Category: മേപ്പയ്യൂര്‍

Total 1172 Posts

കോഴിക്കോട് ജില്ലയില്‍ 2095 കോവിഡ് കേസുകള്‍; കൂടുതല്‍ രോഗബാധിതരുള്ള ക്ലസ്റ്ററുകളില്‍ മേപ്പയ്യൂരും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 2095 കോവിഡ് കേസുകള്‍. 2192 പേര്‍ രോഗമുക്തരായി. 12840 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 16.71% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോട് കോര്‍പ്പറേഷന്‍, കക്കോടി, മേപ്പയ്യൂര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള ക്ലസ്റ്ററുകള്‍. 431 ആക്ടീവ് കോവിഡ് കേസുകളാണ് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഇപ്പോഴുള്ളത്. ഒമ്പതാം വാര്‍ഡായ കൊഴുക്കല്ലൂരാണ്

കൊയിലാണ്ടി നഗരത്തില്‍ നാട്ടുകാരെ വലച്ച് വെള്ളക്കെട്ട്; പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികള്‍

കൊയിലാണ്ടി: നഗരമധ്യത്തില്‍ മലിനജലം കെട്ടിക്കിടക്കുന്നത് ജനങ്ങളെ വലക്കുന്നു. കൊയിലാണ്ടി ഫ്‌ളൈ ഓവറിന് താഴെ ബസ് സ്റ്റാന്റ് റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിലാണ് വെള്ളക്കെട്ട്. റെയില്‍വേ സ്‌റ്റേഷന്‍, വിദ്യാലയങ്ങള്‍, മദ്യവില്‍പ്പന ശാലകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ കൂടാതെ നിരവധി വീട്ടുകാര്‍ക്കും മലിനജലത്തിലൂടെയാണ് യാത്ര. വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളില്‍ നിന്നുള്ള വെള്ളമാണ് ഇവിടെ കെട്ടികിടക്കുന്നത്. സാധാരണക്കാരായ വ്യാപാരികളും

കീഴരിയൂരില്‍ ജനങ്ങള്‍ ആശങ്കയില്‍: ജനകീയ ഹോട്ടലിന് സമീപത്തെ ആല്‍മരത്തില്‍ നിന്ന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നു

മേപ്പയ്യൂര്‍: കീഴരിയൂരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നത് ജനങ്ങളില്‍ ആശങ്ക പരത്തുന്നു. അരയനാട്ട് പറക്ക് സമീപത്തുള്ള ജനകീയ ഹോട്ടലിനടുത്തുള്ള ഭജനമഠത്തിൻ്റെ ആല്‍മരത്തിലെ വവ്വാലുകളാണ് കൂട്ടത്തോടെ ചത്ത് വീഴുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, വെറ്റിനറി ഡോക്ടറും സ്ഥലം സന്ദർശിച്ച് ചത്ത വവ്വാലിനെ പരിശോധിച്ചു. കീഴരിയൂർ പഞ്ചായത്ത് മൃഗാശുപത്രിയിലെ ഡോക്ടർ കെ.വി.മിനി, ഹെൽത്ത് ഇൻസ്പക്ടർമാരായ പി.കെ.ഷാജഹാൻ, പി.ശ്രീലേഷൻ എന്നിവര്‍

കൊവിഡ്: ചെറുവണ്ണൂരില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും; ജാഗ്രതാ സമിതി ശക്തിപ്പെടുത്താനും തീരുമാനം

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനം. ഗ്രാമ പഞ്ചായത്തില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലിസ് ,സെക്ടറല്‍ മജിസ്‌ടേറ്റ് എന്നിവരുടെ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള പ്രതിരോധ പ്രവര്‍ത്തനം തൃപ്തികരമാണെന്നും സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് കൊവിഡ് രോഗവ്യാപനം കുറവാണെന്നും യോഗം വിലയിരുത്തി. വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം വിലയിരുത്തുകയും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഡി.എസ്.ആര്‍ നടപ്പാക്കാത്തതില്‍ ചെറുവണ്ണൂരില്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു

ചെറുവണ്ണൂര്‍: പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും 2018 ലെ ഡി.എസ്.ആര്‍ (ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സ്) ആഗസ്റ്റ് 15 മുതല്‍ നടപ്പാക്കിയിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഡി.എസ്.ആര്‍ നടപ്പാക്കാത്തതില്‍ ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന്റെ മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഗ്രാമപഞ്ചായത്ത് അംഗം എ.കെ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

മുട്ട ഗ്രാമം പദ്ധതിക്ക് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ തുടക്കമായി

മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തും പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന മുട്ട ഗ്രാമം പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ മുട്ട ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് കെ.ടി രാജന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 280 ഗുണഭോക്താക്കളെയാണ്

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ആകെ കൊവിഡ് കേസുകള്‍ നാനൂറിന് മുകളില്‍; കണ്ടയ്ന്‍മെന്റ് സോണായ വാര്‍ഡുകളിലെ കൊവിഡ് കണക്കുകള്‍ ഇങ്ങനെ

മേപ്പയ്യൂര്‍: പന്ത്രണ്ട് വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായിട്ടുള്ള മേപ്പയ്യൂര്‍ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ നാനൂറിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നിലവില്‍ 426 പേരാണ് പഞ്ചായത്തില്‍ ചികിത്സയിലുള്ളത്. ഒമ്പതാം വാര്‍ഡായ കൊഴുക്കല്ലൂരാണ് കൂടുതല്‍ രോഗബാധിതരുള്ളത്. വാര്‍ഡ് 6, 8, 9, 13 എന്നിവയില്‍ മുപ്പതിന് മുകളില്‍ ആളുകളാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത. കണ്ടയ്ന്‍മെന്റ് സോണായ വാര്‍ഡുകളും

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള മേപ്പയ്യൂരിലെ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍: പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ എല്‍.പി സ്‌കൂളിലാണ് സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മഞ്ഞക്കുളത്ത് നടന്ന ചടങ്ങില്‍ മേലടി ബി.ആര്‍.സിയിലെ ബി.പി.സി വി. അരുനാജ് അധ്യക്ഷനായിരുന്നു. ബി.ആര്‍.സി മേലടിയില്‍ മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ ചുമതലയുള്ള പരിശീലകന്‍ അനീഷ്

ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂര്‍ താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലേഖന മത്സരം നടത്തുന്നു

കീഴരിയൂര്‍: ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ച് തുമ്പ പരിസ്ഥിതി സമിതി കീഴരിയൂര്‍ താലൂക്കിലെ ഹെസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ മാറ്റങ്ങളും’ എന്നതാണ് വിഷയം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. ലേഖനം അഞ്ചു പുറത്തില്‍ കവിയരുത്. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ രചനയോടൊപ്പം പേര്, മേല്‍വിലാസം,

ചെറുവണ്ണൂരിലെ അഗ്രോ സര്‍വീസ് സെന്റര്‍ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അഗ്രോ സര്‍വീസ് സെന്ററില്‍ നടക്കുന്ന അഴിമതിയെകുറിച്ചും, കെടുകാര്യസ്ഥതയെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഫെസിലിറ്റേറ്റര്‍ ഉള്‍പ്പെടെ ആരോപണ വിധേയരായ തൊഴിലാളികളെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചെറുവണ്ണൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ കൃഷിഭവന് മുമ്പില്‍ നടന്ന ധര്‍ണ്ണ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി

error: Content is protected !!