Category: ചരമം

Total 1081 Posts

കൂത്താളി എയുപി സ്‌കൂള്‍ റിട്ട:അധ്യാപകന്‍ മീത്തലെ കുനിത്തല ശങ്കരന്‍ അന്തരിച്ചു

കൂത്താളി: കൂത്താളി എയുപി സ്‌കൂള്‍ റിട്ട: അധ്യാപകന്‍ മീത്തലെ കുനിത്തല ശങ്കരന്‍ അന്തരിച്ചു. തൊണ്ണൂറ്റാറ് വയസ്സായിരുന്നു. ഭാര്യ: സുമിത്ര. മക്കള്‍: നിര്‍മ്മല, പ്രകാശന്‍, ലോഹിതാക്ഷന്‍. മരുമക്കള്‍: സതീശന്‍, ജിഷ, ശ്വേത. സഹോദരങ്ങള്‍: ദേവകി, പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, കണാരന്‍.

നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി മുന്‍ അംഗം കൈതക്കല്‍ കൊല്ലിയില്‍ (നമ്പൂടി കണ്ടി) രാജന്‍ അന്തരിച്ചു

പേരാമ്പ്ര: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗവുമായിരുന്ന കൈതക്കല്‍ കൊല്ലിയില്‍ (നമ്പൂടി കണ്ടി) രാജന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: പരേതയായ സുമതി. സഹോദരങ്ങള്‍: സുജാത, വത്സന്‍, രാജീവന്‍, ജയന്തി, സതീശന്‍, ബിന്ദു. ശവസംസ്‌ക്കാരം രാത്രി 9 മണിയ്ക്ക് വീട്ടുവളപ്പില്‍.  

കോഴിക്കോട്ടെ പ്രശസ്ത നാടക പ്രവര്‍ത്തകനും സീരിയൽ നടനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക പ്രവര്‍ത്തകനും സീരിയല്‍ നടനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കുണ്ടുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. സീരിയല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. കോഴിക്കോട് സ്‌റ്റേജ് ഇന്ത്യ നാടക ട്രൂപ്പിന്റെ സ്ഥാപകനാണ്. നടന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം നാടകലോകത്തിന് വലിയ

കരിവണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

നടുവണ്ണൂര്‍: ചെന്നൈയിലെ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി ഇഷാന്‍. വി.നായര്‍ മരിച്ചു. പതിമൂന്ന് വയസ്സായിരുന്നു. പാലക്കാട് അക്ഷയയില്‍ വിപിന്‍.വി. നായരുടെയും കരുവണ്ണൂര്‍ ‘സുഷമ’യില്‍ ബിനിഷയുടെയും മകനാണ്. ചെന്നൈയില്‍ താംബരത്തിനടുത്ത് പല്ലാവരം ചൈതന്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇഷാന്‍ വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് ബസ്റ്റില്‍ കയറാന്‍ പോകുമ്പോള്‍ ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. ചികില്‍സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. സംസ്‌കാരം

ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കല്ലാനോട് കോട്ടയില്‍ സേവ്യര്‍ അന്തരിച്ചു

കല്ലാനോട്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ സേവ്യര്‍ കോട്ടയില്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: പരേതയായ ഏലിയാമ്മ കൂടരത്തി തെക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ റോസ (മോളി, സലേഷ്യന്‍ കോണ്‍ഗ്രി യേഷന്‍ ആസാം), വല്‍സ മക്കിയാട്, തങ്കച്ചന്‍ കല്ലാനോട്, ലൂസി കല്ലാനോട്. മരുമക്കള്‍: കുഞ്ഞുമോന്‍ പെരീക്ക മുളയില്‍ മക്കിയാട്, വിനോദ് ചാപ്പന്‍ കല്ലാനോട്. സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ

മുയിപ്പോത്ത് ആപ്പാംകുഴി കോണ്‍ഗ്രസ് യൂനിറ്റ് പ്രസിഡന്റും കര്‍ഷകനുമായ കുഞ്ഞിരാമന്‍ അന്തരിച്ചു

ചെറുവണ്ണൂര്‍: മുയിപ്പോത്ത് ആപ്പാംകുഴി കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു. ആപ്പാംകുഴി കോണ്‍ഗ്രസ് യൂനിറ്റ് പ്രസിഡന്റും കര്‍ഷകനുമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ലേജു, ലേഖ, ലതിക, നന്ദന്‍. മരുമക്കള്‍: ശശി (പുറ്റംപൊയില്‍), പരേതരായ രവി (പനക്കാട്), സുധി (വടകര). സഹോദരങ്ങള്‍: അമ്മാളു, നാരായണി, പരേതരായ ചങ്ങരന്‍, കേളപ്പന്‍. സംസ്‌ക്കാരം ശനിയാഴ്ച്ച രാത്രി വീട്ടുവളപ്പില്‍ നടന്നു.

വെള്ളിയൂർ മാതയോത്ത് മുഹമ്മദലി അന്തരിച്ചു

പേരാമ്പ്ര: വെള്ളിയൂർ മാതയോത്ത് മുഹമ്മദലി അന്തരിച്ചു. നാൽപ്പത്തിയൊൻപത് വയസ്സായിരുന്നു.]mid1] ഭാര്യ: സുമയ്യ കോരൻകുന്നൻ (തരുവണ,വയനാട് ). മക്കൾ: ലിയ ഫാത്തിമ, ആയിഷ ഗസല (നൊച്ചാട് ഹയർ സെക്കണ്ടറി വിദ്യാർത്ഥിനികൾ), ഹാമിസ് മുഹമ്മദ് (യു.കെ.ജി സെന്റ് ഫ്രാൻസിസ് പേരാമ്പ്ര). പരേതനായ മാതയോത്ത് മൂസ്സക്കുട്ടി, ആയിഷ കുന്നത്ത് പുളിക്കൂൽ എന്നിവരുടെ മകനാണ്. സഹോദരങ്ങൾ: ബഷീർ മാതയോത്ത് (ബാലുശ്ശേരി), നാസർ

കണ്ണാടിപ്പാറ റിട്ട. ഡിവൈഎസ്പി ഞെള്ളിമാക്കല്‍ മൈക്കിളിന്റെ മകന്‍ മനോജ് അന്തരിച്ചു

കൂരാച്ചുണ്ട്: ഞെള്ളിമാക്കല്‍ മനോജ് അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. കണ്ണാടിപ്പാറ റിട്ട. ഡിവൈഎസ്.പി ഞെള്ളിമാക്കല്‍ മൈക്കിളിന്റെ മകനാണ്. അമ്മ: അന്നക്കുട്ടി (അച്ചാമ്മ, നരിനട എമ്പ്രയില്‍ കുടുംബാംഗം). ഭാര്യ: സജ(നഴ്‌സ്). മക്കള്‍: അശ്മിത (യു.കെ ), അജ്ജിത (നഴ്‌സിംഗ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: മഞ്ജു, സ്വപ്ന. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10മണിക്ക് സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന കേന്ദ്രം, കുളത്തുവയല്‍.

പേരാമ്പ്ര എരവട്ടൂരിലെ കക്കുടുമ്പിൽ പ്രകാശൻ അന്തരിച്ചു

പേരാമ്പ്ര: എരവട്ടൂരിലെ കക്കുടുമ്പിൽ പ്രകാശൻ അന്തരിച്ചു. നാല്‌പത്തിയൊൻപത് വയസ്സായിരുന്നു. പരേതരായ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ശാന്ത, ബാലകൃഷ്ണൻ, രാജൻ, മല്ലിക, ചന്ദ്രിക. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആദ്യ കാല മുസ്‌ലിം ലീഗ് നേതാക്കളില്‍ പ്രധാനി കക്കറമുക്ക് തറമ്മല്‍ മൊയ്തു ഹാജി അന്തരിച്ചു

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കക്കറമുക്ക് തറമ്മല്‍ മൊയ്തു ഹാജി അന്തരിച്ചു. തൊണ്ണൂറ്റിഅഞ്ച് വയസ്സായിരുന്നു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആദ്യ കാല മുസ്‌ലിം ലീഗ് നേതാക്കളില്‍ പ്രധാനിയും, സമസ്തയുടെ മഹല്ലത്തിലെ കാരണവരുമായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: അമ്മത് (സലാല), ജമീല (വിളയാട്ടൂര്‍), കുഞ്ഞബ്ദുള്ള (സലാല), ഹമീദ് (അധ്യാപകന്‍ ആവള യു.പി സ്‌കൂള്‍), സുലൈഖ (മണപ്പുറം), അഷറഫ് (കക്കറമുക്ക് എം.എല്‍.പി സ്‌കൂള്‍),

error: Content is protected !!