Category: ചരമം

Total 1083 Posts

കൂരാച്ചുണ്ട് ഒറ്റപ്ലാക്കല്‍ മറിയം ദേവസ്യ അന്തരിച്ചു

കൂരാച്ചുണ്ട്: പരേതനായ ഒറ്റപ്ലാക്കല്‍ ദേവസ്യയുടെ ഭാര്യ മറിയം ദേവസ്യ അന്തരിച്ചു. തൊണ്ണൂറ്റി ഒന്ന് വയസ്സായിരുന്നു. തേര്‍ത്തല്ലി കട്ടക്കയം കുടുംബാംഗമാണ്. മക്കള്‍: മേരി വര്‍ഗ്ഗീസ്, ജോസഫ്, ചിന്നമ്മ സെബാസ്റ്റ്യന്‍, ബേബി, മാത്യു, ലൂസി ജോണി, ഷാജു (USA), സിബി. മരുമക്കള്‍: വര്‍ഗ്ഗീസ് നാഴൂരിമറ്റം വട്ടച്ചിറ, കൊച്ചുറാണി അരഞ്ഞാണി പുത്തന്‍ പുര തിരുവാമ്പാടി, സെബാസ്റ്റ്യന്‍ കളമ്പന്‍ കുഴി കല്ലാനോട്

കല്‍പ്പത്തൂര്‍ മമ്മിളിക്കുളം മറക്കുഴിയില്‍ ശാന്ത അന്തരിച്ചു

പേരാമ്പ്ര: കല്‍പ്പത്തൂര്‍ മമ്മിളിക്കുളം മറക്കുഴിയില്‍ ശാന്ത അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: ഷീജ, ഷിനി, സിന്ധു, സബീഷ് (റിട്ട. ഹവില്‍ദാര്‍ ആര്‍മി). മരുമക്കള്‍: ലോഹിതാക്ഷന്‍ (എടക്കയില്‍), മണി, ദിനേശന്‍ (ഇരുവരും ബഹ്‌റൈന്‍), രഷിത.  

എരവട്ടൂര്‍ അഴകത്ത് കണാരന്‍ അന്തരിച്ചു

പേരാമ്പ്ര: എരവട്ടൂര്‍ അഴകത്ത് കണാരന്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ചിരിതകുട്ടി. മക്കള്‍: ജാനകി, ലീല, രാഘവന്‍, ചന്ദ്രന്‍, പ്രകാശന്‍, മനോജ്, പരേതനായ നാരായണന്‍. മരുമക്കള്‍: ബാലന്‍, നാരായണന്‍ (കിഴക്കന്‍ പേരാമ്പ്ര), ശാന്ത, ഇന്ദിര, ഷീബ, രമിത, രമ്യ. സഹോദരങ്ങള്‍: പരേതരായ കുങ്കര്‍, കുഞ്ഞിക്കണ്ണന്‍ (എരവട്ടൂര്‍), മാണിക്യം (നൊച്ചാട്), ഉണിച്ചിര (എരവട്ടൂര്‍), പെണ്ണൂട്ടി, കുട്ടൂലി, ചിരുത

കൊല്ലം ചടയമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ചു; ഇടിയുടെ അഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണു, രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം : കൊല്ലം ചടയമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് തട്ടിയാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡില്‍വെച്ചാണ് അപകടം. പുനലൂര്‍ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ

തെയ്യം കലാകാരനായിരുന്ന പാണ്ടിക്കോട് കാവുംപുറത്ത് കുഞ്ഞിരാമന്‍ മുന്നൂറ്റന്‍ അന്തരിച്ചു

പേരാമ്പ്ര: പാണ്ടിക്കോട് കാവുംപുറത്ത് കുഞ്ഞിരാമന്‍ മുന്നൂറ്റന്‍ അന്തരിച്ചു. അറുപത്തേഴ് വയസ്സായിരുന്നു. അറിയപ്പെടുന്ന തെയ്യം കലാകാരനായിരുന്നു. ഭാര്യ: വനജ. മക്കള്‍: ശ്രീനാഥ്, ശ്രീജ. മരുമകന്‍: വിനോദന്‍. സഹോദരങ്ങള്‍: സൗമിനി, മാലതി, ദേവു. സഞ്ചയനം ശനിയാഴ്ച.

അരിക്കുളം തിരുവങ്ങായൂര്‍ കുലുക്കപ്പുറത്ത് ഷംസുദ്ദീന്‍ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് അന്തരിച്ചു

അരിക്കുളം: കാരയാട് തിരുവങ്ങായൂര്‍ കുലുക്കപ്പുറത്ത് ഷംസുദ്ദീന്‍ അന്തരിച്ചു. നാല്‍പ്പത്തൊന്ന് വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. പരേതരായ കുലുക്കപ്പുറത്ത് കുഞ്ഞമ്മദിന്റെയും ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: നൗഷിദ. മക്കള്‍: ഷാഹിന ഷെറില്‍, അലീമ ഫിദ (+2 വിദ്യാര്‍ത്ഥി കെ.പി.എം.എസ് അരിക്കുളം), മുഹമ്മദ് നഹ ദാന്‍. മരുമകന്‍: ജംഷിദ് കോട്ടക്കല്‍ (ബഹറിന്‍). സഹോദരങ്ങള്‍: പിണക്കംകുഴിയില്‍ കുഞ്ഞിമൊയ്തി, സൗദ

അരിക്കുളം വാകമോളിയിലെ പുളിയാം കടവത്ത്‌ ദാമോദരൻ നായർ അന്തരിച്ചു

അരിക്കുളം: വാകമോളിയിലെ പുളിയാം കടവത്ത്‌ ദാമോദരൻ നായർ അന്തരിച്ചു. ഭാര്യ ശാന്ത അമ്മ. മക്കൾ: മനോജ്‌ കുമാർ, മഹീന്ദ്ര കുമാർ (സായി), മഹേഷ്‌കുമാർ (ഉണ്ണി ) സംസ്‍കാരം രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.

നടുവണ്ണൂര്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ കരുമ്പാപൊയില്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരിലെ റോഡ് അപകടത്തില്‍ മരിച്ചു. കരുമ്പാപൊയില്‍ സ്വദേശി പുഴക്കല്‍ ആനന്ദ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. ബാംഗ്ലൂരില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ പോകുന്നതിനിടെ റോഡ് അപകടത്തില്‍പെട്ടാണ് മരണം. സി.പി.സി കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോള്‍ ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെഎസ് ടെക്‌നിക്കല്‍

കുടുംബാം​ഗങ്ങൾക്കൊപ്പം കുളിക്കാനിറങ്ങി; പെരുവണ്ണാമൂഴി റിസര്‍വോയറില്‍ യുവാവ് മുങ്ങിമരിച്ചു

കൂരാച്ചുണ്ട്: കല്ലാനോട് അകമ്പടിത്താഴെ ഭാഗത്ത് പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ ഭാഗമായ സ്ഥലത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കോഴിക്കോട് കോവൂര്‍ സ്വദേശിയുമായ പുല്ലൂരാംപാറ പന്തലാടിക്കല്‍ ടോമിയുടെ മകന്‍ അമല്‍ ടോമി (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. അമലിന്റെ ഭാര്യ മീരയുടെ കല്ലാനോട്ടുള്ള മുറിഞ്ഞകല്ലേല്‍ വീട്ടിലെത്തിയ അമല്‍ വീട്ടുകാരോടൊപ്പം പുഴയിലെത്തി കുളിക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയില്‍

വാകയാട് ചാത്തനാരി കുഞ്ഞിക്കണാരന്‍ അന്തരിച്ചു

വാകയാട്: ചാത്തനാരി കുഞ്ഞിക്കണാരന്‍ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: പുഷ്പ, ചന്ദ്രിക, കൃഷ്ണന്‍. മരുമക്കള്‍: ഹരിദാസന്‍ (മുന്‍ എസ്.ഐ, കണ്ണാടിപ്പൊയില്‍), ബിന്ദു, പരേതനായ കുറ്റിപ്പിലാവില്‍ വേണുഗോപാല്‍. സഹോദരങ്ങള്‍: മാധവി (തുവ്വക്കോട്), പരേതരായ കുഞ്ഞിക്കേളപ്പന്‍, യു.കെ.ചോയിക്കുട്ടി, യു.കെ.കൃഷ്ണന്‍, ചിരുതക്കുട്ടി (മുയിപ്പോത്ത്).

error: Content is protected !!