Category: മേപ്പയ്യൂര്‍

Total 1172 Posts

കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് പ്ലസ് ടു വിദ്യാർത്ഥിനി; ഇന്ത്യ ബുക്ക് റെക്കോർഡ്സിൽ ഇടം പിടിച്ച മേപ്പയ്യൂർ സ്വദേശിനി ഫാത്തിമ സനയ്ക്ക് അനുമോദനം

മേപ്പയ്യൂർ: വിളയാട്ടൂർ കാരേക്കണ്ടി നൗഷാദ് സിനു ദമ്പതികളുടെ മൂത്ത മകൾ ഫാത്തിമ സന അറബിക്‌ കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടി. നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ സന കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ലഭിച്ച ഒഴിവു സമയം ഫലപ്രദമായി വിനിയോഗിച്ചാണ് കാലിഗ്രാഫിയിലൂടെ വിസ്മയം

പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തില്‍ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഷീജ ശശി

മേപ്പയ്യൂര്‍: പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി. മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഷീജ ശശി. ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ അന്‍വര്‍ഷമീം സ്വാഗതം പറഞ്ഞു.

കെ.പി കായലാടിനെ അനുസ്മരിച്ച് മേപ്പയ്യൂർ പുരോഗമന കലാ സാഹിത്യ സംഘം

മേപ്പയ്യൂർ: പുരോഗമന കലാസാഹിത്യസംഘത്തിന്റെയും കെ.പി.കായലാട് ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ കെ.പി കായലാടിന്റെ 16-ാം ചരമവാർഷിക അനുസ്മരണ സംഘടിപ്പിക്കും. ജനുവരി ഏഴിന് മേപ്പയ്യൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഡോ. പി.സുരേഷ് ഉദ്ഘാടനം ചെയ്യും. എം.പി. അനസ് മുഖ്യപ്രഭാഷണവും പ്രൊഫ.സി.പി.അബൂബക്കർ അനുസ്മരണപ്രഭാഷണവും നടത്തും. പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ ആറാമത് കായലാട് സാഹിത്യ പുരസ്കാരം ചടങ്ങിൽ

ഉറപ്പുള്ള തൊഴിൽ, ഉറപ്പുള്ള റോഡ്; മേപ്പയ്യൂർ കല്ലങ്കി കൊളമുള്ള കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കല്ലങ്കി കൊളമുള്ള കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു. ദേശീയഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ്‌ മെമ്പർ കെ.കെ.ലീല അദ്ധ്യക്ഷത വഹിച്ചു എൻ.എം.ദാമോദരൻ, കെ.കെ. ഗംഗാധരൻ, കെ.എം.എ. അസീസ്, കെ.കെ. മനോജ് എന്നിവർ സംസാരിച്ചു. വാർഡ് വികസനസമിതി

ചരിത്രം ചിത്രങ്ങളായപ്പോൾ ഇന്ത്യയെ കണ്ടെത്താൻ മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്സിൽ ‘നെഹ്‌റു’ എത്തി

മേപ്പയൂർ: സ്വാതന്ത്ര്യ സമര ചിത്ര രചന മത്സരത്തിൽ കൗതുകമായി കുട്ടി നെഹ്‌റു. ആസാദി കാ അമൃത മഹോത്സവം 2021ൻ്റെ ഭാഗമായി മേപ്പയ്യൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സമൂഹ ചരിത്ര ചിത്ര രചന മത്സരത്തിലാണ് വേറിട്ട അഥിതി എത്തിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥി ആരുഷ് വി ഡലിഷ് നെഹ്റു വേഷത്തിലെത്തിയത്. സർഗ്ഗ മുറ്റം വിദ്യാർത്ഥി

കീഴൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

കീഴൂര്‍: കീഴൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര റോഡില്‍ തെരു ഭഗവതി ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് അറയുള്ളകണ്ടി ശ്രീമതിയുടെ മൃതദേഹമാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയൊന്ന് വയസായിരുന്നു. രണ്ടാഴ്ചയോളമായി ഇവരെ വീടിനു പുറത്തു കണ്ടിരിുന്നില്ല. ശ്രീമതിയ്ക്ക് മൂന്നുമക്കളുണ്ട്. ഇവരുടെ ആരുടെയെങ്കിലും വീട്ടില്‍ ആയിരിക്കുമെന്നാണ് പരിസരവാസികള്‍ കരുതിയത്. രാവിലെ വീട്ടില്‍

കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.എം ബിജുവിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

മേപ്പയ്യൂര്‍ : മണ്ണുമാന്തിയും ടിപ്പര്‍ ലോറിയും പിടികൂടിയതിന്റെ വിരോധത്തിന് മേപ്പയ്യൂര്‍ സ്വദേശിയും കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാറുമായ ഇ.എം. ബിജുവിന്റെ വീട്ടിലെത്തി രാത്രി അക്രമിസംഘം വധഭീഷണി മുഴക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. റൂറല്‍ ജില്ല പൊലീസ് മേധാവി എ. ശ്രീനിവാസന്റെ നിര്‍ദേശപ്രകാരം വടകര ഡി.വൈ.എസ്.പി. കെ.കെ. അബ്ദുല്‍ ഷെറീഫ് ഡെപ്യൂട്ടി തഹസില്‍ദാര്‍ താമസിക്കുന്ന നരക്കോട്

യോഗാ ഹാളും ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററും; ചെറുവണ്ണൂര്‍ ഹോമിയോ ഡിസ്‌പെന്‍സറി ഇനി മാതൃകാ ഡിസ്‌പെന്‍സറി

മേപ്പയ്യൂര്‍: കൂടുതല്‍ സൗകര്യങ്ങളോടെ ചെറുവണ്ണൂരിലെ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയെ മാതൃകാ ഹോമിയോ ഡിസ്പന്‍സറായാക്കി ഉയര്‍ത്തി. ഡിസ്പന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററും തുടങ്ങി. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തില്‍ പുതുതായി നിര്‍മിച്ച യോഗാ ഹാളും ഔഷധസസ്യോദ്യാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ അധ്യക്ഷത

മേപ്പയ്യൂര്‍ സ്വദേശിയായ കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാറെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം; മൊഴി അനുസരിച്ചാണ് കേസ് എടുത്തതെന്ന് പോലീസ്

മേപ്പയ്യൂര്‍: ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പെടുത്തിയ പ്രതികൾക്ക് ജാമ്യം. തഹസിൽദാരുടെ മൊഴി അനുസരിച്ചാണ് കേസ് എടുത്തതെന്ന് മേപ്പയ്യൂർ പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് നരക്കോട് എടപ്പങ്ങാട്ട് മീത്തൽ വീട്ടിൽ താമസിക്കുന്ന കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഇ.എം ബിജുവിൻ്റെ വീട്ടിലെത്തിയ നാലംഗ സംഘം ഗേറ്റ് തകർത്ത് വീട്ടുമുറ്റത്ത് നിന്ന് ഭീഷണി മുഴക്കിയത്.

ചിത്രരചനയ്ക്ക് പുറമെ കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെയും നിറസാന്നിധ്യം; ഐ.എം വിനോദന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ നാട്

തുറയൂര്‍: ഐ.എം വിനോദന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് നല്ലൊരു കലാകാരനെയും ഒപ്പം സാംസ്‌ക്കാരിക പ്രവര്‍ത്തകനെയുമാണ്. ചിത്രകലാ അധ്യാപകനായിരുന്ന അദ്ദേഹം കല,സാംസ്‌ക്കാരിക, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും നിറ സാന്നിധ്യമായിരുന്നു. ചെറുപ്പം മുതലേ ചിത്രരചനയോട് താത്പര്യമുണ്ടായിരുന്നെങ്കിലും മത്സരങ്ങളിലൊന്നും പങ്കെടുക്കുന്ന വ്യക്തിത്വമല്ലായിരുന്നു വിനോദന്റേത്. ചിത്ര രചനയെ കൂടെ കൂട്ടിയ അദ്ദേഹം പ്രോഫഷണല്‍ ബോര്‍ഡ് എഴുത്തുകാരനായിരുന്നു. മുന്‍കാലങ്ങളില്‍ കുട്ടികള്‍ക്ക് ചിത്ര രചനയില്‍ പരിശീലനവും

error: Content is protected !!