Category: ചരമം
പള്ളിയത്ത് പൊയില്‍ കുഞ്ഞിക്കണാരന്‍ നായര്‍ അന്തരിച്ചു
കാവുന്തറ: പള്ളിയത്ത് പൊയില്‍ കുഞ്ഞിക്കണാരന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. മക്കള്‍: പുഷ്പ, ബിന്ദു, ഷീബ (ജില്ലാ മൃഗസംരക്ഷണ ഓഫീസ് കോഴിക്കോട്). മരുമക്കള്‍: പരേതനായ നാരായണന് നമ്പ്യാര്‍ കൈതക്കല്‍, രാധാകൃഷ്ണന് കാരയാട്. സഞ്ചയനം: ശനിയാഴ്ച.
ആവള മാനവ എടോത്ത് പൊയില്‍ തങ്കം അന്തരിച്ചു
ആവള: ആവള മാനവ എടോത്ത് പൊയില്‍ തങ്കം അന്തരിച്ചു. നാല്പ്പത്തെട്ട് വയസ്സായിരുന്നു. അച്ഛന്: പരേതനായ പായിച്ചി. അമ്മ: പരേതയായ അണിയറ. സഹോദരങ്ങള്‍: മാധവന്, രാമന്(പിള്ള പെരുവണ്ണ), ബാബു, മോളി(കൂരാച്ചുണ്ട്), പരേതരായ ബാലന്, അരിയായി.
കാരയാട് തറമ്മലങ്ങാടിയിൽ കുതിരവട്ടത്തുമ്മൽ മാത അന്തരിച്ചു
അരിക്കുളം: കാരയാട് തറമ്മലങ്ങാടിയിൽ കുതിരവട്ടത്തുമ്മൽ മാത അന്തരിച്ചു. 78 വയസാണ്. സഹോദരങ്ങൾ: ജാനകി (മൂലാട്), ചിരുത, നാരായണൻ, പരേതരായ കല്യാണി, കുട്ട്യാച്ച, കേളപ്പൻ. Summary:karayad Matha passed away
പാണക്കാട് എച്ച്.എസ്.എസ് അദ്ധ്യാപകന് മേപ്പയ്യൂര്‍ പുളിയുള്ള കണ്ടി സുരേഷ് കുമാര്‍ അന്തരിച്ചു
മേപ്പയ്യൂര്‍: പാണക്കാട് എച്ച്.എസ്.എസ് അദ്ധ്യാപകന് പുളിയുള്ള കണ്ടി സുരേഷ് കുമാര്‍ അന്തരിച്ചു. അന്‍പത്തഞ്ച് വയസ്സായിരുന്നു. കാലാങ്കോട്ട് മുക്ക് പരേതനായ ബാലന് നായരുടെയും ഓമന അമ്മയുടെയും മകനാണ്. ഭാര്യ: കുസുമം (അദ്ധ്യാപിക പാണക്കാട് എച്ച്.എസ്.എസ്). മക്കള്‍: ആദിത്യ ബാലു, ആകാശ്.
മുയിപ്പോത്ത് പരയിലാട്ട് ബാലകൃഷ്ണന് അന്തരിച്ചു
മുയിപ്പോത്ത്: പരയിലാട്ട് ബാലകൃഷ്ണന് അന്തരിച്ചു. അറുപത്തൊന്പത് വയസ്സായിരുന്നു. തിരുവള്ളൂര്‍ സൗമ്യത മെമ്മോറിയല്‍ സ്കൂള്‍ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: ഗീത. മക്കള്‍: അരുണ്‍, അനൂപ്. മരുമക്കള്‍: രോഷ്നി, അഞ്ജന. സഹോദരങ്ങള്‍: കുഞ്ഞിരാമന് നായര്‍ (റിട്ട. വില്ലേജ് ഓഫീസര്‍), ദേവുഅമ്മ, മാത അമ്മ, പരേതനായ പനാഭന്. സഞ്ചയനം ബുധനാഴ്ച.
മരുതേരി കുന്നോത്ത് സുരേന്ദ്രന് അന്തരിച്ചു
മരുതേരി: കുന്നോത്ത് സുരേന്ദ്രന് അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു. അച്ഛന്: കുഞ്ഞിക്കണ്ണന്.അമ്മ: പരേതയായ ജാനു.ഭാര്യ: ഉഷ. മക്കള്‍: രാഹുല്‍, ആതിര, സഹോദരങ്ങള്‍: ഗിരീഷ് കുമാര്‍, ഗിരിജ, സുധി, സുഭാഷ്. സംകാരം ഇന്ന് രാവിലെ ഒന്‍പത് മണിയ്ക്ക് വീട്ടുവളപ്പില്‍.
ഹൃദയാഘാതത്തെ തുടർന്ന് കടിയങ്ങാട് കല്ലൂരിലെ കാവുള്ള പറമ്പിൽ കുഞ്ഞമ്മദ് അന്തരിച്ചു
പേരാമ്പ്ര: കടിയങ്ങാട് കല്ലൂരിലെ കാവുള്ള പറമ്പിൽ കുഞ്ഞമ്മദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 47 വയസ്സായിരുന്നു. പരേതനായ ഹസ്സന്റെയും കുഞ്ഞാമിയുടെയും മകനാണ്. സീനത്താണ് ഭാര്യ. മക്കൾ : സജ്ജാദ് , റൈഹാനത്ത്. സഹോദരങ്ങൾ : ഹാരിസ് , റഹിം , സാറ. മയ്യിത്ത് കൈപ്രം ജുമു അത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. Summary: kadiyangad native
കൂരാച്ചുണ്ട് കല്ലാനോട് കടുകന്മാക്കല് ജോജോ ജോര്‍ജ് അന്തരിച്ചു
കൂരാച്ചുണ്ട്: കല്ലാനോട് സ്വദേശി കടുകന്മാക്കല് ജോജോ ജോര്‍ജ് (ജോജോ പാപ്പന്) അന്തരിച്ചു. അറുപത്തൊന്ന് വയസ്സായിരുന്നു. ഭാര്യ: ഡെയ്സി. മക്കള്‍: ഹര്‍ഷ, അനീറ്റ (ഇരുവരും അബുദാബി) ക്ലെവിന് (ബഹറിന്‍). മരുമക്കള്‍: റോബിന്‍സ് മണിമലക്കുന്നേല്‍ (പൂഴിത്തോട്), ധരുണ്‍ ചീരമറ്റം(പശുക്കടവ്). സഹോദരങ്ങല്‍: ജെയ്സണ്‍, ജീജോ, ജെയ്സി. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് കല്ലാനോട് സെന്റ് മേരിസ് ദേവാലയ സെമിത്തേരിയില്‍.
എടവരാട്ടെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന പടുവാഴയില് അമ്മത് അന്തരിച്ചു
പേരാമ്പ്ര: എടവരാട്ടെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും വളണ്ടിയര്‍കോര്‍ അംഗവുമായിരുന്ന പടുവാഴയില് അമ്മത് അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ:ഫാത്തിമ കോട്ടയില്‍. മക്കള്‍: അബ്ദുല്‍ കരീം (ദുബൈ), അബു ആവള (പോര്‍ട്ടര്‍ പേരാമ്പ്ര), അസീസ് (ദുബൈ), കദീജ, ആയിഷ. മരുമക്കള്‍: ടി.എന്‍ കുഞ്ഞമ്മത് (എടവരാട്), ഇബ്രാഹീം(കല്ലൂര്‍), സാബിറ (കടിയങ്ങാട്), ഹാജറ (എടവരാട്), മുഹ്സിന (വേളം). സഹോദരങ്ങള്‍: മൊയ്തു
താമരശ്ശേരി പരപ്പന്‍പൊയിലില്‍ തനിച്ചു താമസിച്ച വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുള്ളതായി സംശയം
കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയില്‍ തനിച്ച് താമസിച്ച വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. മേപ്പുതിയോട്ടില്‍ മൈഥിലി (67) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. മകന് ഷാജി വയനാട്ടില്‍ ജോലിക്ക് പോയതായിരുന്നു. മകള്‍ മിനി വിവാഹം കഴിച്ച് കൊയിലാണ്ടിയിലാണ് താമസം. കഴിഞ്ഞ നാല് ദിവസത്തിലധികമായി വീട്ടില്‍