Category: പയ്യോളി

Total 505 Posts

മേലടി വൈദ്യുതി സെക്ഷനു കീഴിലെ 14 ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള ഉപഭോക്താക്കളെ തിക്കോടി സെക്ഷനു കീഴിലേക്ക് മാറ്റി

പയ്യോളി: കെ.എസ്.ഇ.ബി മേലടി വൈദ്യുതി സെക്ഷനു കീഴിലെ പതിനാല് ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള ഉപഭോക്താക്കളെ തിക്കോടി സെക്ഷനു കീഴിലേക്ക് മാറ്റിയതായി കെ.എസ്.ഇ.ബി അറിയിച്ചു. നിലവിൽ മേലടി ഇലക്ട്രിക്കൻ സെക്ഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന ഭജനമഠം, മേലടി തീരദേശം, ഭജനമഠം റോഡ്, ഭാവന, തോട്ട് മുഖം, പുഷ്പക, ഊരൂർക്കര, വി.പി.റോഡ് (പൊനേരിപ്പാലം), പുളിമുക്ക്, പോക്കിനാരി, എം.എൽ.എ മുക്ക്, കുടുക്കം, നെയ്

ദേശീയ റോളര്‍ ഹോക്കിയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി മുഹമ്മദ് നബ്ഹാന്‍

പയ്യോളി : പഞ്ചാബില്‍ നടക്കുന്ന 58 -ാമത് ദേശീയ റോളര്‍ ഹോക്കിയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും പങ്കെടുക്കാന്‍ യോഗ്യത നേടി മുഹമ്മദ് നബ്ഹാന്‍. ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെയാണ് മത്സരം നടക്കുക. പയ്യോളി ശാന്തി ക്ലിനിക്കിന് സമീപം താമസിക്കുന്ന പയോറയില്‍ നൗഫല്‍ – മുഹ്‌സിന ദമ്പതികളുടെ മകനാണ് മുഹമ്മദ് നബ്ഹാന്‍. റോളര്‍ ഹോക്കിയില്‍ ജില്ലാ

അയനിക്കാട് ബൈക്കിലെത്തി വീട്ടമ്മയുടെ മാലകവർന്ന പ്രതി മറ്റൊരു കവർച്ചയ്ക്കിടെ പിടിയിൽ

പയ്യോളി: അയിനക്കാട് ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്ന കേസിലെ പ്രതി പോലീസ് പിടിയിലായി. മേപ്പയ്യൂർ നരക്കോട് മരുതേരിപ്പറമ്പത്ത് അൻഷാദ് സമാൻ 21 വയസ്സ് ആണ് പിടിയിലായത്. കണ്ണൂർ ചൊക്ലിയിൽ വെച്ച് മാറ്റാരു മാല മോഷണശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്ത് വെച്ച് ബൈക്കിലെത്തി മാല തട്ടിപ്പറിക്കാനുള്ള ശ്രമം വീട്ടമ്മ

മാല കവരാനുള്ള ശ്രമം, മോഷ്ടാവിനെ ചെറുത്ത് തോല്‍പ്പിച്ച് വീട്ടമ്മ

പയ്യോളി: ബൈക്കിലെത്തി മാല കവരാനുള്ള ശ്രമം വീട്ടമ്മയുടെ ചെറുത്തുനില്‍പ്പില്‍ വിഫലമായി. ഇന്ന് രാവിലെ ഏഴരയോടെ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. അയനിക്കാട് പരേതനായ മരവന്റെ കണ്ടി ഗോപാലന്റെ ഭാര്യ സരസ (59) യുടെ നാലരപവന്റെ സ്വര്‍ണ്ണമാലയാണ് മോഷ്ടാവ് പിടിച്ച് പറിക്കാന്‍ ശ്രമിച്ചത്. നടന്ന് വരികയായിരുന്ന വീട്ടമ്മയെ ബൈക്കില്‍ പുറകിലൂടെയെത്തി മാല പിടിച്ച് വലിക്കാനാണ് മോഷ്ടാവ്

ഷിഗല്ല വൈറസ്: തിക്കോടിയില്‍ ജാഗ്രത വേണം

പയ്യോളി: ഷിഗല്ല രോഗബാധമൂലം തിക്കോടി പഞ്ചായത്തില്‍ ഒരു കുട്ടി മരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്. ഷിഗല്ല രോഗബാധ പകരുന്നത് മലിനമായ ജലം ഉപയോഗിച്ച് നിര്‍മിക്കുന്ന ആഹാര സാധനങ്ങളില്‍ കൂടിയാണ്. തണുത്ത പാനീയങ്ങള്‍, സിപ്പപ്പ്, ഐസ്‌ക്രീമുകള്‍, നാരങ്ങവെള്ളം തുടങ്ങിയവയില്‍ നിന്നുമാണ് രോഗബാധ ഉണ്ടായതെന്ന് അനുമാനിക്കുന്നു. ഈ ഗുരുതര സാഹചര്യത്തില്‍

എൻ.സുബ്രഹ്മണ്യൻ പയ്യോളിയിൽ പര്യടനം പൂർത്തിയാക്കി

പയ്യോളി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ പയ്യോളി നഗരസഭയിൽ പര്യടനം പൂർത്തിയാക്കി. നിരവധിയാളുകളാണ് ഓരോസ്വീകരണ കേന്ദ്രങ്ങളിലുമെത്തിയത്. കോട്ടക്കലിൽ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി ജയന്തി നടരാജ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ, പയ്യോളി നഗരസഭാധ്യക്ഷൻ ഷെഫീഖ് വടക്കയിൽ, മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു മാസ്റ്റർ, വി.പി.ഭാസ്കരൻ, അലി

കൊയിലാണ്ടിയിലെ വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍, പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍ കണ്ടെത്തി. പയ്യോളിയില്‍ നടന്ന പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. ആകെ 370 മെഷീനുകളാണ് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഉള്ളത്. അതില്‍ മിക്കയെണ്ണത്തിലും പ്രശ്‌നമുണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചത്. ഇന്ന് രാവിലെ 7.30 ക്ക് തന്നെ അധികൃതര്‍ പയ്യോളിയില്‍ എത്തിയരുന്നു. ഒന്‍പത് മണിയോടു കൂടി വിവിധ പാര്‍ട്ടിയിലെ

ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് സിപിഐഎം പിബി അംഗം തപന്‍ സെന്‍

പയ്യോളി : ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ നന്മക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് സി.പി. ഐ.എം പിബി അംഗവും സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ തപന്‍ സെന്‍ പറഞ്ഞു. എല്‍.ഡി.എഫ് പയ്യോളിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നശിപ്പിക്കുന്ന നയങ്ങളാണ് എന്‍.ഡി.എ സര്‍ക്കാര്‍ പിന്‍ തുടരുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ജനാധിപത്യ

തിക്കോടിയില്‍ കനത്ത ജാഗ്രത, അഞ്ചര വയസുകാരിയുടെ മരണം ഷിഗല്ല രോഗബാധയെ തുടര്‍ന്നെന്ന് ആരോഗ്യവകുപ്പ്

പയ്യോളി: തിക്കോടിയില്‍ കഴിഞ്ഞ ദിവസം അഞ്ചര വയസ്സുള്ള കുട്ടി മരിച്ച സംഭവം ഷിഗെല്ല രോഗ ബാധയെ തുടര്‍ന്നെന്ന് ആരോഗ്യ വകുപ്പ്. പ്രദേശത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചു. കോഴിക്കോട് ഡി.എം.ഒ ഡോ.പീയുഷ് നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശ പ്രകാരം യോഗം വിളിച്ച് ചേര്‍ത്തു. പയ്യോളിയിലും, തിക്കോടിയിലും വയറിളക്ക രോഗങ്ങള്‍ വ്യാപകമായതിനാലും പയ്യോളിയില്‍ നിന്ന് വിതരണം ചെയ്യുന്ന സിപ്പപ്പില്‍ നിന്നാണ് രോഗവ്യാപനം

‘ ഞങ്ങളുടെ മനസറിഞ്ഞവരാണ് ഇടതുപക്ഷം..തുടരണം ഈ ഭരണം ‘ തീരദേശമിളക്കി തീരദേശ ജാഥ

പയ്യോളി: സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ വികസനപ്രവര്‍ത്തനം വിശദീകരിച്ചു കൊണ്ട് കെ.ദാസന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള തീരദേശ ജാഥക്ക് തുടക്കമായി. ജാഥ ഇന്ന് കണ്ണന്‍ കടവില്‍ സമാപിക്കും. കോട്ടക്കലില്‍ നിന്നും ആരംഭിച്ച ജാഥ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി

error: Content is protected !!