Category: മേപ്പയ്യൂര്‍
ശോചനീയാവസ്ഥയിലായ ആവള – പന്നിമുക്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ആവള – പന്നിമുക്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്. ശോചനീയാവസ്ഥയിലായ റോഡിലൂടെയുള്ള യാത്ര ദുര്ഘടമായിട്ട് മാസങ്ങളായി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലം മുതല്‍ റോഡ് പണി കരാര്‍ കൊടുത്തിരിക്കുന്നു എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വര്‍ഷം രണ്ട് കഴിഞ്ഞിട്ടും റോഡ്
മേപ്പയ്യൂരില്‍ കാര്‍ഷിക കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പാദിപ്പിച്ച തെങ്ങിന് തൈകകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു
മേപ്പയൂര്‍: കാര്‍ഷിക കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പാദിപ്പിച്ച തെങ്ങിന് തൈകളുടെ വിതരണ ഉദ്ഘാടനം മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന് നിര്‍വഹിച്ചു. ആയിരം തൈകളാണ് കാര്‍ഷിക കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പാദിപ്പിച്ചത്. പരിപാടിയില്‍ വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ അധ്യക്ഷ്യത വഹിച്ചു. കൃഷി ഓഫീസര്‍ അശ്വിനി ടി എന്‍ വിശദീകരണം നടത്തി. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍
കൃഷിയില്‍ നിന്ന് ലഭിച്ച ആദായം ഉപയോഗിച്ച് കോങ്കോട്ടുമുക്കിലെ കര്‍ഷക സംഘം പാലിയേറ്റീവ് സെന്ററിന് കട്ടില് നല്കി
മേപ്പയ്യൂര്‍: കൊവിഡ് കാലത്ത് നടത്തിയ കൃഷിയില്‍ നിന്നുള്ള ആദായം ഉപയോഗിച്ച് കര്‍ഷക സംഘം പാലിയേറ്റീവ് സെന്ററിന് കട്ടില് വാങ്ങി നല്കി. കോങ്കോട്ടുമുക്കിലെ 24 അംഗ കര്‍ഷക സംഘമാണ് സുരക്ഷാ പാലിയേറ്റീവിന് കട്ടില് വാങ്ങി നല്‍കിയത്. കാളിയത്ത് ബഷീറിന്റെ രണ്ടേക്കറില്‍ നെല്ല്, കപ്പ എന്നിവ കൃഷി ചെയ്തതില്‍നിന്ന് കിട്ടിയ ലാഭവിഹിതത്തില്നിന്നാണ് മേപ്പയൂര്‍ സൗത്ത് സുരക്ഷ പെയിന്‍ ആന്‍ഡ്
വാല്യക്കോട്, കുറ്റ്യാടി, തുറയൂര്‍ ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു
പേരാമ്പ്ര : ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്കൂളുകളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. വാല്യക്കോട്, കുറ്റ്യാടി, തുറയൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. വാല്യക്കോട് എയുപി സ്കൂളില്‍ വിവിധ തസ്തികകളില്‍ അധ്യാപകരെ നിയമിക്കുന്നു. ഒഴിവുള്ള യുപിഎസ്എ എല്‍പിഎസ്എ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ 18-11-2021 കാലത്ത് 10.30ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്കൂള്‍ ഓഫീസില്‍
ക്വിറ്റിന്ത്യാസമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തെ വിറപ്പിച്ച കീഴരിയൂര്‍ സ്ഫോടനത്തിന് 79 വയസ്സ്; ആ ചരിത്രസ്മൃതികളിലൂടെ…
മേപ്പയ്യൂര്‍: ക്വിറ്റിന്ത്യാസമരകാലത്ത് ബ്രിട്ടീഷ് പട്ടാളത്തെ ഞെട്ടിച്ച കേരളത്തിലെ ഏറ്റവും സ്തോഭജനകമായ പ്രക്ഷോഭമാണ് കീഴരിയൂര്‍ ബോംബ് സ്ഫോടനങ്ങള്‍. ആ ചരിത്രസ്മൃതികള്‍ക്ക് ഇന്ന് 79 ആണ്ട് തികയുകയാണ്. 1942 നവംബര്‍ 17-നാണ് കീഴരിയൂരിനെ രാജ്യശ്രദ്ധയിലേക്കെത്തിച്ച ബോംബ് സ്ഫോടനം നടന്നത്. 1942 ഓഗസ്റ്റ് എട്ടിന് മുംബൈ കോണ്‍ഗ്രസ് സമ്മേളനം ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയതോടെ ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കളെല്ലാം ജയിലിലായി. ഇതേത്തുടര്‍ന്നുണ്ടായ
ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂരിലെ പൊതു കുളങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
മേപ്പയ്യൂര്‍: കേരള സര്‍ക്കാര്‍ ഫിഷറിസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതു കുളങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവിത വി.പി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോനിഷ.പി, വാര്‍ഡ് മെമ്പര്‍മാരായ എന്‍.ആര് രാഘവന്,
മേപ്പയ്യൂരിലെ മക്കാട്ട് അബ്ദുള്ള അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ മക്കാട്ട് അബ്ദുള്ള അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഖബറടക്കം ഇന്ന് കാലത്ത് 10.30 ന് എളമ്പിലാട് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ബീവിയാണ് ഭാര്യ. മക്കള്‍: അമ്മത്, അയിഷു, അബ്ദുല്‍ കരീം. മരുമക്കള്‍: അമ്മത് കാവുംന്തറ, സഫിയ കൂട്ടാലിട, സുബൈദ മണിയൂര്‍.
കീഴരിയൂരില്‍ നിന്നും ഉടമസ്ഥനില്ലാത്ത 750 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു
മേപ്പയ്യൂര്‍: കീഴരിയൂരിലെ മീറോട് മലയില്‍ കാടുമൂടിയ സ്ഥലത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 750 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു. കൊയിലാണ്ടി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ റിമേഷ് കെ.എന്നിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വാഷ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസര്‍മാരായ എം. ഹാരിസ്, രാജു എന്‍, ഗ്രേഡ് പി.ഒ
ഗുഡ്സ് വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് സിഐടിയു മേപ്പയൂര്‍ സെക്ഷന്‍ സമ്മേളനം
മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെയും സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെയും ശക്തമായ തൊഴിലാളി പ്രക്ഷോഭം അനിവാര്യമാണെന്ന് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന് പറഞ്ഞു. ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് സി ഐ ടി യു മേപ്പയൂര്‍ സെക്ഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുഡ്സ് വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര
മേപ്പയ്യൂരിലെ വിളയാട്ടൂര്‍ നടുക്കണ്ടി ശ്രീ ഭഗവതീ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തികദീപ സമര്‍പ്പണം നടത്തുന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ വിളയാട്ടൂര്‍ നടുക്കണ്ടി ശ്രീ ഭഗവതീ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തികദീപ സമര്‍പ്പണം നടക്കും. നവംബര്‍ 19 ന് നടക്കുന്ന തൃക്കാര്‍ത്തികദീപ സമര്‍പ്പണ ദിവസം രാത്രി ക്ഷേത്രത്തില്‍ വസൂരി മാലാ ഭഗവതി വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. തൃക്കാര്‍ത്തികദീപ സമര്‍പ്പണത്തിന്റെ വഴിപാടിന് നേരത്തെ ബുക്ക് ചെയ്യാവുന്നതാണ്. പ്രസ്തുത ദിവസം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രസന്നിധിയും പരിസരവും