Category: മേപ്പയ്യൂര്‍
ഗോവര്‍ധിനി പദ്ധതി; തുറയൂര്‍ പഞ്ചായത്ത് തല കാലിത്തീറ്റ വിതരണത്തിന് തുടക്കമായി
തുറയൂര്‍: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോവര്‍ധിനി പദ്ധതിയുടെ ഭാഗമായുള്ള കാലിത്തീറ്റ വിതരണത്തിന് തുറയൂരില്‍ തുടക്കമായി. പാലച്ചുവട് ക്ഷീര സംഘത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് തുറയൂര്‍ പഞ്ചായത്ത് തല കാലിത്തീറ്റ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കന്നുകുട്ടികള്‍ക്ക് രണ്ടരവയസ്സുവരെ സമ്പൂര്‍ണ ഇന്‍ഷൂറന്‍സ് പരിരക്ഷയും, 12,500 രൂപ വരെ കാലിത്തീറ്റയില്‍ സബ്സിഡിയും ലഭിക്കും.
രാത്രി വൈകിയും രക്ഷാദൗത്യം; വടകരയില്‍ ഒഴിവായത് വന്‍ ദുരന്തം
വടകര: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ബഹുനിലക്കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടായ സംഭവത്തിൽ തീയണയ്ക്കാനുള്ള രക്ഷാദൗത്യം രാത്രി വൈകിയും നീണ്ടു. വടകര, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര, ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ആറ് യൂണിറ്റ് വാഹനങ്ങൾ രാത്രി വൈകിയും നീണ്ട ശ്രമകരമായ ദൗത്യത്തിലൂടെയാണ് തീ പൂർണമായും അണച്ചത്. കെട്ടിടത്തിന്റെ ഫാബ്രിക്കേഷനും റൂഫിലെ അലൂമിനിയം ഷീറ്റും തീയണയ്ക്കൽ മണിക്കൂറുകൾ നീളാൻ കാരണമായി.
തിക്കോടിയില്‍ മുളകുപൊടി വിതറി 1.8 ലക്ഷം രൂപ മോഷ്ടിച്ച സംഭവം; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പയ്യോളി പൊലീസ്
പയ്യോളി: തിക്കോടിയില്‍ മുളക് പൊടി വിതറി പണം മോഷ്ടിച്ച സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പയ്യോളി പൊലീസ്. തിങ്കളാഴ്ച രാത്രിയാണ് സ്കൂട്ടറില്‍ വരികയായിരുന്ന പെയിന്റിങ് തൊഴിലാളിയുടെ പണം രണ്ട് പേര് തട്ടിയെടുത്തത്. പാലൂര് മുതിരക്കാല്‍ മുക്കില്‍ എരവത്ത് താഴെ കുനി സത്യന്റെ (50) പണമാണ് മോഷ്ടാക്കള്‍ പിടിച്ചു പറിച്ചത്. സത്യന് നടത്തുന്ന കുറിയുടെ പണം അംഗങ്ങളില്‍
മേപ്പയ്യൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബിജെപിയില്‍ കൂട്ടരാജി. പ്രവര്‍ത്തകര്‍ രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നു. ബിജെപി പ്രവര്‍ത്തകരായ ചാലില്‍ ഗിരീഷ് (ജനകീയ ഈസ്റ്റ്), ബിജീഷ് തട്ടാംകണ്ടി (മഠത്തുംഭാഗം ഈസ്റ്റ്), രാധാകൃഷ്ണന് കരാമ്പ്ര (ജനകീയ മുക്ക് വെസ്റ്റ്)എന്നിവരാണ് രാജിവെച്ചത്. സി.പി.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ വെച്ച് ലോക്കല്‍ സെക്രട്ടറി പി.പി രാധാകൃഷ്ണന് ബിജെപിയില്‍ നിന്ന്
മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ആകെ കൊവിഡ് കേസുകള്‍ മുന്നൂറിന് മുകളില്‍; കണ്ടയ്ന്മെന്റ് സോണായ വാര്‍ഡുകളിലെ കൊവിഡ് കണക്കുകള്‍ ഇങ്ങനെ
മേപ്പയ്യൂര്‍: മേപ്പയൂരില്‍ ആശ്വാസമായി കൊവിഡ് കേസുകളും കണ്ടെയിന്മെന്റ് സോണുകളും കുറയുന്നു. നിലവില്‍ 362 പേരാണ് പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്. പതിനേഴ് വാര്‍ഡുള്ള മേപ്പയൂരില്‍ നാല് വാര്‍ഡുകള്‍ മാത്രമാണ് ഇപ്പോള്‍ കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നാനൂറിന് മുകളില്‍ രോഗികളും പന്ത്രണ്ട് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുമായിരുന്നു പഞ്ചായത്തില്‍. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് എടത്തില്‍മുക്ക്
തുറയൂര്‍ പഞ്ചായത്തില്‍ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിക്കാത്തവര്‍ക്കായി നാളെ വാക്സിനേഷന് ക്യാമ്പ്
തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ താമസിക്കുന്ന കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിക്കാത്തവര്‍ക്കായി നാളെ (21.09.21, ചൊവ്വ) വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു. വാക്സിന് ലഭിക്കാത്തവര്‍ക്ക് തുറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തി കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് സ്വീകരിക്കാവുന്നതാണ്. വാക്സിന് സ്വീകരിക്കാന്‍ വരുന്നവര്‍ രെജിസ്ട്രേഷന് ചെയ്ത ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്,റെഫെറന്‍സ് ഐഡി നമ്പര്‍ എന്നിവ നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണെന്ന്
മേപ്പയ്യൂരില്‍ നാലും ചെറുവണ്ണൂരില്‍ രണ്ടും വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണില്‍
മേപ്പയ്യൂര്‍: പഞ്ചായത്തിലെ നാല് വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണില്‍. വാര്‍ഡ് നാല് (എടത്തില്‍മുക്ക്), അഞ്ച് (മടത്തുംഭാഗം), ആറ് (ചങ്ങരംവെള്ളി), ഒമ്പത് (കൊഴുക്കല്ലൂര്‍) എന്നിവയാണ് കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആറ് (മാണിക്കോത്ത്), ഒമ്പത് (കണ്ടീത്താഴ) വാര്‍ഡുകളും പുതുതായി കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍: 1.നിയന്ത്രണങ്ങളില്‍ ഏറ്റവും പ്രധാനം ഡബ്ലിയു ഐ പി ആര് അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍
മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍എഡ്യൂ മിഷന് ഇന്നവേഷന്‍ ലാബ് സജ്ജമായി
മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയോടെ നടക്കുന്ന എഡ്യൂ മിഷന്റെ ഭാഗമായുള്ള ഇന്നവേഷന്‍ ലാബുകള്‍ മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സജ്ജമായി. പൈലറ്റ് പദ്ധതിയായി മൂന്ന് വിദ്യാലയങ്ങളിലാണ് നിലവില്‍ ഇന്നവേഷന്‍ ലാബുകള്‍ സജ്ജമാകുന്നത്. കോഴിക്കോട് സബ് കലക്ടര്‍ ചെല് സാസിനി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി മിനി, ജനപ്രതിനിധികളായ
മേപ്പയ്യൂരില്‍ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ കൈമാറി
മേപ്പയ്യൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മിച്ച 10000 വീടുകളില്‍ മേപ്പയ്യൂരില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ കൈമാറി. എസ്.സി വിഭാഗങ്ങള്‍ക്കായി 11 വീടുകളാണ് മേപ്പയ്യൂരില്‍ പൂര്‍ത്തീകരിച്ചത്. താക്കോല്‍ദാനം പഞ്ചായത്ത് പ്രസിഡന്ററ് കെ.ടി.രാജന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ അധ്യക്ഷയായി. സെക്രട്ടരി രാജേഷ് അരിയില്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാരായ വി.സുനില്‍, ഭാസ്ക്കരന്‍
പിഷാരികാവിലെ ഭണ്ഡാരം എണ്ണുന്നതിനിടെ പണം മോഷ്ടിച്ച സംഭവം: അന്വേഷണം ഉടൻ പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്നതിനിടെ പണം മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ ആനക്കുളം മേഖലാ കമ്മിറ്റി. കുറ്റാരോപിതയായ ജീവനക്കാരി ഐ.എന്‍.ടി.യു.സി നേതാവാണെന്നും ഇവരെ രക്ഷിക്കാനാണ് ചിലര്‍ ദേവസ്വം ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തി അന്വേഷണം വൈകിപ്പിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി കുറ്റക്കാരിയായ ജീവനക്കാരിക്കെതിരെ നടപടിയെടുക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ കാളിയാട്ട മഹോത്സവത്തിന്