Category: പയ്യോളി

Total 434 Posts

‘സ്‌ക്കൂള്‍ വിടുന്നതിന് മുമ്പ് തന്നെ പിടിച്ചുകെട്ടാനായിരുന്നു പ്ലാന്‍, മുള്ളില്‍ തട്ടി കൈയ്യും കാലും മുറിഞ്ഞു, എന്നാലും അവസാനം പിടിച്ചുകെട്ടി’; ഇരിങ്ങത്ത് പാക്കനാര്‍ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കള്‍, കൈയ്യടി

തുറയൂര്‍: മൂന്ന് ദിവസമായില്ലേ, സ്‌ക്കൂള്‍ വിടുന്നതിന് മുമ്പ് തന്നെ പിടിച്ചുകെട്ടാനായിരുന്നു പ്ലാന്‍, ഇത്തിരി കഷ്ടപ്പെട്ടു, എന്നാലും അവസാനം അവനെ പിടിച്ചുകെട്ടിയപ്പോള്‍ സന്തോഷം…..ഇരിങ്ങത്ത് പാക്കനാര്‍പുരത്ത് ആളുകളെ വിറപ്പിച്ച പോത്തിനെ പിടിച്ചുകെട്ടിയ പ്രേംജിത്തിന്റെ വാക്കുകളാണിത്. കിഴക്കയില്‍ ഇസ്മയില്‍ എന്നയാളാണ് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് 130 കിലോയോളം തൂക്കം വരുന്ന പേട്ട പോത്തിനെ അറുക്കാനായി പാലച്ചുവടില്‍ എത്തിച്ചത്. എന്നാല്‍ വണ്ടിയില്‍

”റോഡ് മോശമായതിനാല്‍ ഓട്ടം പോകില്ലെന്ന് പറഞ്ഞതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു”; പയ്യോളിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് തൊഴിലാളികളുടെ പ്രതിഷേധം

പയ്യോളി: ഓട്ടോ ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പയ്യോളി ടൗണില്‍ ഓട്ടോ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനവും ഹര്‍ത്താലും നടത്തി. റോഡ് മോശമായതിന്റെ പേരില്‍ ഐ.പി.സി റോഡിലേക്ക് ഓട്ടം പോകാതിരുന്ന ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെന്നാണ് ആരോപണം. ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കയറിയ ആളെ നാട്ടുകാരുടെ മുന്നില്‍വെച്ച് ബലം പ്രയോഗിച്ച്

വീടിന്റെ വരാന്ത മുതല്‍ മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍; കീഴൂര്‍ തച്ചന്‍കുന്നില്‍ നാട്ടുകാരെ ഭീതിയിലാക്കിയ സംഭവത്തിന് ഒടുവില്‍ വ്യക്തതയായി

പയ്യോളി: കീഴൂര്‍ തച്ചന്‍കുന്നിലെ വീടിന്റെ വരാന്തയിലും മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍ കണ്ടെത്തിയത് കഴിഞ്ഞദിവസങ്ങളില്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. വീട്ടുകാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. വീട്ടില്‍ നിന്നും കണ്ടെത്തിയത് മനുഷ്യരക്തമല്ല.

കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചെന്ന് യുവതി; അന്വേഷണവുമായി പഞ്ചായത്ത് അധികൃതര്‍

കീഴരിയൂർ: കീഴരിയൂർ ഹെൽത്ത് സെന്ററിൽ നിന്നും പൂപ്പൽപിടിച്ച ഗുളിക വിതരണം ചെയ്‌തെന്ന് യുവതി. കീഴരിയൂർ സ്വദേശി പൂവംകണ്ടിതാഴ ഷർബി ആണ് രംഗത്തുവന്നിരിക്കുന്നത്. ഇന്നലെയാണ് കീഴരിയൂർ ഹെൽത്ത് സെന്ററിൽ പനിയെ തുടർന്ന് യുവതി ഡോക്ടറെ കാണിക്കാനായി എത്തിയത്. അവിടെ നിന്നും നൽകിയ പാരസെറ്റമോൾ ഗുളിക പൂപ്പൽ പിടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു. ഉടനെ തന്നെ ഗൾഫിലുള്ള

തിരുവോണദിവസം തിക്കോടിയില്‍ പട്ടിണി കിടന്ന്‌ നാട്ടുകാര്‍; അടിപ്പാത അനുവദിക്കണമെന്ന ആവശ്യ ശക്തമാകുന്നു

തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി തിരുവോണ നാളില്‍ പട്ടിണി കിടന്ന് പ്രദേശവാസികള്‍. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. കറുത്ത ഓണം എന്ന പേരില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ സമരത്തില്‍ പ്രദേശവാസികളും നാട്ടുകാരുമടക്കം 250 പേര്‍ പങ്കെടുത്തു. അടിപ്പാത ആവശ്യമുയര്‍ത്തി സമരം ചെയ്തവര്‍ക്കെതിരെ സെപ്റ്റംബര്‍ 10ന് പൊലീസ് മര്‍ദ്ദനമുണ്ടായിരുന്നു. തുടര്‍ന്ന്

പഴകിയ മത്സ്യം ആൾപെരുമാറ്റമില്ലാത്ത സ്ഥലത്ത് തള്ളി തിരിച്ച് പോകുന്നതിനിടെ പണികിട്ടി, ലോറിയുടെ ടയർ ചതുപ്പിൽ താണു; അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പൊക്കി നാട്ടുകാർ

പയ്യോളി: അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പിടികൂടി നാട്ടുകാർ. ഇന്ന് വൈകുന്നേരമാണ് സംഭവം. അയനിക്കാട് മഠത്തിൽ മുക്കിലെ ചതുപ്പിലാണ് പിക്കപ്പ് ലോറിയിൽ കൊണ്ടുവന്ന ദുർഗന്ധം വമിക്കുന്ന മത്സ്യങ്ങൾ നിക്ഷേപിച്ചത്. ജനവാസം അധികമില്ലാത്ത ഈ സ്ഥലത്ത് KL 65N 5570 എന്ന പിക്കപ്പ് ലോറിയിലെത്തിയ സംഘം മത്സ്യം ചതുപ്പിൽ തള്ളിയ ശേഷം തിരിച്ച് പോകുന്നതിനിടെ ലോറി

പയ്യോളി ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു

പയ്യോളി: ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ കല്ലട മഹമൂദ്. പരേതനായ കീഴൂർ പുതിയോട്ടിൽ ഹസ്സൻ ഹാജിയുടെ മകളാണ്‌. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, ഖാലിദ്, നഫീസ, ഫാത്തിമ, ഉമ്മുകുത്സു, ജമീല. മരുമക്കൾ: റംല, വഹീദ, സി.എച്ച് മുഹമ്മദ് മൗലവി, ഹസ്സൻ അജാസ്, പരേതരായ അസൈനാർ തയ്യുള്ളതിൽ,

ജ്ഞാനസന്ധ്യ; പയ്യോളിയിൽ ആർട്ട് ഓഫ് ലിവിങ്ങിൻ്റെ സിൽവർ ജൂബിലി ആഘോഷിച്ചു

പയ്യോളി: പയ്യോളിയിൽ ആർട്ട് ഓഫ് ലിവിങ് പ്രസ്ഥാനം ആരംഭിച്ചതിൻ്റെ സിൽവർ ജൂബിലി സമ്മേളനം ജ്ഞാനസന്ധ്യ സംഘടിപ്പിച്ചു. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.പി. രമേശൻ അധ്യക്ഷത വഹിച്ചു. പി.കെ.ഗോപി മുഖ്യപ്രഭാഷണം നടത്തി. ആർട്ട് ഓഫ് ലിവിങ്ങിൻ്റെ മുൻകാല ടീച്ചർമാരെയും ആദ്യകാല പഠിതാക്കളെയും കടത്തിൽ ആദരിച്ചു. സത്യൻ മണിയൂരിന്റെ പുസ്‌തകവും

തിക്കോടിയിലെ അടിപ്പാത അക്ഷൻ കമ്മിറ്റിയുടെ സമരപ്പന്തൽ പൊളിച്ചുനീക്കി; പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ അഞ്ച് സമര നേതാക്കൾ ആശുപത്രിയിൽ

പയ്യോളി: തിക്കോടിയിലെ സംഘർഷത്തിന് പിന്നാലെ അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ സമരപ്പന്തൽ പൊലീസ് നേതൃത്വത്തിൽ പൊളിച്ചുനീക്കി. പൊലീസ് മർദ്ദനത്തെ തുടർന്ന് ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാനടക്കമുള്ള സമരസമിതി പ്രവർത്തകർ ആശുപത്രിയിലാണ്. ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ മനോജ്, കൺവീനർ സുരേഷ്, ട്രഷറർ നാരായണൻ, തിക്കോടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ, സി.പി.എം തിക്കോടി ലോക്കൽ സെക്രട്ടറി

പയ്യോളി അയനിക്കാട് കമ്പിവളപ്പിൽ കല്യാണി അന്തരിച്ചു

പയ്യോളി: പയ്യോളി അയനിക്കാട്കമ്പിവളപ്പിൽ കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ചോയി. മക്കൾ: ചന്ദ്രൻ, പ്രഭാകരൻ, മീനാക്ഷി, ചന്ദ്രി, രാജൻ, രാജീവൻ, മോളി, പരേതയായ ഗിരിജ.

error: Content is protected !!