Category: ചരമം

Total 1080 Posts

സി.പി.ഐ.എം ഉണ്ണിക്കുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറി അബ്ദുൾ സലാം അന്തരിച്ചു

പേരാമ്പ്ര: പേരാമ്പ്രയിലെ ഓട്ടോ തൊഴിലാളിയും സി.പി.എം ഉണ്ണിക്കുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ ആയടത്തിൽ മീത്തൽ അബ്ദുൾ സലാം അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസ്സായിരുന്നു. നെഞ്ചു വേദനയെ തുടർന്ന് പേരാമ്പ്രയിലെ സ്വകാര്യശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഭാര്യ: റസീന. മക്കൾ: മുഹമ്മദ് റിന്നാസ് (നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), റിൻസില.

കോൺഗ്രസ് പ്രവർത്തകനും റിട്ട. ഫിഷറീസ് ഉദ്യോഗസ്ഥനുമായ അരിക്കുളം ചെറിയാമൻ കണ്ടി നാരായണൻ നായർ അന്തരിച്ചു

അരിക്കുളം: കോൺഗ്രസ് പ്രവർത്തകനും റിട്ടയേർഡ് ഫിഷറീസ് ഉദ്യോഗസ്ഥനുമായ ചെറിയാമൻ കണ്ടി നാരായണൻ നായർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസാണ്. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം കമ്മറ്റി അംഗമാണ്. ഭാര്യ: തങ്കമണി. മക്കൾ : ഷിനീഷ് ( ദുബായ്) ,ഷീബ (തിരുവങ്ങൂർ). മരുമക്കൾ : ശ്രീകല (നെക്സ് ഹോംസ്, കോഴിക്കോട്), രഘുനാഥ് (തിരുവങ്ങൂർ , റിട്ട.

തച്ചൻകുന്ന് ചാമ്പാട്ടിൽ അബ്ദുള്ള അന്തരിച്ചു

തച്ചൻകുന്ന്: ചാമ്പാട്ടിൽ അബ്ദുള്ള അന്തരിച്ചു. 49 വയസാണ്. ചാമ്പാട്ടിൽ മൊയ്തീൻ്റെയും ഫാത്തിമയുടെയും മകനാണ് . ഭാര്യ: സഫ്ന മക്കൾ: മുഹമ്മദ് സഹൻ, ആയിഷ സജ . സഹോദരങ്ങൾ: കദീശ്ശ ഹുസൈൻ, മുഹമ്മദ്, അമീൻ (മൂവരും ഖത്തർ), റഹ്മത്ത് (കീഴരിയൂർ ).

മേപ്പയ്യൂർ വലിയ പറമ്പിൽ പക്രൻ അന്തരിച്ചു

മേപ്പയൂർ: മേപ്പയ്യൂർ വലിയ പറമ്പിൽ പക്രൻ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ഡ്രൈവർ, ഫൈസൽ (കച്ചവടം), ഇസ്മയിൽ (കച്ചവടം), ഷബിന. മരുമക്കൾ: നസീമ, തസ്നി, ജസ്ന, റൗഫ് . സഹോദരങ്ങൾ: ഇബ്രാഹിം, ആമിന, പരേതരായ മൊയ്തീൻ, അസ്സയിനാർ, ഫാത്തിമ.

വടകര മാഹി കാനാലിന്റെ എടച്ചേരി പോതിമഠത്തില്‍ താഴെ ഭാഗത്ത് വയോധികന്‍ മുങ്ങി മരിച്ചു

ഓര്‍ക്കാട്ടേരി: വടകരയില്‍ മാഹി കാനാലില്‍ വയോധികന്‍ മുങ്ങി മരിച്ചു. കൂടത്താന്‍കണ്ടി വാസു വാണ് കനാലില്‍ വീണ് മുങ്ങിമരിച്ചത്. അറുപത്തേഴ് വയസ്സായിരുന്നു. എടച്ചേരി പഞ്ചായത്തില്‍ കൂടി കടന്നു പോകുന്ന മാഹി കനാലിന്റെ ഭാഗമായ പോതിമഠത്തില്‍ താഴെ വെച്ചാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. വാസു അബദ്ധവശാല്‍ കനാലില്‍ വീണ് മുങ്ങി താഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടകര അഗ്‌നിരക്ഷാ സേന

കീഴരിയൂർ ചാത്തോത്ത് കുമാരൻ അന്തരിച്ചു

കീഴരിയൂർ: കീഴരിയൂർ ചാത്തോത്ത് കുമാരൻ അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ഗൗരി. മക്കൾ ജിതേഷ് (റിട്ട. ആർമി), ജിനീഷ. മരുമക്കൾ: ബിജില (വടകര), രമേശൻ (കൊള്ളാവിപ്പാലം). സഹോദരങ്ങൾ: നാരായണൻ, അശോകൻ, പരേതരായ ചാത്തുക്കുട്ടി, ശങ്കരൻ, നാരായണി, ബാലൻ.

വേളം ഗ്രാമ പഞ്ചായത്ത് അംഗം വലിയപാതിരിക്കോട്ട് വി.പി. സുധാകരൻ അന്തരിച്ചു

വേളം: വേളം ഗ്രാമ പഞ്ചായത്ത് അംഗം വലിയപാതിരിക്കോട്ട് വി.പി. സുധാകരൻ അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വേളം ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡായ പലോടിക്കുന്നിലെ മെമ്പറാണ് അദ്ദേഹം. മൃതശരീരം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വേളം കമ്മ്യൂണിറ്റി

വെള്ളിയൂര്‍ എടവന കുഞ്ഞയിശ്ശ ഉമ്മ അന്തരിച്ചു

പേരാമ്പ്ര: വെള്ളിയൂര്‍ എടവന കുഞ്ഞയിശ്ശ ഉമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂസാന്‍. മക്കള്‍: മജീദ് , ഖാലിദ്, ആദംകുട്ടി(ദുബായ്), ആമിന. മരുമക്കള്‍: അലീമ ആവറാട്ട്, ആസ്യ ചങ്ങരോത്ത്, നെബീസ വാല്യക്കോട്, പക്കു പീടികക്കണ്ടി.

ഉംറ നിര്‍വഹിച്ച് മടങ്ങവെ കുഴഞ്ഞുവീണ് മരണം; പരിശുദ്ധ റമാദാനില്‍ വേദനിക്കുന്ന ഓര്‍മയായി മുക്കത്തെ എട്ടുവയസുകാരന്‍ അബ്ദുൽ റഹ്മാൻ

കോഴിക്കോട്: വിശുദ്ധ റമദാനില്‍ ഉംറ നിര്‍വ്വഹിക്കാനായി കുടുംബസമേതം മക്കയിലെത്തിയ കോഴിക്കോട്ടെ എട്ട് വയസ്സുകാരനെ കാത്തിരുന്നത് മരണം. കോഴിക്കോട് മുക്കം കാരശേരി കക്കാട് സ്വദേശിയായ നാസറിന്‍റെ മകൻ അബ്ദുൽ റഹ്മാനാണ് കുഴഞ്ഞ് വീണ് മരിച്ചത്. മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിലെത്തി കുളിച്ച് വീണ്ടും ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി പോകുമ്പോഴാണ് അപ്രതീക്ഷിതമായി കുട്ടി കുഴഞ്ഞു വീണത്.

മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയില്‍ യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

പെരുവണ്ണാമൂഴി: മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയില്‍ യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലക്കുന്ന് ബാബുവാണ് മരിച്ചത്. നാല്‍പ്പത്തഞ്ച് വയസ്സായിരുന്നു. മദ്യലഹരിയില്‍ ആണ് ആത്മഹത്യയെന്ന് കരുതുന്നു. പെരുവണ്ണാമൂഴി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്ന ബാബു

error: Content is protected !!