Category: മേപ്പയ്യൂര്‍
മേപ്പയ്യൂര്‍ എരുവാട്ട് മീത്തല്‍ ജാനു അന്തരിച്ചു
പേരാമ്പ്ര: മേപ്പയ്യൂര്‍ എരുവാട്ട് മീത്തല്‍ ജാനു അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതനായ എരുവാട്ട് മീത്തല്‍ കണാരന്റെ ഭാര്യയാണ്. മക്കള്‍: ശോഭ, സുബിന, പരേതനായ സുരേന്ദ്രന്. മരുമക്കള്‍: പ്രകാശന് (പെരുവണ്ണാമൂഴി), ബിന്ദു. സഹോദരങ്ങള്‍: നാരായണി, കുഞ്ഞിരാമന്, പരേതരായ നാരായണന്, ചന്തു, ചിരുത.
മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഓവര്‍സിയര്‍മാരെ നിയമിക്കുന്നു; വിശദാംശങ്ങള്‍ ചുവടെ
മേപ്പയൂര്‍: മേപ്പയൂര്‍ പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ രണ്ട് അക്രെഡിറ്റഡ് ഓവര്‍സിയര്‍മാരെ നിയമിക്കുന്നു. മൂന്നുവര്‍ഷം പോളിടെക്നിക് സിവില്‍ ഡിപ്ലോമയോ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മതിയായ രേഖകളും ബയോഡാറ്റയും സഹിതം സെപ്തംബര്‍ 13 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക്
ചെറുവണ്ണൂര്‍ കൃഷിഭവനില്‍ കൃഷി ഓഫീസറെ നിയമിക്കണം: സി.പി.ഐ
ചെറുവണ്ണൂര്‍: കാര്‍ഷിക മേഖലയായ ചെറുവണ്ണൂരിലെ കൃഷിഭവനില്‍ കൃഷി ഓഫീസറെ നിയമിക്കണമെന്ന് സി.പി.ഐ. കൃഷി ഓഫീസറില്ലാത്തതിനാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റുകയാണെന്നും ഇത് കാരണം പ്രദേശത്തെ കര്‍ഷകര്‍ ബുദ്ധിമുട്ടിലാണെന്നും പ്രശ്നത്തിന് പരിഹാരമായി എത്രയും പെട്ടന്ന് കൃഷി ഓഫീസറെ നിയമിക്കണമെന്ന് സി.പി.ഐ ചെറുവണ്ണൂര്‍ ബ്രാഞ്ച് യോഗം അധികൃതരോടാവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കൃഷി ഓഫീസറില്ലാത്തതിനാല്‍ ചെറുവണ്ണൂര്‍ കൃഷിഭവന്റെ പ്രവര്‍ത്തനം
കൊയിലാണ്ടി നഗരത്തില്‍ ദിവസവും ‘മോണിങ് വോക്കി’നെത്തുന്ന ആന; കൗതുകമായി ശ്രീദേവിയുടെ പ്രഭാതസവാരി (വീഡിയോ)
കൊയിലാണ്ടി: മലബാറിലെ ക്ഷേത്രോത്സവങ്ങളില്‍ കൗതുകകരമായ കുസൃതികളിലൂടെ ആനപ്രേമികള്‍ക്ക് ഹരമായി മാറിയ കൊയിലാണ്ടിയുടെ സ്വകാര്യ അഹങ്കാരമാണ് കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ കളിപ്പുരയില്‍ ശ്രീലകത്ത് ശ്രീദേവി എന്ന പിടിയാന. കൊവിഡ് കാരണം ഉത്സവങ്ങളും ആഘോഷങ്ങളും നിലച്ചതിനെ തുടര്‍ന്ന് ശ്രീദേവിയുടെ കുറുമ്പുകളും ആനപ്രേമികള്‍ ‘മിസ്’ ചെയ്തിരുന്നു. എന്നാല്‍ നെറ്റിപ്പട്ടവും ചമയങ്ങളുമൊന്നുമില്ലാതെയുള്ള ശ്രീദേവിയുടെ പ്രഭാതസവാരിയാണ് ഇപ്പോഴത്തെ കൗതുകക്കാഴ്ച. ലോക്ഡൗണ്‍ ആരംഭിച്ചതോടെയാണ് ശ്രീദേവി ‘മോണിംഗ്
നന്മ മരിക്കാത്ത മനുഷ്യർ: പയ്യോളിയിൽ റെയിൽ പാളത്തിൽ വീണയാൾക്ക് രക്ഷകനായി ടാക്സി ഡ്രൈവർ
പയ്യോളി: റെയിൽപാളത്തിൽ തലകറങ്ങി വീണയാൾക്ക് ടാക്സി ഡ്രൈവറുടെ സന്ദർഭോചിത ഇടപെടൽ രക്ഷയായി. പയ്യോളി ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന മധുരക്കണ്ടി മഹമൂദിനെ(67)യാണ് പയ്യോളിയിലെ ടാക്സി ഡ്രൈവറായ പി ടി രാജീവൻ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ 7.30ഓടെ പയ്യോളി ടൗണിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ച മഹമൂദ് മേലടി ബ്ലോക്ക് ഓഫീസിന് സമീപത്തെ റെയിൽപാളം മുറിച്ചുകടക്കവെ തലകറങ്ങി പാളത്തിൽ വീഴുകയായിരുന്നു.
അധ്യാപക ദിനത്തില്‍ മേപ്പയ്യൂരിലെ മൊയ്തീന് മാസ്റ്റര്‍ക്ക് എം.എസ്.എഫിന്റെ ആദരം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പ്രദേശത്ത് ആയിരകണക്കിന് ശിഷ്യ ഗണങ്ങളുള്ള ടി.പി മൊയ്തീന് മാസ്റ്ററെ ആദരിച്ചു. മൂന്നു പതിറ്റാണ്ടിലേറെക്കാലം കെ.ജി.എം.എസ് യു.പി സ്കൂള്‍ അധ്യാപകനായിരുന്നു മൊയ്തീന് മാസ്റ്റര്‍. അധ്യാപക ദിനത്തില്‍ നടത്തിയ ‘ഗുരുവന്ദനം 21’ എന്ന പരിപാടിയുടെ ഭാഗമായി എം.എസ്.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാസ്റ്ററെ ആദരിച്ചത്. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്
‘സജ്ജം’ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ എബിസി ആര്‍ട്സ് ആന്‍ഡ് സ്പോട്സ് ക്ലബ്ബില്‍ വൈഫൈ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
മേപ്പയ്യൂര്‍: പഞ്ചായത്തില്‍ ‘സജ്ജം’ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ വൈഫൈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായി. മേപ്പയൂര്‍ പഞ്ചായത്തിലെ എബിസി ആര്‍ട്സ് ആന്‍ഡ് സ്പോട്സ് ക്ലബ്ബില്‍ സ്ഥാപിച്ച വൈഫൈ കേന്ദ്രത്തിന്റ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള നെറ്റ്വര്‍ക്ക് പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മേപ്പയ്യൂരില്‍ സജ്ജം പദ്ധതി പഞ്ചായത്ത് വിഭാവനം ചെയ്തത്.
ചക്കിട്ടപ്പാറയില്‍ എസ്റ്റേറ്റ്മുക്ക്-റിസര്‍വോയര്‍ റോഡ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ടിലെ എസ്റ്റേറ്റ്മുക്ക്- റിസര്‍വോയര്‍ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ബിന്ദു വല്‍ത്സന്‍ അധ്യക്ഷയായിരുന്നു. ഇ.എ ജയിംസ്, ജയേഷ് കുമാര്‍, സുബിന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പഞ്ചായത്ത് ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ ചെലവില്‍ ഒരു വര്‍ഷംകൊണ്ടാണ് റോഡ്
ചെറുവണ്ണൂരില്‍ കിണര്‍ വെള്ളം തിളച്ച് മറിയുന്നു; പ്രതിഭാസത്തിന്റെ കാരണമറിയാതെ ആശങ്കയിലായി വീട്ടുകാരും നാട്ടുകാരും, വീഡിയോ കാണാം
ചെറുവണ്ണൂര്‍: കിണര്‍ വെള്ളം തിളച്ച് മറിയുന്ന പ്രതിഭാസം കണ്ട് അമ്പരന്ന് ചെറുവണ്ണൂര്‍ നിവാസികള്‍. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പൂവന് കുന്നുമ്മേല്‍ ആബിദയുടെ കിണറിലെ വെള്ളമാണ് ഇന്ന് രാവിലെ ഏഴ് മണി മുതല്‍ തിളച്ച് മറിയാന്‍ തുടങ്ങിയത്. പ്രതിഭാസത്തെ തുടര്‍ന്ന് കിണറിലെ വെള്ളം സമയം കഴിയുന്തോറും കുറഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഇന്ന് രാവിലെ കിണറില്‍ നിന്നും വലിയ
മേപ്പയ്യൂര്‍ വലിയ പറമ്പില്‍ കണാരന് അന്തരിച്ചു
മേപ്പയ്യൂര്‍: വടക്കെ തിരുവോത്ത് കുന്നുമ്മല്‍ താമസിക്കും വലിയ പറമ്പില്‍ കണാരന് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ നാരായണി. മക്കള്‍: വസന്ത, ബാലകൃഷ്ണന് (സി.പി.ഐ.എം ഇ ആര് സെന്റര്‍ ബ്രാഞ്ച് അംഗം), കമല. മരുമക്കള്‍: ഷനിത ചേനോളി, ഹരീന്ദ്രന്‍ തൃശ്ശൂര്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്, മാത.