Category: മേപ്പയ്യൂര്‍
അശരണര്‍ക്ക് ആശ്രയമേകാന്‍ അവരുണ്ട്; ഏകദിന വളണ്ടിയര്‍ പരിശീലന ക്യാമ്പുമായി നിരപ്പം പാലിയേറ്റീവ്
ചെറുവണ്ണുര്‍: നിരപ്പം പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ ഏകദിന വളണ്ടിയര്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം രാധാകൃഷ്ണന്‍ കെ.പി (ദയ പേരാമ്പ്ര) നിര്‍വ്വഹിച്ചു. സുരേഷ് ബാബു കുന്നത്ത് (കെ.ഐ.പി), കുഞ്ഞിമൊയ്തീന്‍ വി.കെ (ദയ പേരാമ്പ്ര) എന്നിവര്‍ വളണ്ടിയര്‍മാര്‍ക്ക് ക്ലാസുകള്‍ നല്‍കി. വി.കെ അമാത്ത് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പി.സി.പ്രേമന്റെ വീട്ടില്‍ നടത്തിയ പരിപാടിയില്‍
മേപ്പയ്യൂരില്‍ കണാരേട്ടന്‍ ദിനാചരണവും മെഡിക്കല്‍ ക്യാമ്പും
മേപ്പയ്യൂര്‍: കെ.എസ്.കെ.ടി.യു മേപ്പയ്യൂര്‍ നോര്‍ത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ കണാരേട്ടന്‍ ദിനാചരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പ്രമേഹ, പ്രഷര്‍ നിര്‍ണ്ണയ ക്യാമ്പിന്റെ ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. പി.പി രാധാകൃഷ്ണന്‍, പി.പ്രസന്ന, കെ.കുഞ്ഞിക്കണ്ണന്‍, കെ.കെ.ബാബു, പി.സി അനീഷ്, എന്‍.സുധാകരന്‍, കെ.കെ കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്റെ തലപ്പത്ത് മേപ്പയ്യൂര്‍ സ്വദേശി; ഏ.സി അനൂപ് കോഴിക്കോട് ജില്ലാ സെക്രട്ടറി
മേപ്പയ്യൂര്‍: കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) കോഴിക്കോട് ജില്ലാസെക്രട്ടറിയായി മേപ്പയ്യൂര്‍ സ്വദേശി ഏ.സി അനൂപിനെ തെരഞ്ഞെടുത്തു. കോഴിക്കോട് കെ.എസ്.ടി.എ ഹാളില്‍ നടന്ന സമ്മേളനത്തിലാണ് ഏ.സി അനൂപ് സെക്രട്ടറിയായുള്ള മുപ്പതംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പി റഷീദിനെ ജില്ലാപ്രസിഡന്റ് ആയും ടി സൂരജിനെ ടഷറര്‍ ആയും തിരഞ്ഞെടുത്തു. സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന്‍ സമ്മേളനം ഉദ്ഘാടനം
എല്‍ഡിഎഫ് യുഡിഎഫ് ചേരിതിരിവ്: ജനറല്‍ ബോഡി യോഗത്തില്‍ ഉന്തും തള്ളും; ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ പി.ടി.എ യോഗം അലങ്കോലമായി
പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ പി.ടി.എ ജനറല്‍ ബോഡി യോഗം അലങ്കോലമായി. പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നത്തില്‍ കലാശിച്ചത്. എല്‍.ഡി.എഫും യു.ഡി.എഫും രണ്ടു വ്യത്യസ്ത പാനലുകള്‍ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടക്കാന്‍ ശ്രമിക്കവേ നിലവിലുള്ള ഒരു എക്‌സിക്യൂട്ടിവ് അംഗം മിനിറ്റ്‌സില്‍ ഒപ്പിടാന്‍ ശ്രമിച്ചപ്പോള്‍ അത് ഒരു വിഭാഗം അനുവദിച്ചില്ല. ഇദ്ദേഹം നേരത്തേതന്നെ യോഗത്തിനെത്തിയതാണെന്നും
പൊതു വിദ്യാലയങ്ങളെ മുഴുവനായും ഭിന്നശേഷി സൗഹൃദമാക്കി മാറ്റണമെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ
മേപ്പയ്യൂര്‍: പൊതു വിദ്യാലയങ്ങളെ മുഴുവനായും ഭിന്നശേഷി സൗഹൃദമാക്കി മാറ്റണമെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സംഘടിപ്പിച്ച പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, മറ്റ് വിവിധ തരം മത്സര പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ
മേപ്പയ്യൂര്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വൈദ്യൂതി മുടക്കം. വെള്ളിയാഴ്?ച (17/12/21) വൈദ്യുതി മുടങ്ങുന്ന സമയം, സ്?ഥലം എന്ന ക്രമത്തില്‍: 7 5 മേപ്പയൂര്‍ സെക്ഷന്‍ പരിധിയില്‍ മഞ്ഞക്കുളം, കുയിമ്പിലിമ്പ്, ഇല്ലത്തുതാഴെ, അയിമ്പാടി, ഇരിങ്ങത്ത്കുളങ്ങര, മുറിച്ചാണ്ടിമുക്ക്, മധുമല്‍, കല്ലുംപുറം കുത്തരികാവ്. 7 – 2 മേപ്പയൂര്‍
തൊണ്ണൂറ് വയസുള്ള മേപ്പയ്യൂർ പട്ടേപറമ്പിൽ കല്യാണി അന്തരിച്ചു
മേപ്പയൂർ: മേപ്പയ്യൂർ പട്ടേപറമ്പിൽ കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ സരോജിനി, സുരേന്ദ്രൻ. മരുമക്കൾ. ബാലൻ, മോളി. സംസ്കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടന്നു. പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കവിതയെഴുത്തിൽ വിസ്മയം തീർക്കുന്നവരാണോ നിങ്ങൾ? കെ.പി.കായലാട് സാഹിത്യ പുരസ്കാരത്തിനായുള്ള രചനകൾ ക്ഷണിച്ച് പു.ക.സ മേപ്പയ്യൂർ
മേപ്പയ്യൂർ: പുരോഗമനകലാസാഹിത്യസംഘം (പു.ക.സ) മേപ്പയൂർ ഏർപ്പെടുത്തിയ ആറാമത് കെ പി കായലാട് സാഹിത്യ പുരസ്കാരത്തിനായുള്ള കലാ സൃഷ്ടികൾ ക്ഷണിച്ചു. ഇത്തവണ കവിത സമാഹാരങ്ങൾക്കാണ് പുരസ്‌കാരം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 2015 മുതൽ പ്രസിദ്ധികരിക്കപ്പെട്ട സൃഷ്ടികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അതിന്റെ മൂന്ന് പകർപ്പുകൾ അയക്കേണ്ടതാണ്. രചനകൾ 2021 ഡിസംബർ 30 ന് മുൻപായി ലഭിക്കുന്ന വിധത്തിൽ ആയ്ക്കണം. ജനുവരി
മേപ്പയ്യൂരിലെ ക്ഷേത്രത്തിലും കടയിലും മോഷണം ശ്രമം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണില്‍ വിവിധയിടങ്ങളില്‍ മോഷണശ്രമം. മങ്ങാട്ടുമ്മല്‍ ശ്രീ പരദേവതാക്ഷേത്ര ഭണ്ഡാരത്തിലും കെ.എം.ആര്‍. ട്രേഡിങ് മലഞ്ചരക്ക് കടയിലുമായാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചിട്ടുണ്ടെങ്കിലും പണം നഷ്ടമായിട്ടില്ല. മലഞ്ചരക്ക് കടയില്‍നിന്ന് ഏകദേശം പതിനായിരം രൂപയുടെ കൊട്ടടയ്ക്കയും മേശയില്‍ സൂക്ഷിച്ച 3000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മേപ്പയ്യൂര്‍ ടൗണില്‍ പോലീസ് രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് വ്യാപാരി
സന്തോഷവാര്‍ത്ത; ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരില്‍ പുതിയ പ്ലസ് ടു സയന്‍സ് ബാച്ച്
പേരാമ്പ്ര: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്ലസ് വണിന് പുതിയ 60 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍, ഗവ.എച്ച്.എസ്.എസ് കുറ്റ്യാടി ഉള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം രൂക്ഷമായതിനാലാണ് ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍, ഗവ.ഗേള്‍സ് എച്ച്.എസ്.എസ് കൊയിലാണ്ടി, ഗവ.എച്ച്.എസ്.എസ് കുറ്റ്യാടി, ഗവ.എച്ച്.എസ്.എസ് കല്ലാച്ചി, മണിയൂര്‍