Category: മേപ്പയ്യൂര്‍

Total 1172 Posts

പലചരക്കുകടയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; സംഭവം നെല്ല്യാടി പാലത്തിന് സമീപം

മേപ്പയ്യൂര്‍: നെല്യാടി പാലത്തിന് സമീപത്തുള്ള പലചരക്ക് കടയില്‍ നിന്ന് നിരോധിത ഉത്പന്നങ്ങള്‍ പിടികൂടി. വേണു എന്നയാളുടെ കടയില്‍ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. കോഴിക്കോട് റൂറല്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. കെ. അശ്വകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എസ്.ഐ. എം.എല്‍. അനൂപിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. 27 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമാണ്

തുറയൂരില്‍ റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു

തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ വിവിധ ശാഖാ വനിതാ ലീഗ് ഭാരവാഹികള്‍ക്കായി നേതൃ പരിശീലന പരിപാടി റിയാദ സംഘടിപ്പിച്ചു. തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നടപ്പിലാക്കുന്ന ആറ് മാസത്തെ കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് നേതൃപരിശീലന പരിപാടി സംഘടിപ്പിച്ചത്. വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്

അപകടത്തില്‍ പരിക്കേറ്റയാളെ ശരീരത്തോട് ചേര്‍ത്ത് കെട്ടി ആശുപത്രിയിലെത്തിച്ചു; ഇരിങ്ങത്ത് സ്വദേശിയായ യുവാവിന്റെ ധീര പ്രവൃത്തിക്ക് അനുമോദനം

മേപ്പയ്യൂര്‍: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നയാളെ സമയോചിതമായി ഇടപെട്ട് ആശുപത്രിയില്‍ എത്തിച്ച യുവാവിന്റെ ധീര പ്രവര്‍ത്തനത്തെ അനുമോദിച്ചു. ഇരിങ്ങത്ത് സ്വദേശി സി.കെ വിപിനെയാണ് ഇരിങ്ങത്ത് വനിതാ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചത്. ബൈക്കില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രികനായ ഇല്ലത്ത് മീത്തല്‍ സന്തോഷ് റോഡില്‍ തെറിച്ച് വീഴുകയായിരുന്നു. നവംബര്‍ 21ന് രാത്രി 11

ഫാസിസ്റ്റ്-മാക്‌സിസ്റ്റ് ഗൂഢ തന്ത്രം ജനം തിരിച്ചറിയണമെന്ന് മുസ്‌ലിം ലീഗ് ചാവട്ട് ശാഖ

മേപ്പയ്യൂര്‍: ഭക്ഷണത്തിന്റെയും, നിയമനത്തിന്റെയും പേരില്‍ കേരള ജനതയെ തമ്മിലടിപ്പിക്കാനുള്ള ഫാസിസ്റ്റ് മാര്‍ക്‌സിസ്റ്റ് ഗൂഡ തന്ത്രം കേരള ജനത തിരിച്ചറിയണമെന്നും, വെറുപ്പും വിദ്വേഷവും വര്‍ഗീയതയും വളര്‍ത്തി വൈകാരികത മുതലെടുത്തു കൊണ്ട് കേന്ദ്രത്തിലും,സംസ്ഥാനത്തിലും ഭരണം ഉറപ്പിക്കാനുള്ള ഇരുകൂട്ടരുടെയും കൂട്ടുകച്ചവടം കേരളത്തില്‍ വിലപ്പോവില്ലെന്നും മുസ്‌ലിം ലീഗ്. ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ അവസാനിക്കുന്നതു വരെയും വഖഫ് ബോഡ് നിയമനം

പിണറായി സര്‍ക്കാര്‍ സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കുന്നുവെന്ന് മുസ്ലിംലീഗ്

മേപ്പയ്യൂര്‍: കേരളത്തിലെ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള രഹസ്യ ധാരണകളുടെ ഭാഗമാണെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഇത്തരം സമീപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നതുവരെ മുസ്‌ലിം ലീഗ് സമരരംഗത്തുണ്ടാവും. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതില്‍ പ്രതിഷേധിച്ച്

കര്‍ഷക തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ബി.കെ.എം.യു മേപ്പയ്യൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

മേപ്പയ്യൂര്‍: ഒരു കര്‍ഷക തൊഴിലാളിയില്‍ നിന്ന് അംശാദായം അഞ്ച് രൂപയില്‍ നിന്ന് 20 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും ആനുപാതികമായി വര്‍ദ്ധിപ്പിക്കണമെന്ന് ബി.കെ.എം.യു മേപ്പയ്യൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം.നാരായണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയതു. ശശി പൈതോത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.ബിജു, അസി.സെക്രട്ടറി അജയ് ആവള,

മേപ്പയ്യൂര്‍ കൂനം വള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രം തിറ മഹോത്സവം ജനുവരിയില്‍; ഫണ്ട് സമാഹരണം ആരംഭിച്ചു

മേപ്പയ്യൂര്‍: കൂനം വള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രം തിറ മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം ആരംഭിച്ചു. പി.കെ സരസ്വതിയില്‍ നിന്നും ക്ഷേത്ര ഭാഗവാഹികള്‍ തുക ഏറ്റുവാങ്ങി. ക്ഷേത്രം മേല്‍ശാന്തി കിരാതന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം സെക്രട്ടറി ഗിരീഷ് കുമാര്‍, പത്മനാഭന്‍ പത്മശ്രീ, ഗംഗാധരന്‍ നായര്‍ കല്ലടപൊയില്‍, ചന്ദ്രന്‍ ചാത്തോത്ത്,പിയൂഷ്, ആനന്ദ് കിഷോര്‍ പൂതേരി, എന്നിവര്‍ പങ്കെടുത്തു. 2022 ജനുവരി

സംഘപരിവാറിന്റെ വര്‍ഗ്ഗീയ അജണ്ട കേരളത്തില്‍ വിലപ്പോകില്ലെന്ന് അജയ് ആവള

പേരാമ്പ്ര : സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയും ചേര്‍ന്ന് നടത്തുന്ന വര്‍ഗ്ഗീയ പ്രചരണങ്ങള്‍ സാക്ഷര കേരളത്തില്‍ വിലപ്പോവില്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള. ഭക്ഷണത്തില്‍ മതം കലര്‍ത്തി സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ അജണ്ട കേരളത്തില്‍ ഫലം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന് പക്ഷമില്ല എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി മേപ്പയ്യൂര്‍ ബസ്റ്റാന്റില്‍

മുയിപ്പോത്ത് കുന്നുമ്മൽ താഴെ കെ.കെ. അസൈനാർ അന്തരിച്ചു

മേപ്പയ്യൂർ: മുയിപ്പോത്ത് കുന്നുമ്മൽ താഴെ കെ.കെ. അസൈനാർ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഹസീന, ഷമീന, ജസ്‌ന. മരുമക്കൾ: മൂസ്സ കമ്മുലാത്തി (പൈങ്ങോട്ടായി),ആഷിഖ് കെ.കെ (കുറ്റ്യാടി), ഷാഫി മൊയിരോത്ത്. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, ഇബ്രാഹീം, നഫീസ, സുബൈദ, കുഞ്ഞാമി, ആയിഷ. പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്.ടി.യു പ്രവര്‍ത്തക സംഗമം

മേപ്പയ്യൂര്‍: സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍(എസ്.ടി.യു) പേരാമ്പ്ര നിയോജക മണ്ഡലം പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. മേപ്പയ്യൂര്‍ എ.വി സൗധത്തില്‍ നടന്ന സംഗമം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ റമീസ് എളയടം ഉദ്ഘാടനം ചെയ്തു. എസ് ടി യു പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്

error: Content is protected !!