Category: വടകര

Total 976 Posts

കൊയിലാണ്ടി മുത്താമ്പി പുഴയില്‍ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പന്തലായനി സ്വദേശി

കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ചാടിയ യുവാവ് മരിച്ചു. പന്തലായനി പുതിയോട്ടില്‍ മിഥുന്‍ ആണ് മരിച്ചത്. നാല്‍പ്പതു വയസായിരുന്നു. ഇന്ന് രാത്രി എട്ടുമണിയോടെയാണ് ബൈക്കില്‍ മുത്താമ്പി പാലത്തിന് സമീപത്തെത്തിയ മിഥുന്‍ ബൈക്ക് നിര്‍ത്തി പുഴയിലേക്ക് ചാടിയത്. തുടര്‍ന്ന് സമീപത്ത് മീന്‍ പിടിക്കുകയായിരുന്ന പ്രദേശവാസികള്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഗ്രേഡ്

കൊയിലാണ്ടി മുത്താമ്പി പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പന്തലായനി സ്വദേശിയാണെന്നാണ് വിവരം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് ബൈക്കിലെത്തിയ ഇയാള്‍ പാലത്തിന് സമീപം ബൈക്ക് നിര്‍ത്തി പുഴയിലേക്ക് ചാടിയത്. സമീപത്ത് മീന്‍പിടിച്ചുകൊണ്ടിരിക്കുന്നവര്‍ ഇത് കണ്ടതിനെ തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

വടകര കണ്ണൂക്കര ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ മീത്തലെ മുക്കാളി യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ സി.ആർ പ്രഫുൽ കൃഷ്ണ സന്ദർശിച്ചു

മുക്കാളി: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കര മീത്തലെ മുക്കാളിയില്‍ ദേശീയപാത നിർമ്മാണത്തിന് സോയിൽ നെയിലിംങ്ങ് വഴി നിർമ്മിച്ച സംരക്ഷണഭിത്തി തകർന്നു വീണ സ്ഥലം യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ സി.ആർ പ്രഫുൽ കൃഷ്ണ സന്ദർശിച്ചു. നിലവിൽ പ്രദേശത്തെ വൈദ്യുതിയും വീടുകളിലേക്കുള്ള വഴിയും നഷ്ടപെട്ടിരിക്കുകയാണ്. അവിടുത്തെ കുടുംബങ്ങളുടെയും പ്രദേശവാസികളുടെയും ആശങ്ക പരിഹരിക്കാനായി വിഷയം കേന്ദ്ര മന്ത്രിമാരായ നിതിൻ

കൊയിലാണ്ടി മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടി; പ്രദേശത്ത് തിരച്ചില്‍

കൊയിലാണ്ടി: മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടി. രാത്രി ബൈക്കില്‍ ഇവിടെയെത്തിയ ആള്‍ ബൈക്ക് പാലത്തിന് സമീപം നിര്‍ത്തിയിട്ട് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ നടക്കുകയാണ്.

കടമേരിയില്‍ കഞ്ചാവുമായി പത്തൊമ്പതുകാരൻ പിടിയില്‍

ആയഞ്ചേരി: കടമേരി റേഷന്‍ കടയ്ക്ക് സമീപത്തെ കോട്ടേഴ്‌സില്‍ നിന്നും കഞ്ചാവുമായി പത്തൊമ്പതുകാരൻ പിടിയില്‍. ബീഹാര്‍ സ്വദേശി സാദിക്ക് ആലം ആണ് നാദാപുരം പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 400ഗ്രാമിലേറെ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വില്‍പ്പനയ്ക്കായി കഞ്ചാവ് മുറിയില്‍ സൂക്ഷിക്കുകയായിരുന്നു. യുവാവ് കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്

ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക; നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത

കോഴിക്കോട്‌: കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ (03-07-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജാഗ്രത നിർദ്ദേശങ്ങൾ 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ

മാലിന്യമുക്ത നവകേരളം; ജില്ലാതലത്തിൽ കർമ്മ പദ്ധതികളുമായി ക്യാമ്പയിൻ സെക്രട്ടറിയേറ്റ്, ബ്ലോക്ക്-നഗരസഭ തല ശിൽപശാല ജൂലായ് 10,11 തിയതികളില്‍

കോഴിക്കോട്: ‘മാലിന്യമുക്ത നവകേരളം’ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ തദ്ദേശസ്ഥാപന തലത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാതലത്തിൽ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് തുടർപരിപാടികൾ ആസൂത്രണം ചെയ്തു. ഒന്നാംഘട്ട പ്രവർത്തനം എന്ന നിലയിൽ ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കുമുള്ള ശില്പശാലയാണ് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്നത്. മാലിന്യ സംസ്കരണത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ നിലവിലെ

പശുവിനെ കുളിപ്പിക്കുന്നതിനിടയില്‍ ഷോക്കേറ്റതെന്ന് സംശയം; തിക്കോടി സ്വദേശിയായ ഓട്ടോ ഡ്രൈവർ തൊഴുത്തില്‍ മരിച്ച നിലയില്‍

തിക്കോടി: പുറക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ തൊഴുത്തില്‍ മരിച്ച നിലയില്‍. പുറക്കാട് കണ്ടംകുനി ശ്രീജേഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. പശുവിനെ കുളിപ്പിക്കുന്നതിനിടയില്‍ കേബിളില്‍ തട്ടി ഷോക്കേറ്റതാണെന്ന് കരുതുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം തൊഴുത്തില്‍ തൂണിനോട് ചേര്‍ന്ന് മരിച്ചു കിടക്കുന്നതാണ് വീട്ടുകാര്‍ കണ്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന്

വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ സ്‌പോട്ട് അഡ്മിഷന്‍; അറിയാം വിശദമായി

വടകര: കേപ്പിന്റെ നിയന്ത്രണത്തിലുള്ള വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഇന്‍ ഓട്ടോമേഷന്‍ ആന്റ് റോബോട്ടിക്സ് എന്ന കോഴ്സിലെ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കു ഗവണ്‍മെന്റ് ഫീസില്‍ (2024-25 അദ്ധ്യയന വര്‍ഷം) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓണ്‍ലൈനായി സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കും ഇതുവരെ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കും പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/ കെ.ജി.സി.ഇ യോഗ്യതയുടെ

പുതുപ്പണം വെളുത്തമല വളപ്പില്‍ മൈമു അന്തരിച്ചു

പുതുപ്പണം: വെളുത്തമല വളപ്പില്‍ മൈമു.വി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: അബ്ദുള്ള. മക്കള്‍: അബ്ദു റഹ്‌മാന്‍, അബൂബക്കര്‍, അബ്ദുള്‍ ഖാദര്‍, ഹംസ, റസാഖ്, ഐശു.

error: Content is protected !!