അനധികൃത മത്സ്യബന്ധനം; പയ്യോളിയില്‍ ബോട്ടുകള്‍ കസ്റ്റഡിയിലെടുത്ത് ഫിഷറീസ് വകുപ്പ്, അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി


പയ്യോളി: അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് നിരോധിച്ച രീതിയില്‍ മീന്‍ പിടിച്ചതിനും പയ്യോളിയില്‍ രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍. ദേവീപ്രസാദം, സഹസ്രധാര എന്നീ ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടികൂടിയത്. പയ്യോളി വെള്ളിയാംകല്ല് ഭാഗത്ത് രാത്രി സമയത്ത് അനധികൃത മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ബോട്ടുകള്‍ പിടിയിലായത്.

അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. രാത്രികാല ട്രോളിംഗ് നടത്തിയതിനും നിരോധിച്ച രീതിയില്‍ മീന്‍പിടിച്ചതിനുമാണ് ബോട്ട് പിടിച്ചെടുത്തത്.

ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടര്‍ വി സുനീറിന്റെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍ പി, ഫിഷറീസ് ഗാര്‍ഡുമാരായ അരുണ്‍, ബിബിന്‍, ജിതിന്‍ദാസ്, എലത്തൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഭുവനാഥന്‍, നൗഫല്‍, റെസ്‌ക്യൂ ഗാര്‍ഡുമാരായ മിഥുന്‍, ഹമിലേഷ് എന്നിവരും രാത്രികാല പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Description: Two boats detained in Payyoli for illegal fishing