Category: പയ്യോളി
തിക്കോടിയില്‍ യുവതിയേയും മകനെയും കാണാനില്ലെന്ന് പരാതി
തിക്കോടി: കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ അമ്മയെയും മകനേയും കാണാനില്ല. ഇന്ന് രാവിലെ 6.30 മുതലാണ് കാണാതായത്. കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് നിര്‍ദേശം. വിളിക്കേണ്ട നമ്പര്‍ പയ്യോളി പോലീസ് സ്റ്റേഷന്- 04962602034 7736667952 9746063659 8606800066
മുചുകുന്നിലെ ആർഎസ്എസ് കാര്യാലയം തകർത്ത കേസ് കോടതി തള്ളി
പയ്യോളി: മൂടാടി മുചുകുന്നിലെ ആർഎസ്എസ് കാര്യാലയമായ സന്ദീപനി കെട്ടിടം തകർത്ത കേസിൽ പ്രതികളെ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കി. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടി പോലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റ അംഗം സി.കെ.ശ്രീകുമാർ, മഞ്ഞോളി അനീഷ്, സി.പി.ബാബു, ഒ.കെ.വിജീഷ്, പ്രഭിലേഷ്, സജിത്ത്,
പയ്യോളി ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതി അറസ്റ്റില്‍, മറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിനിടെ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്
പയ്യോളി: പയ്യോളി പ്രശാന്തി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം അറപ്പൊയില്‍ മുജീബ് (34) നെയാണ് പോലീസ് പിടികൂടിയത്. മറ്റൊരു കേസില്‍ എടച്ചേരി പോലീസിന്റെ പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പയ്യോളിയിലെ കവര്‍ച്ച സംബന്ധിച്ച വിവരം പോലീസിന് ലഭിക്കുന്നത്. തുടര്‍ന്നു കോടതി മുഖാന്തിരം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ജ്വല്ലറിയില്‍ എത്തിച്ച പ്രതിയെ
കോണ്‍ഗ്രസ് നേതാവ് കെ.കെ.ദാസന് മാടായി കൊവിഡ് ബാധിച്ച് മരിച്ചു
പയ്യോളി: കോണ്‍ഗ്രസ് തുറയൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയും തുറയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും തുറയൂര്‍ സര്‍വീസ് സഹകരണ മുന്‍ ഡയരക്ടറും ശ്രീ കുപ്പേരിക്കാവ് ഭഗവതി ക്ഷേത്ര സമിതി സെക്രട്ടറിയുമായ കെ.കെ.ദാസന് മാടായി കൊവിഡ് ബാധിച്ച് മരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ഏപ്രില്‍ 6 വരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്മ : കാര്‍ത്ത്യായനി.
മേലടി വൈദ്യുതി സെക്ഷനു കീഴിലെ 14 ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള ഉപഭോക്താക്കളെ തിക്കോടി സെക്ഷനു കീഴിലേക്ക് മാറ്റി
പയ്യോളി: കെ.എസ്.ഇ.ബി മേലടി വൈദ്യുതി സെക്ഷനു കീഴിലെ പതിനാല് ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള ഉപഭോക്താക്കളെ തിക്കോടി സെക്ഷനു കീഴിലേക്ക് മാറ്റിയതായി കെ.എസ്.ഇ.ബി അറിയിച്ചു. നിലവിൽ മേലടി ഇലക്ട്രിക്കൻ സെക്ഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന ഭജനമഠം, മേലടി തീരദേശം, ഭജനമഠം റോഡ്, ഭാവന, തോട്ട് മുഖം, പുഷ്പക, ഊരൂർക്കര, വി.പി.റോഡ് (പൊനേരിപ്പാലം), പുളിമുക്ക്, പോക്കിനാരി, എം.എൽ.എ മുക്ക്, കുടുക്കം, നെയ്
ദേശീയ റോളര്‍ ഹോക്കിയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി മുഹമ്മദ് നബ്ഹാന്
പയ്യോളി : പഞ്ചാബില്‍ നടക്കുന്ന 58 -ാമത് ദേശീയ റോളര്‍ ഹോക്കിയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും പങ്കെടുക്കാന്‍ യോഗ്യത നേടി മുഹമ്മദ് നബ്ഹാന്. ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെയാണ് മത്സരം നടക്കുക. പയ്യോളി ശാന്തി ക്ലിനിക്കിന് സമീപം താമസിക്കുന്ന പയോറയില്‍ നൗഫല്‍ – മുഹ്സിന ദമ്പതികളുടെ മകനാണ് മുഹമ്മദ് നബ്ഹാന്. റോളര്‍ ഹോക്കിയില്‍ ജില്ലാ
അയനിക്കാട് ബൈക്കിലെത്തി വീട്ടമ്മയുടെ മാലകവർന്ന പ്രതി മറ്റൊരു കവർച്ചയ്ക്കിടെ പിടിയിൽ
പയ്യോളി: അയിനക്കാട് ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്ന കേസിലെ പ്രതി പോലീസ് പിടിയിലായി. മേപ്പയ്യൂർ നരക്കോട് മരുതേരിപ്പറമ്പത്ത് അൻഷാദ് സമാൻ 21 വയസ്സ് ആണ് പിടിയിലായത്. കണ്ണൂർ ചൊക്ലിയിൽ വെച്ച് മാറ്റാരു മാല മോഷണശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്ത് വെച്ച് ബൈക്കിലെത്തി മാല തട്ടിപ്പറിക്കാനുള്ള ശ്രമം വീട്ടമ്മ
മാല കവരാനുള്ള ശ്രമം, മോഷ്ടാവിനെ ചെറുത്ത് തോല്‍പ്പിച്ച് വീട്ടമ്മ
പയ്യോളി: ബൈക്കിലെത്തി മാല കവരാനുള്ള ശ്രമം വീട്ടമ്മയുടെ ചെറുത്തുനില്‍പ്പില്‍ വിഫലമായി. ഇന്ന് രാവിലെ ഏഴരയോടെ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. അയനിക്കാട് പരേതനായ മരവന്റെ കണ്ടി ഗോപാലന്റെ ഭാര്യ സരസ (59) യുടെ നാലരപവന്റെ സ്വര്‍ണ്ണമാലയാണ് മോഷ്ടാവ് പിടിച്ച് പറിക്കാന്‍ ശ്രമിച്ചത്. നടന്ന് വരികയായിരുന്ന വീട്ടമ്മയെ ബൈക്കില്‍ പുറകിലൂടെയെത്തി മാല പിടിച്ച് വലിക്കാനാണ് മോഷ്ടാവ്
ഷിഗല്ല വൈറസ്: തിക്കോടിയില്‍ ജാഗ്രത വേണം
പയ്യോളി: ഷിഗല്ല രോഗബാധമൂലം തിക്കോടി പഞ്ചായത്തില്‍ ഒരു കുട്ടി മരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്. ഷിഗല്ല രോഗബാധ പകരുന്നത് മലിനമായ ജലം ഉപയോഗിച്ച് നിര്‍മിക്കുന്ന ആഹാര സാധനങ്ങളില്‍ കൂടിയാണ്. തണുത്ത പാനീയങ്ങള്‍, സിപ്പപ്പ്, ഐസ്ക്രീമുകള്‍, നാരങ്ങവെള്ളം തുടങ്ങിയവയില്‍ നിന്നുമാണ് രോഗബാധ ഉണ്ടായതെന്ന് അനുമാനിക്കുന്നു. ഈ ഗുരുതര സാഹചര്യത്തില്‍
എൻ.സുബ്രഹ്മണ്യൻ പയ്യോളിയിൽ പര്യടനം പൂർത്തിയാക്കി
പയ്യോളി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ പയ്യോളി നഗരസഭയിൽ പര്യടനം പൂർത്തിയാക്കി. നിരവധിയാളുകളാണ് ഓരോസ്വീകരണ കേന്ദ്രങ്ങളിലുമെത്തിയത്. കോട്ടക്കലിൽ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി ജയന്തി നടരാജ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ, പയ്യോളി നഗരസഭാധ്യക്ഷൻ ഷെഫീഖ് വടക്കയിൽ, മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു മാസ്റ്റർ, വി.പി.ഭാസ്കരൻ, അലി