Category: മേപ്പയ്യൂര്‍
കൊയിലാണ്ടി പുളിയഞ്ചേരിയിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു
കൊയിലാണ്ടി: പുളിയഞ്ചേരി അയ്യാപ്പാരി താഴ കുനി നാരായണിയുടെ വീട്ടിലെ കിണർ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു. ആൾമറയടക്കം മണ്ണിലേക്ക് താഴ്ന്നു പോയി. ഇതോടെ ഇവരുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. മേഖലയിലെ പലയിടങ്ങളിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു.
കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രതാപം വീണ്ടെടുക്കും: കെ.പ്രവീണ്‍ കുമാര്‍
മേപ്പയൂര്‍: കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് നിയുക്ത ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. സ്ഥാനമേറ്റെടുക്കുന്നതിന് മുന്‍പ് മേപ്പയൂര്‍ ടി.കെ.കണ്‍വന്‍ഷന്‍ സെന്ററില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പ്രധാന ഭാരവാഹികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേപ്പയൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ പി.എം.നിയാസ്, സത്യന്‍ കടിയങ്ങാട്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ.ബാല നാരായണന്‍,
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകനെ ഗുണ്ടാസംഘം വളഞ്ഞിട്ട് ആക്രമിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകനെ ഗുണ്ടാസംഘം വളഞ്ഞിട്ട് ആക്രമിച്ചു. ഞായറാഴ്ച രാത്രി കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം വെച്ചായിരുന്നു സംഭവം. കൊവിഡ് രോഗിയുമായി എത്തിയ മുചുകുന്ന് സ്വദേശി വിജേഷിനെയാണ് സംഘം മര്‍ദ്ദിച്ചത്. കോതമംഗലം സ്വദേശി സുഭാഷിന്റെ നേതൃത്വത്തിലുളള സംഘമാണ് ആക്രമിച്ചതെന്ന് വിജീഷ് പൊലീസിന് മൊഴി നല്‍കി. ആക്‌സിഡണ്ട് കേസുമായി എത്തിയ
കൊയിലാണ്ടി വെറ്റിലപാറയില്‍ വാഹനാപകടം; കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരുക്ക്
കൊയിലാണ്ടി: കൊയിലാണ്ടി വെറ്റിലപാറയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരുക്ക്. എടക്കാട് സ്വദേശി പുനത്തില്‍ പറമ്പില്‍ ധനേഷ് (40)നാണ് പരുക്കേറ്റത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എല്‍ 11 ഡബ്യൂ 6513 കാറും തെക്കന്‍ കൊല്ലത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് മത്സ്യം കയറ്റി വരികയായിരുന്ന പിക്കപ്പ് വാനുമാണ്
ഇടുങ്ങിയ മുറികൾ, വെളിച്ചമില്ല: പരാതിയുമായി എത്തിയാൽ ശ്വാസംമുട്ടും, മേപ്പയൂർ പോലീസ് സ്റ്റേഷനിലെ അവസ്ഥ അതിദയനീയം
മേപ്പയ്യൂർ: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ. നിലവിൽ വാടകക്കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രവർത്തനം, അവിടെ ഉള്ളതാകട്ടെ പരിമിതമായ സൗകര്യങ്ങളും. ജില്ലയിൽ, നാളിതുവരെയായി സ്വന്തമായി കെട്ടിടമില്ലാതെ പ്രവർത്തിക്കുന്ന ചുരുക്കം ചില പോലീസ് സ്റ്റേഷനുകളിലൊന്നാണ് മേപ്പയ്യൂരിലുള്ളത്. മേപ്പയ്യൂർ, ചെറുവണ്ണൂർ, അരിക്കുളം പഞ്ചായത്തിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് സ്റ്റേഷന്റെ പരിധിയിലുള്ളത്. പോലീസുദ്യോഗസ്‌ഥരാണ് ഇവിടെ ജോലിനോക്കുന്നത്. അത് ഏഴ്
എസ്.എസ്.എല്‍.സി ഉന്നത വിജയികളെയും നാഷണല്‍ ബാഡ്ജ് ഗൈഡ്‌സ് പുരസ്‌കാരം നേടിയ മിനി ചന്ദ്രനെയും ചെറുവണ്ണൂരില്‍ അനുമോദിച്ചു
പേരാമ്പ്ര: നാഷണല്‍ ബാഡ്ജ് ഗൈഡ്‌സ് പുരസ്‌കാരം നേടിയ മിനി ചന്ദ്രനെയും എസ്സ്.എസ്സ് എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം ലഭിച്ച വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ചെറുവണ്ണൂര്‍ അരങ്ങില്‍ ശ്രീധരന്‍ സ്മാരകത്തില്‍ വെച്ച് നടന്ന അനുമോദന ചടങ്ങ് എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി എന്‍.കെ. വത്സന്‍ ഉദ്ഘാടനം ചെയ്തു. സി. സുജിത്ത്, മോനിഷ.പി, മണിലാല്‍ കുറേറ്യാട്ട് , നരേഷ്.ടി.പി, രവീന്ദ്രന്‍.പി.പി,
കാത്തിരിപ്പിന് വിരാമം, കീഴരിയൂർ തുറയൂർ നിവാസികൾക്കിനി സുഖയാത്ര; നടയ്ക്കൽ പാലം നിർമ്മാണം അവസാനഘട്ടത്തിൽ
കീഴരിയൂർ: കീഴരിയൂർ, തുറയൂർ പഞ്ചായത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായ കോരപ്ര-പൊടിയാടി റോഡിലെ നടയ്ക്കൽ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. വരുന്ന ഡിസംബറോടെ നിർമാണം പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഇതിനോടനുബന്ധിച്ചുള്ള മുറി നടയ്ക്കൽ പാലത്തിന്റെ നിർമാണപ്രവൃത്തി ഉടൻ ആരംഭിക്കും. കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും മാത്രം കടന്നു പോകാൻ കഴിയുമായിരുന്ന നടയ്ക്കൽ പാലവും മുറിനടയ്ക്കൽ പാലവും വീതിയുള്ള വലിയ പാലങ്ങളായാണ്
വിദ്യാര്‍ത്ഥികള്‍ അറിയാന്‍; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നിന്ന് നല്‍കിയ നീന്തല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിലേക്ക് കൗണ്ടര്‍ സൈന്‍ ചെയ്യാന്‍ മെമ്പര്‍മാര്‍ക്ക് ഇന്ന് തന്നെ വാർഡ് മെമ്പർമാർ വശം തിരികെ നൽകാൻ നിര്‍ദേശം
മേപ്പയ്യൂര്‍; പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്തില്‍ നിന്നും നല്‍കിയ നീന്തല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നാളെ രാവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലേക്ക് കൗണ്ടര്‍ സൈന്‍ ചെയ്യുന്നതിനായി മെമ്പര്‍ മാരുടെ കൈവശം നല്‍കേണ്ടതാണ്. ഇന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്ത് മെമ്പറുടെ കൈവശം നല്‍കി സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അറിയിച്ചു.
മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൊതു വൈഫൈ കേന്ദ്രം തുറന്നു; കായലാട് അങ്കണവാടിയില്‍ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസിഡന്റ് കെ.ടി.രാജന്‍
മേപ്പയ്യൂര്‍; മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പൊതു വൈഫൈ കേന്ദ്രം കായലാട് അങ്കണവാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഏ.പി. രമ്യ, കെ.പി വേണുഗോപാല്‍, ദാമോദരന്‍ പൊറായില്‍, പി.എം.ബാലകൃഷണന്‍ മാസ്റ്റര്‍, ടി.കെ.പ്രഭാകരന്‍, കെ.കെ.കുഞ്ഞിരാമന്‍, സുജ ടീച്ചര്‍, സുഭാഷ് മാസ്റ്റര്‍, എന്നിവര്‍ ആശംസയും
കേരഗ്രാമം പദ്ധതി മേപ്പയ്യൂരിൽ വളം വിതരണം ചെയ്തു
മേപ്പയ്യൂർ: കേരഗ്രാമം പദ്ധതി പ്രകാരം മേപ്പയ്യൂർ പഞ്ചായത്ത് എട്ടാം വാർഡിൽ വളം വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ റാബിയ എടത്തിക്കണ്ടി കെ.നാരായണ് വളം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.കെ.ശ്രീധരൻ അധ്യക്ഷനായി.കെ പി രാമചന്ദ്രൻ, മുജീബ് കോമത്ത്, കെ.കെ.മെയ്തീൻ എന്നിവർ സംസാരിച്ചു. വി.കെ.ബാബുരാജ് സ്വാഗതവും വികസന സമിതി കൺവീനർ സി.എം.ബാബു നന്ദിയും പറഞ്ഞു.