Category: പയ്യോളി
കാണാതായ പയ്യോളി കോട്ടക്കൽ സ്വദേശിയെ കണ്ടെത്തി
പയ്യോളി: കാണാതായ പയ്യോളി കോട്ടക്കൽ സ്വദേശിയെ കണ്ടെത്തി. കോട്ടക്കൽ കോട്ടപ്പുറം പള്ളിത്താഴ ആദർശ്(22) നെ എറണാകുളത്ത് നിന്നുമാണ് കണ്ടെത്തിയത്. യുവാവിനെ തിരികെ കൊണ്ടുവരാനായി ബന്ധുക്കൾ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ കണ്ണൂരിൽ ജോലി ആവശ്യത്തിനായി പോയ ആദർശ് തിരിച്ച് വീട്ടിലെത്തിയിട്ടില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതി. തുടർന്ന് ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്
പയ്യോളി കോട്ടക്കല്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
പയ്യോളി: പയ്യോളി കോട്ടല്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കോട്ടക്കല്‍ കോട്ടപ്പുറം പള്ളിത്താഴ ആദര്‍ശ്(22) നെയാണ് കാണാതായത്. ഇന്നലെ ഉച്ചയോടെ കണ്ണൂരില്‍ ജോലി ആവശ്യത്തിനായി പോയ ആദര്‍ശ് തിരിച്ച് വീട്ടിലെത്തിയിട്ടില്ലെന്നാണ് വീട്ടുകാരുടെ പരാതി. ദിവസവും ജോലിയ്ക്കായി കണ്ണൂരില്‍ പോയി വരുന്ന ആളാണെന്നും ഇന്നലെ മുതല്‍ കാണാനില്ലെന്നും ഫോണ്‍ സ്വിച്ച്ഓഫ് ആണെന്നും ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട്
അനധികൃത മത്സ്യബന്ധനം; പയ്യോളിയില്‍ ബോട്ടുകള്‍ കസ്റ്റഡിയിലെടുത്ത് ഫിഷറീസ് വകുപ്പ്, അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി
പയ്യോളി: അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് നിരോധിച്ച രീതിയില്‍ മീന്‍ പിടിച്ചതിനും പയ്യോളിയില്‍ രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍. ദേവീപ്രസാദം, സഹസ്രധാര എന്നീ ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടികൂടിയത്. പയ്യോളി വെള്ളിയാംകല്ല് ഭാഗത്ത് രാത്രി സമയത്ത് അനധികൃത മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ബോട്ടുകള്‍ പിടിയിലായത്. അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. രാത്രികാല ട്രോളിംഗ് നടത്തിയതിനും നിരോധിച്ച രീതിയില്‍ മീന്‍പിടിച്ചതിനുമാണ്
ഒന്‍പത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; പയ്യോളി സ്വദേശിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി
കൊയിലാണ്ടി: ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പയ്യോളി സ്വദേശിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും ഇരുപത്തിയഞ്ചായിരം രൂപ പിഴയും വിധിച്ച് കോടതി. പടിഞ്ഞാറെ മൂപ്പിച്ചതില്‍ വീട്ടില്‍ അബൂബക്കര്‍ (65)നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി കെ, പോക്‌സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. 2022 ല്‍ ആണ് കേസ് ആസ്പദമായ സംഭവം. പ്രതിയുടെ
അപകടങ്ങളുടെ തുടര്‍ക്കഥയായി തിക്കോടി ബീച്ച്; അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകരായെത്തിയത് മത്സ്യത്തൊഴിലാളികള്‍, അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഇല്ലാത്തതില്‍ വന്‍പ്രതിഷേധം ഉയരുന്നു
തിക്കോടി: തിക്കോടി കല്ലകത്ത് ബീച്ചില്‍ അപകടത്തില്‍പ്പെട്ടവരെ ജീവന്‍പണയം വെച്ച് രക്ഷപ്പെടുത്തിയത് സമീപത്തെ മത്സ്യബന്ധന തൊഴിലാളികള്‍. ബീച്ചില്‍ അടിസ്ഥാന സുരക്ഷാക്രമീകരണങ്ങള്‍ പോലും ഇല്ലാത്തതില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബീച്ചിലെത്തുന്നവരുടെ ജീവന് യാതൊരു സുരക്ഷയുമൊരുക്കാത്തതിനാല്‍ പലപ്പോഴും പ്രദേശവാസികളാണ് രക്ഷകാരായി എത്തുന്നത്. ഇന്നലെ വൈകീട്ടോടെയാണ് തിക്കോടി കല്ലകത്ത് കടലില്‍ ഇറങ്ങിയ അഞ്ച് പേര്‍ തിരയില്‍പ്പെട്ട് നാല് പേര്‍ മരിച്ചത്. സംഭവ സ്ഥലത്തുണ്ടായിരുന്ന
‘ഒരു കുട്ടി തിരയില്‍പ്പെട്ട് ഒലിച്ചുപോവുന്നതാ കണ്ടത്….വേഗം പിടിച്ചു കരയ്ക്ക് കയറ്റി, പിന്നാലെ നാല് പേരെ കണ്ടെത്തി’; തിക്കോടി കല്ലകത്ത് കടപ്പുറത്ത് തിരയില്‍പ്പെട്ട് നാല് പേര്‍ മരിച്ച സംഭവത്തെക്കുറിച്ച് പ്രദേശവാസി പറയുന്നു
തിക്കോടി: ‘തിരയില്‍പ്പെട്ട് ഒലിച്ചു പോവുന്നതാ കണ്ടത്…വേഗം ഇറങ്ങി അവരെ വലിച്ചുകയറ്റി…കുട്ടി പറഞ്ഞാണ് നാല് പേര്‍ കൂടി തിരയില്‍പ്പെട്ടത് അറിഞ്ഞത്….! തിക്കോടി കല്ലകത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങി നാല് പേര്‍ മരിച്ച സംഭവത്തെ കുറിച്ച് പ്രദേശവാസിയായ പുരുഷു പറയുന്നതിങ്ങനെയാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മിലെ അംഗങ്ങളും ഉടമകളുമടങ്ങിയ
തിക്കോടി കല്ലകത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങിയ അഞ്ച് വിനോദസഞ്ചാരികള്‍ തിരയില്‍പ്പെട്ടു; നാല് പേര്‍ക്ക് ദാരുണാന്ത്യം
തിക്കോടി: തിക്കോടി കല്ലകപ്പുറത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങിയ വയനാട് സ്വദേശികളായ നാല് വിനോദസഞ്ചാരികള്‍ തിരയില്‍പ്പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസൽ എന്നിവരാണ് മരിച്ചത്. ഒരാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വയനാട്ടില്‍ നിന്നും 24 പേരടങ്ങിയ സംഘമാണ് തിക്കോടി കല്ലകപ്പുറത്ത് കടപ്പുറത്ത് എത്തിയത്. കടലില്‍ ഇറങ്ങി
പയ്യോളിയില്‍ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി
പയ്യോളി: പയ്യോളിയില്‍ നിന്നും ഇന്ന് രാവിലെ കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി. പയ്യോളി ബീച്ച് റോഡില്‍ ലയണ്‍സ് ക്ലബ്ബിന് സമീപം മരച്ചാലില്‍ രാജേഷിന്റെ മകനെയാണ് കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് സമീപ പ്രദേശത്തുനിന്നും കുട്ടിയെ കണ്ടെത്തിയത്. ശ്രീനാരായണ ഭജന മഠം ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. രാവിലെ 9.30ന് സ്‌കൂളിലേക്ക് പോയ
മണ്ഡലം പ്രസിഡണ്ടിനെ പ്രഖ്യാപിച്ച് വെട്ടിലായി ബി.ജെ.പി; സ്ഥാനമേറ്റെടുക്കാതെ വിദേശത്തേയ്ക്ക് പോയി നിയുക്ത പയ്യോളി മണ്ഡലം പ്രസിഡണ്ട്
പയ്യോളി: ബിജെപി പയ്യോളി മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചയാള്‍ വിദേശത്തേക്ക് പോയതിനെ തുടര്‍ന്നു പ്രതിസന്ധിയിലായി ബിജെപി നേതൃത്വം. നഗരസഭ കോട്ടപ്പുറം ഡിവിഷനിലെ പി. പ്രജീഷനെയായിരുന്നു പുതിയ പയ്യോളി മണ്ഡലം പ്രസിഡണ്ടായി പ്രഖ്യാപിച്ചത്. എന്നാല്‍ തിരഞ്ഞെടുത്ത അടുത്ത ദിവസം തന്നെ പ്രജീഷ് ബഹ്‌റൈനിലേയ്ക്ക് പോവുകയായിരുന്നു. 19 ന് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കം. പുതിയ
പയ്യോളി തോലേരി ടൗണിൽ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
പയ്യോളി: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തോലേരി സ്വദേശിയായ വയോധികൻ മരിച്ചു. വാലിക്കുനി കണ്ണൻ (68) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.55 ഓടെയാണ് മരണം. ജനുവരി 18 ന് വൈകീട്ട് 5 ഓടെ തുറയൂർ പയ്യോളി പേരാമ്പ്ര റോഡിൽ തോലേരി ടൗണിൽ ചായ കുടിച്ചിറങ്ങവേയാണ് കണ്ണനെ ഓട്ടോറിക്ഷയിടിച്ചത്. അപകടത്തിൽ റോഡിലേക്ക്