്ചില്ല; പരാതിയുമായി കൊയിലാണ്ടി എഫ്.എല്‍.ടി.സിയിലെ വൊളന്റിയര്‍മാര്‍
കൊയിലാണ്ടി : നഗരസഭ കൊവിഡ് എഫ്.എല്‍.ടി.സിയിലെ വൊളന്റിയര്‍മാരായി ജോലി ചെയ്തവര്‍ക്ക് ശമ്പളം നല്‍കിയില്ലെന്ന് പരാതി. ഇരുപതോളം വൊളന്റിയര്‍മാര്‍ക്കാണ് കഴിഞ്ഞ നാലു ബാച്ചുളില്‍ ജോലി ചെയ്തതിന്റെ പ്രതിഫലം കിട്ടാത്തത്. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ശമ്പളം ലഭിക്കുന്നതിന് തടസ്സമായതെന്നാണ് വൊളന്റിയര്‍മാര്‍ പറയുന്നത്. പലര്‍ക്കും വലിയ തുക ലഭിക്കാനുണ്ടെന്നാണ് അറിയുന്നത്. രണ്ട് ബാച്ചുളിലുള്ളവര്‍ നാല് ഷിഫ്റ്റുകളായിട്ടായിരുന്നു ഡ്യൂട്ടി ചെയ്തത്. 14 ദിവസം
വീടിന് മുന്നിൽ നിർത്തിയിട്ട സ്‌കൂട്ടറിന് തീയിട്ടു
വടകര : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് അര്‍ധരാത്രി സമൂഹദ്രോഹികള്‍ തീയിട്ടു. വൈക്കിലശ്ശേരി റോഡില്‍ അരിക്കോത്ത് ക്ഷേത്രത്തിനു സമീപം കല്ലില്‍ മണിയുടെ സ്‌കൂട്ടറാണ് തീയിട്ടത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് അക്രമം നടന്നത്. സ്‌കൂട്ടറില്‍നിന്ന് തീപടരുന്നത് കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിയ നിലയിലാണ്. സ്‌കൂട്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ ഗ്ലാസിനും ജനാലയ്ക്കും ചുമരിനും കേടുപാട് സംഭവിച്ചു.
അയനിക്കാട് കുന്നത്ത് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു
പയ്യോളി : അയനിക്കാട് കുന്നത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ വാതിലും ഭണ്ഡാരവും തകര്‍ത്ത് കവര്‍ച്ച. ഞായറാഴ്ച രാവിലെ ക്ഷേത്രത്തില്‍ വിളക്ക് കത്തിക്കാന്‍ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് പയ്യോളി പോലീസുംഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ജനുവരി 16 ന് സമീപത്തെ കളരിപ്പടി ക്ഷേത്രത്തിലും ദേശീയപാതയിലെ കേറോത്ത് ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാരങ്ങള്‍ തകര്‍ത്ത്
ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ പുറക്കാട് സ്വദേശിയായ എന്‍സിസി കേഡറ്റും
തിക്കോടി: ഡല്‍ഹിയില്‍ നടക്കുന്ന 72ാമത് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വ എന്‍സിസി കേഡറ്റുകളില്‍ പുറക്കാട് സ്വദേശിയും. തിക്കോടി പഞ്ചായത്തിലെ പുറക്കാട് സ്വദേശിയായ സി എസ് എം അക്ഷയ് ബാബുവിനാണ് ഈ നേട്ടം കൈവന്നിരിക്കുന്നത്. 21 കേരള എന്‍സിസി ബറ്റാലിയനെ (എറണാകുളം) പ്രതിനിധീകരിച്ചാണ് കേരള ലക്ഷ്യദീപ് എന്‍സിസി ഡയറക്‌ട്രേറ്റില്‍ അക്ഷയ് ഇടം നേടിയത്.
അരിക്കുളത്ത് ഇന്ന് സമ്പർക്കത്തിലൂടെ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: അരിക്കുളത്ത് ഇന്ന് സമ്പർക്കത്തിലൂടെ എട്ട് പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ 15 ഓളം ആളുകള്‍ക്കാണ് അരിക്കുളത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. മേപ്പയൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇന്ന് 814 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍
കുറുവങ്ങാട് നുച്ചിക്കാട്ട് രാഘവന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് നുച്ചിക്കാട്ട് രാഘവന്‍ നായര്‍ (റിട്ട: ഫിനാന്‍സ് മാനേജര്‍ ബിഎച്ച്ഇ എല്‍ ഭോപാല്‍) അന്തരിച്ചു. 85 വയസ്സായിരുന്നു. ഭാര്യ: പാര്‍വ്വതി അമ്മ. മക്കള്‍: അനില്‍ കുമാര്‍ (ഡിനാറ്റ, ദുബായ്), ആശാലത ,അരുണ്‍കുമാര്‍ മരുമക്കള്‍: രൂപശ്രീ, സുരേന്ദ്രന്‍ ( ഫ്‌ളവേഴ്‌സ് ചാനല്‍ ), പ്രബിന. സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ നായര്‍, ലക്ഷ്മി അമ്മ, മീനാക്ഷി അമ്മ, പരേതനായ
മുളിക്കണ്ടത്തില്‍ കല്യാണി അമ്മ അന്തരിച്ചു
പയ്യോളി: മുളിക്കണ്ടത്തില്‍ കല്യാണി അമ്മ നിര്യാതയായി. 78 വയസ്സായിരുന്നു. മുളിക്കണ്ടത്തില്‍ രാജീവന്‍ (സീനിയര്‍ സൂപ്രണ്ട് ആര്‍.ഡി.ഒ ഓഫീസ് വടകര), ശോഭ (തിക്കോടി ), പരേതയായ ഗീത എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: തെരുവിന്‍ താഴെ നാരായണി, പരേതരായ കണ്ണന്‍,കണാരന്‍,ചെക്കോട്ടി, കുഞ്ഞിരാമന്‍, ഗോപാലന്‍, പെണ്ണൂട്ടി, മാത. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പയ്യോളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു
പയ്യോളി: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പയ്യോളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയോട്ടില്‍ ഫഹദിനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 12 ന് മാതാവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതി വിവാഹ വാഗ്ദാനം നല്‍കി പയ്യോളിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പരാതി