Category: ചരമം
വിളയാട്ടൂര്‍ കേളോത്ത് താഴകുനി പാച്ചി അന്തരിച്ചു
മേപ്പയ്യൂർ: വിളയാട്ടൂര്‍ കേളോത്തു താഴകുനി പാച്ചി അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ചങ്ങരൻ, ബാലൻ, രാജൻ, രാഘവൻ, കാർത്ത്യായനി, വസന്ത. മരുമക്കൾ: ജാനു, റീന, ഗീത, ബിന്ദു, പരേതരായ പാച്ചർ, ശ്രീധരൻ. ബുധനാഴ്ച പകല്‍ പതിനൊന്നരയോടെ സംസ്കാരം നടന്നു. സഞ്ചയനം തിങ്കളാഴ്ച.
എരവട്ടൂര്‍ പുതിയെടുത്ത്കണ്ടി മാധവി അമ്മ അന്തരിച്ചു
പേരാമ്പ്ര: എരവട്ടൂരിലെ പുതിയെടുത്ത് കണ്ടി മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: എരുവട്ടൂരില് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച പരേതനായ ഇ.എന്‍ നാരായണന് നായര്‍. മക്കള്‍: പി.കെ ഗീത, പി.കെ സുരേന്ദ്രന് (സിപിഐഎം കണ്ണോത്ത് കുന്ന് ബ്രാഞ്ച് അംഗം, പി.കെ ബില്‍ഡ് വെയര്‍ പേരാമ്പ്ര), പി.കെ സതീശന് (സിപിഐഎം മൊട്ടന്തറ ബ്രാഞ്ച്
സന്ദര്‍ശന വിസയിലെത്തിയ ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു
ദോഹ: ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. ഊട്ടേരി കാപ്പുമ്മല്‍ ഫാത്തിമ ആണ് മരിച്ചത്. എഴുപത്തിയൊന്‍പത് വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഫാത്തിമ മരിച്ചത്. രണ്ട് മാസം മുമ്പാണ് ഹയാ സന്ദര്‍ശന വിസയില്‍ ഫാത്തിമ ഖത്തറില്‍ എത്തിയത്. മക്കളെ കാണാനായാണ് ഇവര്‍ റമദാന് ആദ്യ ആഴ്ച ഖത്തറിലേക്ക് പോയത്. വക്റയിലെ വീട്ടില്‍ വച്ച് തിങ്കളാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും
കല്ലോട്ടെ കോൺഗ്രസ് പ്രവർത്തക൯ ചേണിയക്കുന്നുമ്മൽ നാരായണൻ അന്തരിച്ചു
പേരാമ്പ്ര: കല്ലോട്ടെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ ചേണിയക്കുന്നുമ്മൽ നാരായണൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ഇന്ദിര (ടീച്ചർ, കൈപ്രം അംഗൻവാടി). മക്കൾ: ലിസ്ന, പരേതനായ ലിജിൻ. മരുമകൻ: വിപിൻ. സഹോദരങ്ങൾ: ദേവി, ശാന്ത, പരേതരായ മാണിക്യം, നാരായണി, ഗോപാലൻ. സംസ്കാരം തിങ്കളാഴ്ച രാത്രി 10.30 ന് വീട്ടു വളപ്പിൽ നടന്നു.
കടിയങ്ങാട് പുറവൂര് നങ്ങോളി കോത്തബ്ര സൂപ്പി ഹാജി അന്തരിച്ചു
കടിയങ്ങാട്: പുറവൂരിലെ നങ്ങോളി കോത്തബ്ര സൂപ്പി ഹാജി അന്തരിച്ചു. എഴുപത്താറ് വയസ്സായിരുന്നു. ചങ്ങരോത്ത് പഞ്ചായത്ത് ലീഗ് സെക്രട്ടറി, പുറവൂര് മഹല്ല് പ്രസിഡന്റ്, മുസ്ലിം ലീഗ് പുറവൂര് ശാഖ സെക്രട്ടറി, പുറവൂര് മമ്പഉല്‍ ഉലൂം മദ്രസ കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി. മക്കള്‍: അമ്മത്, സീനത്ത്, അഷറഫ്. മരുമക്കള്‍: സൗദ, മജീദ് കെ.ഇ,
ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം ഒഴുക്കില്‍പ്പെട്ടു; ഇതര സംസ്ഥാന തൊഴിലാളിയായ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന് മരിച്ചു
തിരുവമ്പാടി: ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുള്ള പൊയിലിങ്ങാപ്പുഴയിലാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനായ തൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി ഭരത് മഹത്വയാണ് മരിച്ചത്. നാല്പ്പത്താറ് വയസ്സായിരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓളിക്കല്‍ ഭാഗത്തായിരുന്നു അപകടം. നിര്‍മ്മാണത്തിലിരിക്കുന്ന പൂവാറന്‍തോട് ജലവൈദ്യുത പദ്ധതി പ്രവൃത്തിക്കെത്തിയതായിരുന്നു. ജോലിയുടെ ഭാഗമായി ജല വിതരണ പൈപ്പ് നന്നാക്കാനായി
പേരാമ്പ്ര ചേനോളി റോഡില്‍ ‘ജയശ്രീ’ നിവാസില്‍ കെ.വി.ജയശ്രീ അന്തരിച്ചു
പേരാമ്പ്ര: ചേനോളി റോഡില്‍ ‘ജയശ്രീ’ നിവാസില്‍ കെ.വി ജയശ്രീ അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ അഡ്വ. വി.കെ കേളപ്പന്. മകന്: വി.കെ ശ്രീകാന്ത്. മരുമകള്‍: സി.എസ് ആര്യാചന്ദ്. സഹോദരങ്ങള്‍: കെ.വി പ്രകാശന്, കെ.വി പ്രമീള.
പ്രസവത്തെ തുടര്‍ന്ന് മൂന്നുമാസമായി അബോധാവസ്ഥയിലായിരുന്ന എടച്ചേരി സ്വദേശിയായ യുവതി അന്തരിച്ചു
എടച്ചേരി: പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി അന്തരിച്ചു. ഇരിങ്ങണ്ണൂര്‍ തോട്ടോളിയിലെ കൂടേന്റവിട മുഹമ്മദലിയുടെ ഭാര്യ വളയം സ്വദേശി സൗദയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. മൂന്നു മാസം മുമ്പ് വടകര സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടന്ന മൂന്നാമത്തെ പ്രസവത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സൗദയെ വദഗ്ധ ചികിത്സയ്ക്കായ് കോഴിക്കോട്
കൂരാച്ചുണ്ടിലെ സിപിഎം നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം.എം സ്കറിയ മാസ്റ്റര്‍ അന്തരിച്ചു
കൂരാച്ചുണ്ട്: മലയോര മേഖലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അതിനിര്‍ണ്ണായകമായ പങ്കുവഹിച്ച എം.എം സ്കറിയ മാസ്റ്റര്‍ മുറിഞ്ഞു കല്ലേല്‍ അന്തരിച്ചു. എണ്പതെട്ട് വയസ്സായിരുന്നു. കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ചയാണ് മരണം സംഭവിച്ചത്. എം.എം.എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്കറിയാ മാസ്റ്റര്‍ കൂരാച്ചുണ്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. സി.പി.ഐ.എം കായണ്ണ ലോക്കല്‍ കമ്മറ്റി അംഗം,
ആക്കൂപ്പറമ്പ് നാഗത്ത് അമ്മാളു അന്തരിച്ചു
പേരാമ്പ്ര: ആക്കൂപ്പറമ്പ് നാഗത്ത് അമ്മാളു അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. മക്കള്‍: ഗോപാലകൃഷ്ണന്, വിനോദന്‍. മരുമക്കള്‍: ശ്രീജ, സിന്ധു.