Category: വടകര

Total 1416 Posts

സാംസ്കാരിക ഘോഷയാത്ര, നാടൻപാട്ട്, കുട്ടികളുടെ നാടകം, നൃത്ത പരിപാടികൾ; വടകര പഴങ്കാവ് കൈരളി വായനശാലയുടെ നവതിയാഘോഷങ്ങൾക്ക് സമാപനം

വടകര: പഴങ്കാവ് കൈരളി വായനശാലയുടെ ഒരുവർഷം നീണ്ടുനിന്ന നവതിയാഘോഷ പരിപാടികൾ സമാപിച്ചു. പുളിഞ്ഞോളി സ്‌കൂളിൽ നടന്ന സാംസ്‌കാരിക സമ്മേളനം മനയത്ത് ചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. എം.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സിനിമാ, നാടക നടൻ മുഹമ്മദ് പേരാമ്പ്ര, കാനപ്പള്ളി ബാലകൃഷ്ണൻ, പി.പി. ബാലകൃഷ്‌ണൻ, കെ.നിഷ, എൻ.രാജൻ, പി.മിഥുൻ, പി.പി. മാധവൻ എന്നിവർ സംസാരിച്ചു. കലാ, കായിക മത്സര

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാവണം’; സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചര്‍ച്ച ചെയ്ത് വില്ല്യാപ്പള്ളി മണ്ഡലം മഹിളാ കോൺഗ്രസ്സ് സംഗമം

മേമുണ്ട: തൊഴിലിടങ്ങളിലും പൊതു സമൂഹത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് അറുതി വരുത്താനായി ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ശക്തമായി നടപ്പാക്കാൻ സർക്കാർ തയ്യാറാവാണമെന്ന് മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഗിരിജ ശശി ചക്കിട്ടപ്പാറ. മേമുണ്ട പൊന്നാറത്ത് ഭവനില്‍ ഇന്ന് സംഘടിപ്പിച്ച വില്ല്യാപ്പള്ളി മണ്ഡലം മഹിളാ കോൺഗ്രസ്സ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാവിലെയോടെ ആരംഭിച്ച സംഗമത്തില്‍

‘നാട്ടിലെ എല്ലാ പരിപാടിക്കും മുന്നില്‍ നിന്ന ചെറുപ്പക്കാരനായിരുന്നു”; ഓണാവധിക്ക്‌ നാട്ടില്‍ എത്തി, തിരിച്ച് പോകാനിരിക്കെ ജീവന്‍ കവര്‍ന്ന് അപകടം, സുബീഷിന് വിട ചൊല്ലി വള്ളിക്കാട്

ചോറോട്: ”നാട്ടിലെ എല്ലാ പരിപാടിക്കും മുന്നില്‍ നിന്ന ചെറുപ്പക്കാരനായിരുന്നു…വല്ലാത്ത സങ്കടായി പോയി..! വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വള്ളിക്കാട് സ്വദേശി സുബീഷിനെ കുറിച്ച് വാര്‍ഡ് മെമ്പര്‍ സജിതകുമാരി പറഞ്ഞതാണിത്. വൈകുന്നേരം വരെ തങ്ങള്‍ക്കൊപ്പം കളിച്ച് ചിരിച്ച് നടന്ന പ്രിയ സുഹൃത്ത് ഇനിയില്ലെന്ന കാര്യം വിശ്വസിക്കാന്‍ ഇപ്പോഴും സുബീഷിന്റെ സുഹൃത്തുക്കള്‍ക്ക് സാധിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരം സുഹൃത്തുകള്‍ക്കൊപ്പം വീടിന്

വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകന്‍ പനയുള്ള പറമ്പത്ത് ഷാജി അന്തരിച്ചു

കുന്നുമ്മല്‍: വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകന്‍ പെരുവാണിയിൽ പനയുള്ള പറമ്പത്ത് ഷാജി അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം. അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌ക്കൂളിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ്‌. അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: വത്സല. ഭാര്യ: അന്നദ (അധ്യാപിക, വട്ടോളി നാഷണല്‍

ചോറോട് ബാലവാടിയില്‍ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കാട് സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ മരിച്ചു

ചോറോട്‌: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കാട് സ്വദേശിയായ സിആര്‍പിഎഫ് ജീവനക്കാരന്‍ മരിച്ചു. വള്ളിക്കാട് അടുമ്പാട് കുനിയില്‍ സുബീഷ് എ.കെ (35)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7മണിയോടെ വള്ളിക്കാട് ബാലവാടി മെയിന്‍ റോഡിലുണ്ടായ വാഹനാപകടത്തിലാണ്‌ സുബീഷിന് പരിക്കേല്‍ക്കുന്നത്‌. റോഡിന് സമീപത്ത് കൂടെ നടന്നു പോകുന്നതിനിടെ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബോലേറോ ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക്

അഴിയൂർ ചിറ മീത്തൽ കൈതക്കെട്ടിൽ ജാനു അന്തരിച്ചു

അഴിയൂർ: ചിറ മീത്തൽ കൈതക്കെട്ടിൽ ജാനു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ അച്യുതന്‍ മകൻ: ബാബു.മരുമകൾ: സുധ. Description: Azhiyur Chira Meethal Kaitakettil Janu passed away

വടകര മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം കല്ലുള്ള മീത്തൽ മോഹിനി അന്തരിച്ചു

വടകര: മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം കല്ലുള്ള മീത്തൽ മോഹിനി (അനിത) അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ അശോകൻ. മക്കൾ: അഭിലാഷ്, ശൈലേഷ്, ദീപേഷ്. മരുമക്കൾ: ലിജിന (പയ്യോളി), റീന (ഏറാമല). സഹോദരങ്ങൾ: രാജൻ, ബേബി, സാവിത്രി, പരേതരായ കുഞ്ഞിക്കണ്ണൻ, അശോകൻ, ചന്ദ്രൻ. Description: vadakara kallulla meethal mohini passed away

‘പാട്ടും ചർച്ചകളുമൊക്കെയായി വടകരയിലെ ആറു ദിനം കടന്ന് പോയത് അറിഞ്ഞില്ല, എത്തിയവരെല്ലാം ഫെസ്റ്റ് ​ഗൗരവത്തോടെ കണ്ടു’;’വ’ ഫെസ്റ്റിന് ഇംതിയാസ് ബീഗത്തിന്റെ ഗസലോടെ ഇന്ന് സമാപനം

വടകര: വായന, വാക്ക്, വര, വടകര പേരുകൊണ്ടും അവതരണ രീതികൊണ്ടും വ്യത്യസ്തമായ വ ഫെസ്റ്റിന് ഇന്ന് സമാപനമാകും. പാട്ടും ചര്‍ച്ചകളുമൊക്കെയായി വടകരയിലെ ആറു ദിനം കടന്ന് പോയത് അറിഞ്ഞില്ല. മികച്ച പ്രതികരണമാണ് ഫെസ്റ്റിന് ലഭിച്ചത്. വടകരക്കാർ മാത്രമല്ല ജില്ലയ്ക്ക് പുറത്ത് നിന്നും ഒട്ടനവധി പേർ കഴിഞ്ഞ അഞ്ച് ദിവസവും മുനിസിപ്പല്‍ പാര്‍ക്കിൽ എത്തിയിരുന്നു. എല്ലാവരും ​ഗൗരവത്തോടെയാണ്

എം.ഡി.എം.എ കേസ്; റിമാൻഡിലായ യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയിൽ വാങ്ങി നാദാപുരം പോലീസ്

നാദാപുരം: മാരക ലഹരി വസ്തുവായ എം.ഡി.എം.എ യുമായി പിടിയിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് (26) , സുഹൃത്ത് കുമ്പളക്കാട് സ്വദേശിനി അഖില (24) എന്നിവരെയാണ് നാദാപുരം പോലിസ് കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയത്. വാഹന പരിശോധനക്കിടെ സപ്തംബർ ഒമ്പതിന് രാത്രിയാണ് 32.62 ഗ്രാം എം.ഡി.എം.എ യുമായി

രാത്രിയെ പകലുകളാക്കിയ ഗസല്‍ സന്ധ്യകള്‍, കഥ പറഞ്ഞും പാടിയും പ്രിയപ്പെട്ട എഴുത്തുകാര്‍; വ ഫെസ്റ്റ് ആഘോഷമാക്കി വടകര

വടകര: പാട്ടും ചര്‍ച്ചകളും പറച്ചിലുമായി വ ഫെസ്റ്റ് ആഘോഷമാക്കി വടകര. വൈവിധ്യമാർന്ന കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളുമായി അഞ്ചാം ദിവസത്തിലേക്ക് കടന്ന രാജ്യാന്തര പുസ്തകോത്സവം വടകരയുടെ ചരിത്രത്തിലാണ് ഇടം പിടിച്ചിരിക്കുന്നത്. പുസ്തകങ്ങള്‍ വാങ്ങാനും തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെ കേള്‍ക്കാനും ഓരോ ദിനവും നൂറ് കണക്കിന് പേരാണ് മുനിസിപ്പല്‍ പാര്‍ക്കിലേക്ക് ഒഴുകിയെത്തുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടം സിനിമയുടെ

error: Content is protected !!