Category: മേപ്പയ്യൂര്‍

Total 1172 Posts

‘ആടിയും പാടിയും അവര്‍ ഒത്തുകൂടി’; മേപ്പയ്യൂരില്‍ കുട്ടികള്‍ക്ക് ആവേശമായി ബാലസംഘത്തിന്റെ അവധിക്കാല ക്യാമ്പ് ‘ഭൂതക്കണ്ണാടി’

മേപ്പയ്യൂര്‍: ബാലസംഘം മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കൊഴുക്കല്ലൂര്‍ കെജിഎംഎസ് യുപി സ്‌കൂളില്‍ ‘ഭൂതക്കണ്ണാടി’ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് മഹാമാരി മൂലം ഏറെ നാളുകള്‍ക്ക് ശേഷം നടന്ന ഒത്തുകൂടല്‍ കുട്ടികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി. നടത്തിയ അവധിക്കാല ക്യാമ്പ് ഭൂതക്കണ്ണാടി കൊഴുക്കല്ലൂര്‍ കെജിഎംഎസ് യുപി സ്‌കൂളില്‍

‘കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കുക’; ചെറുവണ്ണൂര്‍ പഞ്ചായത്തോഫീസിന് മുന്നില്‍ ആവളപ്പാണ്ടി മാടത്തൂര്‍ ഭാഗം പാടശേഖര സമിതിയുടെ ധര്‍ണ്ണ (വീഡിയോ കാണാം)

ചെറുവണ്ണൂര്‍: ആവളപ്പാണ്ടി മാടത്തൂര്‍ ഭാഗം പാടശേഖര സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ധര്‍ണ്ണ സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തോഫീസിന് മുന്നിലെ ധര്‍ണ്ണ എന്‍.നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമായും നാല് ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്. കാലവര്‍ഷത്തില്‍ തകരാറിലായ ഫാം റോഡ് സുരക്ഷിതവും ഉറപ്പുള്ളതുമാക്കുക, പ്രധാന തോടിലെ പായലുകളും കുറ്റിക്കാടുകളും യന്ത്രമുപയോഗിച്ച് നീക്കം ചെയ്യുക, കാലവര്‍ഷത്തിന് അനുസൃതമായ മൂപ്പ്

‘കാട്ടുപന്നിയെ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത എനിക്കെന്ത് പേടി! ഓടിക്കൂടിയവര്‍ പറഞ്ഞുകേട്ടപ്പോള്‍ പിന്നെ ആകെ വിറയലായിരുന്നു’; കാട്ടുപന്നിയുമായി ഏറ്റുമുട്ടി രണ്ട് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച മേപ്പയ്യൂരിലെ പതിനൊന്നുകാരന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

മേപ്പയ്യൂര്‍: കാട്ടുപന്നിയില്‍ നിന്നും രണ്ടുപിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച് താരമായിരിക്കുകയാണ് മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവ് മാവുള്ളതില്‍ റോബിന്‍. എങ്ങനെ കിട്ടി ഈ ധൈര്യം എന്ന് ചോദിക്കുമ്പോള്‍ റോബിന്‍ പറയുന്നത് ‘ കാട്ടുപന്നിയെ കണ്ടിട്ടുപോലുമില്ലാത്ത എനിക്കെന്ത് പേടി?’ എന്നാണ്. സംഭവത്തെക്കുറിച്ച് റോബിന്‍ പറയുന്നതിങ്ങനെ: ”കോലായിലിരുന്ന് ഫോണില്‍ കളിച്ചോണ്ടിരിക്കെയാണ് എന്തോ ഒന്ന് അകത്തേക്ക് കുതിച്ചുപോയതായി തോന്നിയത്. ഉടനെ പിന്നാലെ പോയി. അകത്ത്

അരിക്കുളം പഞ്ചായത്തിലെ മാവട്ട് ശാഖയിൽ മുസ്‌ലിം യൂത്ത് ലീഗ് ‘അകംപൊരുൾ’ സംഗമം

മേപ്പയ്യൂർ: മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ‘അകംപൊരുൾ’ ശാഖാ ശാക്തീകരണ ക്യാമ്പയിൻ അരിക്കുളം പഞ്ചായത്തിലെ മാവട്ട് ശാഖയിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് വി.വി.എം.ബഷീർ ഉദ്ഘാടനം ചെയ്തു. ഉമൈർ എൻ.പി അധ്യക്ഷനായി. പി.സി.മുഹമ്മദ്‌ സിറാജ് മുഖ്യപ്രഭാഷണം നടത്തി. സി.കെ.ജറീഷ് പദ്ധതി വിശദികരണം നടത്തി. ഷബിൻ കാരയാട്,

മേപ്പയ്യൂർ കല്ലങ്കി മാവട്ട്മലപറമ്പിൽ വിശ്വൻ അന്തരിച്ചു

മേപ്പയ്യൂർ: കല്ലങ്കി മാവട്ട്മലപറമ്പിൽ വിശ്വൻ അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ദേവി. മക്കൾ: മനീഷ , ദീപേഷ് (സി.പി.എം കല്ലങ്കി ബ്രാഞ്ച് അംഗം), മനു (ദുബായ്). മരുമക്കൾ: പ്രദീഷ് (തിരുവള്ളൂർ) ആതിര. പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മേപ്പയ്യൂരില്‍ മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പില്‍ വരുത്തുമെന്ന് എസ്.എം.എഫ്

മേപ്പയ്യൂര്‍: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം മേപ്പയ്യൂര്‍ പഞ്ചായത്തില്‍ മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പില്‍ വരുത്തുമെന്ന് എസ്.എം.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള സമ്പൂര്‍ണ്ണ കൗണ്‍സില്‍ യോഗം പേരാമ്പ്ര മേഖല എസ്.എം.എഫ് ജനറല്‍ സെക്രട്ടറി പി.എം കോയ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. കെ നിസാര്‍ റഹ്‌മാനി അദ്ധ്യക്ഷനായി.

മേപ്പയ്യൂരില്‍ വിമുക്തി ബോധവത്ക്കരണ ക്ലാസ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രന്ഥശാല നേതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ വിമുക്തി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.നാരായണന്‍, കെ.സി കരുണാകരന്‍, എന്‍.ഉദയന്‍ മാസ്റ്റര്‍, ഇ.ബാബു, എ.എം കുഞ്ഞിരാമന്‍, പി.സി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി

കീഴ്പ്പയ്യൂരില്‍ നാട്ടുപച്ച മുസ്ലിം ലീഗ് കുടുംബ സംഗമം

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ വെസ്റ്റ് ശാഖാ മുസ്ലിം ലീഗ് നാട്ടുപച്ച കുടുംബ സംഗമം സംഘടിപ്പിച്ചു. മലപ്പാടി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ നഗറില്‍ നടന്ന പരിപാടി പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മലപ്പാടി അധ്യക്ഷനായി.അന്‍വര്‍ ഷാനൊച്ചാട്, സജ്‌ന പിരിഷത്തില്‍ എന്നിവര്‍ പ്രഭാഷണം നടത്തി.സൗഫി താഴെ ക്കണ്ടി, എം.കെ അബ്ദുറഹിമാന്‍, എം.എം അഷറഫ്, മുജീബ്

ഓരോ ക്ലിക്കും പെർഫെക്ട് ഒകെ; ജി.വി രാജ പുരസ്‌കാരം നേടിയ കീഴ്പയ്യൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍ കുമാറിന് അനുമോദനം

മേപ്പയ്യൂര്‍: സംസ്ഥാന സ്‌പോര്‍ട് കൗണ്‍സിലിന്റെ ജി.വി രാജ പുരസ്‌കാരം നേടിയ ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍ കുമാറിനെ അനുമോദിച്ച് കീഴ്പയ്യൂരിലെ സ. ചാപ്പന്‍ നായര്‍ മെമ്മോറിയല്‍ വായനശാല. പ്രവീണ്‍ കുമാറിന്റെ ജന്മനാട്ടില്‍ നടന്ന നടത്തിയ അനുമോദന ചടങ്ങും ഫോട്ടോ പ്രദര്‍ശനവും മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ ഉപഹാര സമര്‍പ്പണം

മേപ്പയ്യൂർ ജനകീയ മുക്ക് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നാട്ടുപച്ച കുടുംബ സംഗമം നടത്തി

മേപ്പയ്യൂർ: ജനകീയ മുക്ക് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച നാട്ടുപച്ച കുടുംബ സംഗമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു. സലീമ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. പി.കെ കുഞ്ഞബ്ദുള്ള അദ്ധ്യക്ഷനായി. ആർ.കെ. മുനീർ, ടി.കെ.എ ലത്തീഫ്, എം.കെ.സി. കുട്ട്യാലി, എം.കെ. അബ്ദുറഹിമാൻ, എം.എം. അഷറഫ്, അൻവർ കുന്നങ്ങാത്ത്, മുജീബ്

error: Content is protected !!