Category: മേപ്പയ്യൂര്‍
ഇന്ധനവിലവര്‍ധനവിലും വാക്സിന് നയത്തിലും പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐയുടെ ഒപ്പുശേഖരണം
മേപ്പയ്യൂര്‍ : ‘ഇന്ധനവില വര്‍ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന് നയത്തിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മേപ്പയ്യൂര്‍ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പെട്രോള്‍ പമ്പില്‍ ഒപ്പ് ശേഖരണം നടത്തി. പരിപാടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി മെമ്പര്‍ കെ.എം ലിഗിത്ത് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സൗത്ത് മേഖല സെക്രട്ടറി അര്ജ്ജുന് കൃഷ്ണ അഭിവാദ്യം ചെയ്തു. ബിജിത്ത്
ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടം: സ്ഥലം വാങ്ങാൻ 71.48 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
പേരാമ്പ്ര: ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടംനിർമിക്കാൻ കൂടുതൽ സ്ഥലംവാങ്ങാൻ 71.48 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. 1.22 ഏക്കർ സ്ഥലമാണ് വാങ്ങുക. സ്വന്തമായി സ്ഥലമില്ലാത്തതോ സ്ഥലം അപര്യാപ്തമോ ആയ സ്കൂളുകൾക്ക് സ്ഥലംവാങ്ങാൻ ഫണ്ടനുവദിക്കാൻ 2019-2020 വർഷം ബജറ്റിൽ തുക വകയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിനും ഫണ്ടനുവദിക്കാൻ സർക്കാർ ഭരണാനുമതി നൽകിയത്. കഴിഞ്ഞവർഷം
കൊയിലാണ്ടി ആനക്കുളത്ത് അപകടത്തില്‍പ്പെട്ട പിക്കപ്പ് വാനില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി; വീഡിയോ കാണാം
കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളത്ത് അപകടത്തില്‍പ്പെട്ട പിക്കപ്പ് വാനില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി. വടകര ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാന്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. ഇയാളെ പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ തന്നെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി പിഷാരിക്കാവ് ഭാഗത്തേക്ക് ഓടി
നെറ്റ്വര്‍ക്ക് പ്രശ്നം ഇനിയില്ല; മേപ്പയ്യൂരില്‍ രണ്ട് പുതിയ വൈഫൈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ രണ്ട് പുതിയ വൈഫൈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. നാലാം വാര്‍ഡ് എടത്തില്‍ മുക്ക് മിറാക്കിള്‍ ആന്‍ഡ് ഗ്രാമകേളിവൈ ഫൈ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് നിര്‍വഹിച്ചു. വാര്‍ഡ് 3ലെ ഇ ആര് വായനശാലയിലെ പുതിയ വൈഫൈ കണക്ഷന് യുവ കവയത്രി സ്നേഹ അമ്മാറത്ത് ഉല്‍ഘാടനം ചെയ്തു. എടത്തില്‍ മുക്കില്‍ നടന്ന ചടങ്ങില്‍
മേപ്പയ്യൂരില്‍ മുസ്ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മലബാര്‍ സമര രക്ത സാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഐ.സി.എച്ച്.ആര് നടപടിക്കെതിരെ മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചരിത്രത്തിന്റെ അപനിര്‍മ്മിതിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ ഡി.ഡി.സി ജനറല്‍ സെക്രട്ടറി ഇ.അശോകന് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ടൗണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.എം കുഞ്ഞമ്മദ് മദനി അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ സമര രക്തസാക്ഷികളെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണം: മുസ്ലിംലീഗ്
തുറയൂര്‍: മലബാര്‍സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ യോജിച്ച പ്രമേയം പാസാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റര്‍ ആവശ്യപ്പെട്ടു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര നടപടിയില്‍ നിലപാട് വ്യക്തമാക്കി,യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികയില്‍ നിന്ന്
വി.വി ദക്ഷിണാമൂര്‍ത്തി മാസ്റ്ററുടെ ചരമ വാര്‍ഷിക ദിനം അവകാശ പ്രഖ്യാപന ദിനമായി ആചരിച്ച് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്
മേപ്പയ്യൂര്‍: വി.വി ദക്ഷിണാമൂര്‍ത്തി മാസ്റ്ററുടെ ചരമ വാര്‍ഷിക ദിനം മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് സി.ഐ.ടി.യു അവകാശ പ്രഖ്യാപന ദിനമായി ആചരിച്ചു. ആഗസ്റ്റ് 31ാം തിയ്യതി കോഴിക്കോട് ജില്ലയിലെ 41 കേന്ദ്രങ്ങളില്‍ ക്ഷേത്ര ജീവനക്കാര്‍ അവകാശ പ്രഖ്യാപന സമരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തി. മലബാര്‍ ദേവസ്വം നിയമനിര്‍മ്മാണം ഞങ്ങളുടെ അവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ
ലഹരി നിര്‍മാര്‍ജ്ജന ബോധവത്ക്കരണം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എല്‍.എന്‍.എസ് മേപ്പയ്യൂര്‍
മേപ്പയ്യൂർ: ലഹരി ഉപയോഗത്തിൽ നിന്ന് വിദ്യാർഥികളെ രക്ഷിക്കാൻ ലഹരി ബോധവത്കരണം പാഠ്യപദ്ധതിൽ ഉപ്പെടുത്തണമെന്ന് ലഹരി നിർമാർജന സമിതി മേപ്പയ്യൂർ ഓൺ ലൈൻ സംഘമം . മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ സംഘമം മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ഇബ്രാഹിം പാലാട്ടക്കര അധ്യക്ഷത വഹിച്ചു .ഇല്ലച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം
കൊയിലാണ്ടി സ്വദേശി സി.ടി.അനിൽ കുമാറിന് നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാടിന് അഭിമാനമായി ഗോവയിൽ വച്ച് നടന്ന നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി കൊയിലാണ്ടി സ്വദേശി അനിൽ കുമാർ. സി.ടി. കൊയിലാണ്ടി ഏയ്ഞ്ചൽ സ്കൂൾ ഓഫ് ഡാൻസ് മ്യൂസിക്, എവർ ഫിറ്റ് ഫൈറ്റ് ക്ലബിന്റെയും സ്ഥാപകനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 25 വർഷമായ് മാർഷ്യൽ ആട്സ് രംഗത്ത് പ്രവർത്തിക്കുന്നു. ഷോട്ടോകാൻ കരാത്തയിൽ
കൊയിലാണ്ടി മന്ദമംഗലത്ത് വളർത്തു നായയുടെ കടിയേറ്റ് മുപ്പത്തിമൂന്നുകാരിയ്ക്ക് ഗുരുതരപരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വളർത്തു നായയുടെ കടിയേറ്റ് മുപ്പത്തിമൂന്നുകാരിക്ക് ഗുരുതരപരിക്ക്. കൊയിലാണ്ടി മന്ദാമംഗലം പുതിയോട്ടിൽ ശ്രുതിയ്ക്കാണ് പരിക്കേറ്റത്. മറ്റ് മൂന്നുപേരെയും വളർത്തുനായ ആക്രമിച്ചെങ്കിലും പരിക്ക് ഗുരുതരമല്ല. കൊയിലാണ്ടി മന്ദമംഗലം സ്വദേശിനിയാണ് ശ്രുതി. കാലിലാണ് നായയുടെ കടിയേറ്റത്. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തിര സർജറി വേണം