Category: ചരമം

Total 1092 Posts

ഇരുപത്തിനാലുകാരിയായ കാവുംവട്ടം വാരിക്കോട്ട് ഹസീന അന്തരിച്ചു

കൊയിലാണ്ടി: കാവുംവട്ടം വാരിക്കോട്ട് ഹാഷിമിന്റെ മകള്‍ ഹസീന അന്തരിച്ചു. 24 വയസാണ്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എലത്തൂര്‍ സ്വദേശി അസ്ലമാണ് ഭര്‍ത്താവ്. ഒന്നരവയസുകാരന്‍ ഹൈത്തം ഏക മകനാണ്. റസിയയാണ് ഉമ്മ. ആബിത, ഹനീഷ എന്നിവര്‍ സഹോദരങ്ങള്‍. കൊയിലാണ്ടി ഗുരുകുലം റോഡിന്

പേരാമ്പ്ര എടവരാട് ഇരുപത്തിയഞ്ചുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പേരാമ്പ്ര: എടരവാട് ഇരുപത്തിയഞ്ചുവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തെങ്ങും കുഴിയില്‍ മുഹമ്മദ് റാശിദ് ആണ് മരിച്ചത്. എടവരാണ് തോട്ടത്തമണ്ണില്‍ ആലിക്കുട്ടിയുടെയും മലപ്പുറം മുണ്ടക്കല്‍ സ്വദേശി ആമിനയുടെയും മകനാണ്. സഹോദരന്‍: മുഹമ്മദ് റാഫി. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതുമണിക്ക് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍ വീണ് അപകടം; കൂട്ടായിയില്‍ ഒന്നരവയസ്സുകാരി മരിച്ചു

കൂട്ടായി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍വീണ് ഒന്നരവയസ്സുകാരി മരിച്ചു. കൂട്ടായി അരയന്‍കടപ്പുറം കുറിയന്റെപുരയ്ക്കല്‍ മകള്‍ ഫാത്തിമ അഫ്രയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ മൃതദേഹപരിശോധനയ്ക്ക് ശേഷം അരയന്‍ കടപ്പുറം ഫാറൂഖില്‍ പള്ളിയില്‍ ഖബറടക്കി. ആവിപ്പുഴയോടനുബന്ധമായ തോട്ടിലാണ് കുട്ടി വീണത്. ഗഫൂറിന്റെയും ലൈലയുടെയും മകളാണ്. സഹോദരങ്ങള്‍: അഫ്‌നാന്‍, മെഹ്‌റാന. summery: a one and half

ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി തുറയൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. തുറയൂര്‍ വാഴയില്‍ മീത്തല്‍ അതുല്‍ ആണ് മരിച്ചതെന്ന് കൊയിലാണ്ടി സി.ഐ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. സജീവന്റെയും സിന്ധുവിന്റെയും മകനാണ്. ഇന്നലെ വൈകിട്ട് പതിനൊന്നു മണിയോടെയാണ് അതുലിന്റെ മൃതദേഹം ചെങ്ങോട്ടുകാവ് റെയില്‍ ട്രാക്കില്‍ വീണ് കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. ഉടനെ തന്നെ പോലീസ്

ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി അജ്ഞാതന്‍ മരിച്ചു. ചെങ്ങോട്ടുകാവ് റെയില്‍ പാളത്തില്‍ നിന്നാണ് മൃതദേഹം കണ്ടത്. മുപ്പത് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മരിച്ചത് എന്ന് കൊയിലാണ്ടി അഗ്‌നിശമന സേന അംഗം പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെ കൂടിയാണ് ട്രാക്കില്‍ ഇയാള്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ

കിഴിഞ്ഞാണ്യം കിഴക്കേ ചെറുവത്ത് ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു

പേരാമ്പ്ര: കിഴിഞ്ഞാണ്യം കിഴക്കേ ചെറുവത്ത് ശ്രീധരന്‍ നമ്പ്യാര്‍ (റിട്ട. മിലിട്ടറി) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: റീന. മക്കള്‍: പ്രജീഷ് (കെ.പി നമ്പൂതിരീസ് ദന്ത ചൂര്‍ണം മാര്‍ക്കറ്റിംഗ്), പ്രസീന (മാഹി). മരുമക്കള്‍: രാഗേഷ് (പ്രൈവറ്റ് കമ്പനി), ആതിര (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നൊച്ചാട് പി.എച്ച്.സി). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നമ്പ്യാര്‍, രാമചന്ദ്രന്‍ (റിട്ട. സിവില്‍ സപ്ലൈസ്), നളിനി (കരുവണ്ണൂര്‍).

കോഴിക്കോട് മിനിലോറിയും സ്‌കോര്‍പ്പിയോ കാറും കൂട്ടിയിടിച്ച് എടരിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് പന്തീരങ്ങാടിയില്‍ മിനിലോറിയും സ്‌കോര്‍പ്പിയോ കാറും കൂട്ടിയിടിച്ച് എടരിക്കോട് സ്വദേശി മരിച്ചു. എടരിക്കോട് പുതുമ്പറമ്പ് എടക്കണ്ടന്‍ മൂസയാണ് (36) ഇന്ന് പുലര്‍ച്ചെ മരിച്ചത്. പച്ചക്കറി എടുക്കാന്‍ പോവുകയായിരുന്ന മൂസ സഞ്ചരിച്ച മിനിലോറിയും സ്‌കോര്‍പ്പിയോ കാറും കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ വളാഞ്ചേരി സ്വദേശിയായ ഡ്രൈവറും മൂസയും മെഡിക്കല്‍

പേരാമ്പ്ര ഹൈസ്ക്കൂൾ മുൻ അധ്യാപകനും ജില്ലയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ തച്ചൻകുന്നിലെ വി.ആർ വിജയരാഘവൻ മാസ്റ്റർ അന്തരിച്ചു

പയ്യോളി: ജില്ലയിലെ മുതിർന്ന കമ്യൂണിസ്റ്റ്നേതാവും അധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവുമായിരുന്ന വി.ആർ. വിജയരാഘവൻ മാസ്റ്റർ അന്തരിച്ചു. സി.പി.ഐ മുൻ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ എക്സിക്യുട്ടീവ് അംഗവുമായിരുന്നു. കിസാൻ സഭാ ജില്ലാ പ്രസിഡണ്ടും കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായി സേവനമനുഷ്ഠിച്ചു . വി.ആർ.കിഴൂർ എ.യു.പി.സ്കൂൾ, തൃക്കോട്ടൂർ എ.യു.പി.സ്കൂൾ, പയ്യോളി ഹൈസ്കൂൾ, പേരാമ്പ്രഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി

കൂരാച്ചുണ്ടില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഓച്ചുമ്മല്‍ മോഹനന്‍ അന്തരിച്ചു

കോഴിക്കോട്: കൂരാച്ചുണ്ടില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഓച്ചുമ്മല്‍ മോഹനന്‍ അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു. കൂട്ടാലിടക്കടുത്ത് പാത്തിപ്പാറ റോഡിലാണ് താമസം. ഭാര്യ: മല്ലിക. മക്കള്‍: നന്ദന, അയന.

നരക്കോട് ചെന്ദ്രവീട്ടില്‍ നാരായണന്‍ നായര്‍ അന്തരിച്ചു

നരക്കോട്: ചെന്ദ്രവീട്ടില്‍ നാരായണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ജാനു അമ്മ. മക്കള്‍: രാജീവന്‍, ശശി, മുരളി, റീത്ത. മരുമക്കള്‍: ലീല., സജില, (സി.പി.എം. മരുതേരിപറമ്പ് സൗത്ത് ബ്രാഞ്ച് അംഗം) ബിന്ദു, ശിവരാജ് (കൂട്ടാലിട). സംസ്‌കാരം ഇന്ന് രാത്രി 10 മണിയ്ക്ക്.

error: Content is protected !!