Category: വടകര
നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി; വളയത്ത് കരുതൽ തടങ്കൽ നിയമ പ്രകാരം യുവാവ് അറസ്റ്റിൽ
വളയം: മയക്കുമരുന്ന് കേസുകളിലെ കരുതൽ തടങ്കൽ നിയമം പ്രകാരം വളയത്ത് ഒരാൾ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണികണ്ടി നംഷിദി(37)നെയാണ് വളയം ഇൻസ്പെക്ടർ ഇ.വി ഫായിസ് അലി അറസ്റ്റുചെയ്തത്. ഒരുവർഷത്തേക്കാണ് പ്രതിക്കെതിരേ കരുതൽത്തടങ്കൽ നിയമം നടപ്പാക്കിയത്. ചെന്നൈയിലെ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ റീജണൽ ഓഫീസിൽ നിന്നുള്ള ഉത്തരവിനെ തുടർന്നാണ് നടപടി. അറസ്റ്റിലായ പ്രതിയെ ഇന്ന് തിരുവനന്തപുരം പൂജപ്പുര
പ്രഭാതസവാരിക്കിടെ ദേഹാസ്വാസ്ഥ്യം; എടച്ചേരിയില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
എടച്ചേരി: പ്രഭാത സവാരി കഴിഞ്ഞ് വീടിന് സമീപത്തെത്തി വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. എടച്ചേരിക്കടുത്ത് ഇരിങ്ങണ്ണൂർ റോഡിൽ വയലോരം ബസ് സ്റ്റോപ്പിന് സമീപം ചിറപ്പുറത്ത് താഴെക്കുനി വിജീഷ് (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിവുപോലെ പ്രഭാതസവാരിക്കായി ഇറങ്ങിയതായിരുന്നു. നടത്തം കഴിഞ്ഞ് വീടിന് സമീപമെത്തി വ്യായാമം ചെയ്യുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ്
വടകര നഗരസഭയുടെ കാരാട്ട് സ്‌പോര്‍ട്‌സ് മൈതാനം നാടിന് സമർപ്പിച്ചു
വടകര: നഗരസഭയുടെ കാരാട്ട് സ്‌പോര്‍ട്‌സ് മൈതാനം നഗരസഭാ ചെയർപേഴ്‌സൻ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ക്യാമ്പയിനും ഫുട്‌ബോൾ ടൂർണമെന്റും നടന്നു. വൈസ് ചെയർമാൻ പി.കെ. സതീശൻ അധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. രാജിത പതേരി, പി.സജീവ്കുമാർ, സിന്ധു പ്രേമൻ, ഷംന നടോൽ, എൻ.കെ. പ്രഭാകരൻ, കെ.കെ. വനജ,
പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ വിളഞ്ഞത് നൂറുമേനി; ആയഞ്ചേരിയിൽ കൊയ്ത്തുത്സവം നടത്തി പൊൻകതിൽ കൂട്ടായ്മ
ആയഞ്ചേരി: ആയഞ്ചേരി റഹ്മാനിയ്യ ഹയർ സെക്കണ്ടറി സ്കൂൾ 98 ബാച്ച് പൊൻകതിർ കുട്ടായ്മ കൊയ്ത്തുത്സവം നടത്തി. താറോപൊയിൽ പാടശേകര സമിതി പ്രസിഡണ്ട് കുനിമ്മൽ കുഞ്ഞബ്ദുല്ല കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. സി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എഴ് ഏകറോളം വിസ്തൃതിയിൽ ജൈവ വളങ്ങൾ ഉപയോഗിച്ച് നടത്തിയ കൃഷി നൂറ് മേനി വിളവെടുപ്പാണ് നൽകിയത്. കാർഷിക മേഖലയിൽ നിന്നു യുവാക്കൾ
ആയഞ്ചേരിയിൽ കുറുക്കന്റെ ആക്രമണം; പന്ത്രണ്ടോളം പേർക്ക് കടിയേറ്റു
ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് , കടമേരി, പ്രദേശങ്ങളിൽ കുറുക്കന്റെ ആക്രമണം. പന്ത്രണ്ടോളം പേർക്ക് കടിയേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പതിനഞ്ചുവയസുകാരനായ വിദ്യാർത്ഥിയെയും അമ്മയേയും വീട്ടിൽ കയറിയാണ് കുറുക്കൻ ആക്രമിച്ചത്. സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവർ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാർ ചേർന്ന് അക്രമകാരിയായ കുറുക്കനെ
മാലിന്യത്തിന് വിട; ‘മാലിന്യ മുക്തം നവകേരളം’ പ്രഖ്യാപനം നടത്തി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ്
ആയഞ്ചേരി: 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേയ്സ്റ്റ് ദിനത്തിൽ കേരളം മാലിന്യ മുക്ത പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ശുചിത്വ പ്രഖ്യാപനം നടന്നു. ഒരു വർഷക്കാലം നീണ്ടുനിന്ന കേമ്പയിൻ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ശുചിത്വ പ്രഖ്യാപനം നടത്തിയത്. ഒന്നാം ഘട്ടത്തിൽ വാർഡിലെ സ്കൂളും അംഗൻവാടിയും ഗ്രേഡിങ്ങിലൂടെ ഹരിത സ്ഥാപനങ്ങളായ് പ്രഖ്യാപിച്ചു.
വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്; വിഎം പെര്‍മിറ്റ് പരിശോധന നാളെ മുതല്‍
വടകര: വടകരയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ വിഎം പെർമിറ്റ് പരിശോധന നാളെ മുതല്‍ ആരംഭിക്കും. ബുധന്‍, ശനി ദിവസങ്ങളില്‍ സിദ്ധാശ്രമത്തിന് മുന്‍വശം പകല്‍ രണ്ട് മുതല്‍ നാലുവരെയാണ് പരിശോധന. ആർടിഒ ഉദ്യോഗസ്ഥർ ഒന്നുമുതൽ 100 വരെ എന്ന ക്രമത്തിലായിരിക്കും വിഎം നമ്പർ പരിശോധിക്കുക. 19ന് വിഎം പെര്‍മിറ്റ് ഒന്ന് മുതല്‍ 100 വരെ അനുവദിച്ചു കിട്ടിയ
വിലങ്ങാട് പ്രകൃതിദുരന്തം: റവന്യു റിക്കവറി നടപടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: വിലങ്ങാട്, പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ റവന്യു റിക്കവറി നടപടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വായ്പകളിലും വിവിധ സര്‍ക്കാര്‍ കുടിശികകളിന്മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും ഒരു വര്‍ഷത്തേക്കാണ് ഇളവ്. 1968ലെ കേരള റവന്യൂ റിക്കവറി ആക്ട് സെക്‌ഷന്‍ 83ബി പ്രകാരമാണ് ഇളവ്. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്കിയാട്, തിനൂര്‍, എടച്ചേരി, വാണിമേല്‍,
കളഞ്ഞുകിട്ടിയത് നാലര പവന്റെ സ്വര്‍ണമാല; മണിക്കൂറുകള്‍ക്കുള്ളില്‍ ഉടമയെ കണ്ടെത്തി തിരികെ നല്‍കി മുക്കാളി സ്വദേശി
മുക്കാളി: റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി. മുക്കാളി സ്വദേശി സൂരജ് എന്നയാള്‍ക്കാണ് ഇന്നലെ നടന്നുപോവുന്നതിനിടെ മുക്കാളിയില്‍ നിന്നും നാലര പവന്റെ സ്വര്‍ണമാല കളഞ്ഞുകിട്ടിയത്. ഉടന്‍ തന്നെ സൂരജ് മാല വടകര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇതിനിടെ മാലയുടെ ഉടമയായ മുക്കാളി സ്വദേശി ജ്യോതി പ്രഭയെ കണ്ടെത്തുകയും മാല കളഞ്ഞുകിട്ടിയ വിവരം
പേരാമ്പ്രയില്‍ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി
പേരാമ്പ്ര: പേരാമ്പ്രയില്‍ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി. കാസര്‍ഗോഡ് സ്വദേശിയായ പേരാമ്പ്ര കുരിക്കിലേരി താമസിക്കും സുധ അന്തര്‍ജനം (65) ആണ് 26.02.2025 ന് രാവിലെ 10 മണി മുതല്‍ കാണാതയത്. പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസറ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മാനസികാസ്വസ്ഥമുള്ള വയോധിക ഇവരുടെ കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍കഴിഞ്ഞ